twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടൈറ്റാനിക്കിലെ ജാക്കും റോസും മനസ്സില്‍ നില്‍ക്കുന്ന പോലെയുണ്ട്; സായി പല്ലവിയുടെ സിനിമയെ കുറിച്ച് അശ്വതി

    |

    തെലുങ്കില്‍ നിന്നുമൊരുക്കിയ പീരിഡ് റൊമാന്റിക് ഡ്രാമ ചിത്രമാണ് ശ്യാം സിംഗ റോയ്. സായി പല്ലവിയും നാനിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ ഇരുപത്തിനാലിനാണ് തിയറ്ററുകളിലേക്ക് എത്തിയത്. എല്ലായിടത്ത് നിന്നും നല്ല റിവ്യൂസ് ആണ് സിനിമയ്ക്ക് ലഭിച്ചതും. ബോക്‌സോഫീസിലും വലിയ തുക നേടിയെടുക്കാന്‍ സിനിമയ്ക്ക് സാധിച്ചു എന്നതും ശ്രദ്ധേയമാണ്.

    അതേ സമയം ശ്യാം സിംഗ റോയ് കണ്ട അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സീരിയല്‍ നടി അശ്വതി. തെലുങ്ക് സിനിമയാണെങ്കിലും മലയാളത്തിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ടിരുന്നു. അതും നടന്‍ ശരണും ശ്രീജ രവിയും ചേര്‍ന്നാണ് എന്നതും ശ്രദ്ധേയമാണ്. ഇരുവരുടെയും ശബ്ദത്തെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെയാണ് അശ്വതി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

    ശ്യാം സിംഗ റോയ് കണ്ടതിനെ കുറിച്ച് നടി അശ്വതി

    'ശ്യാം സിംഗ റോയ്... നെറ്റ്ഫ്‌ലിക്‌സില്‍ കുറച്ചു ദിവസമായി ഈ സിനിമ കാണുന്നുണ്ട്. മിക്ക തെലുങ്ക് പടങ്ങളും അതിന്റെ തമിഴ് ഡബ് ചെയ്തതെ ഞാന്‍ കാണാറുള്ളു എന്നതു കൊണ്ട് പതിവ് തെറ്റിക്കണ്ടല്ലോ എന്ന് കരുതി ലാംഗ്വേജ് നോക്കിയപ്പോള്‍ മലയാളവും തെലുങ്കും മാത്രമേ ഉള്ളു. തെലുങ്ക് നമക്ക് പണ്ടേ 'എമണ്ടി ചെപ്പണ്ടി ശ്രീഹള്ളി പോള വളി' ഇതൊക്കെ തന്നെ അറിയുള്ളു. സബ് ടൈറ്റില്‍സ് വായിച്ചോണ്ടിരുന്നാല്‍ സിനിമ കാണുന്ന സുഖവും കിട്ടില്ല. അങ്ങനെ തമിഴ് വരുവായിരിക്കും എന്ന് കാത്തിരുന്നു.

    തെലുങ്ക് ചിത്രം മലയാളത്തിൽ തന്നെ കണ്ടു

    അങ്ങനിരുന്നപ്പോള്‍ ഇന്നലെ ഞങ്ങളുടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ ഈ സിനിമയെ കുറിച്ചൊരു സംസാരം നടന്നു. ഇതില്‍ ഡബ് ചെയ്ത ശ്രീജ ചേച്ചിയും മെമ്പര്‍ ആയ ഗ്രൂപ്പ് ആണ്. എല്ലാവരും ശ്രീജ ചേച്ചിയെയും ശരണ്‍ ചേട്ടനെയും അഭിനന്ദിച്ചു കൊണ്ട് മെസ്സേജുകള്‍ ഇട്ടു. ആ ചിത്രത്തില്‍ ഡബ് ചെയ്ത വിശേഷങ്ങള്‍ ശ്രീജ ചേച്ചി പങ്കുവെച്ചു. ഗ്രൂപ്പ് മെമ്പര്‍ ആയ ഞാന്‍ ഇത് കാണാതെ എങ്ങനെ അവരെ അഭിനന്ദിച്ചു മെസ്സേജ് ഇടും? എന്നാല്‍ മലയാളം തന്നെ കണ്ടു കളയാം എന്ന് വെച്ച് കണ്ടു തുടങ്ങി.

    അമ്മ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞത് പതിനാലാമത്തെ വയസിലാണ്; പക്ഷേ തന്നോട് അവർക്ക് സ്നേഹമില്ലെന്ന് നടി ലക്ഷ്മിപ്രിയഅമ്മ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞത് പതിനാലാമത്തെ വയസിലാണ്; പക്ഷേ തന്നോട് അവർക്ക് സ്നേഹമില്ലെന്ന് നടി ലക്ഷ്മിപ്രിയ

    അതൊരു തെലുങ്കു പടം ആണെന്ന് പോലും തോന്നിയില്ല

    സത്യം പറഞ്ഞാല്‍ അതൊരു തെലുങ്കു പടം ആണെന്ന് ഇടയ്ക്കു അതില്‍ ചില ഭാഗത്തു എഴുതി കാണിക്കുമ്പോഴാണ് നമ്മള്‍ ഓര്‍ക്കുക. എന്താ പറയാ നല്ലൊരു മൂവി. നാനി, മഡോണ, സായി പല്ലവി, കൃതി ഷെട്ടി എല്ലാവരും നല്ലൊരു അഭിനയം കാഴ്ചവെച്ചു. പുഴയുടെ നടുക്ക് ഇരുന്നു കൊണ്ടുള്ള ശ്യാം സിങ്കയുടെയും റോസിയുടെയും ആ സീന്‍, മനസ്സില്‍ നിന്നു മായുന്നില്ല. ഈ കഥാപാത്രങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഉള്ള രണ്ടു പേരുടെ ശബ്ദം തന്നെ പ്രധാന കാരണം. ശരണ്‍ ചേട്ടന്റെയും ശ്രീജ ചേച്ചിയുടെയും.

    ഒരു വിശേഷമുണ്ട്, ദിലീപേട്ടനെ ഞാൻ വിവാഹം കഴിച്ചു; അന്ന് മഞ്ജു വാര്യര്‍ വിളിച്ച് പറഞ്ഞതിനെ കുറിച്ച് നടി രമാദേവിഒരു വിശേഷമുണ്ട്, ദിലീപേട്ടനെ ഞാൻ വിവാഹം കഴിച്ചു; അന്ന് മഞ്ജു വാര്യര്‍ വിളിച്ച് പറഞ്ഞതിനെ കുറിച്ച് നടി രമാദേവി

    ടൈറ്റാനിക്കിലെ ജാക്കും റോസും മനസ്സില്‍ നില്‍ക്കുന്ന പോലെയുണ്ട്

    ഈ സിനിമയില്‍ രണ്ടു പേര്‍ക്ക് വോയിസ് നല്‍കിയിട്ടുണ്ട് ശരണ്‍ ചേട്ടന്‍. വാസു & ശ്യാം സിങ്ക റോയ്. വാസുവിനേക്കാള്‍ എനിക്ക് മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ശ്യാം സിംഗ റോയി യാണ് (നാനി) റോസിയോട് (സായി പല്ലവി) സംസാരിക്കുന്ന സംഭാഷണങ്ങള്‍ ഹാ എത്ര പ്രണയര്‍ദ്രം. അതുപോലെ റോസിയുടെ ശബ്ദം ശ്രീജ ചേച്ചി അല്ലാതെ വേറാരു ചെയ്താലും ഇത്രയ്ക്കു പെര്‍ഫെക്ട് ആകും എന്നും തോന്നുന്നില്ല. സംഭാഷണങ്ങള്‍ എഴുതിയത് ശ്രീജ ചേച്ചിയും ടീമും തന്നെയാണ് എന്ന് ചേച്ചി തന്നെ പറഞ്ഞ് അറിഞ്ഞു, ഗംഭീരം ഒരു പക്ഷെ ടൈറ്റാനിക്കിലെ ജാക്കും റോസും മനസ്സില്‍ നില്‍ക്കുന്ന പോലെ ഈ സിനിമ കണ്ടു കഴിയുമ്പോള്‍ ശ്യാം സിങ്ക റോയും, റോസിയും പ്രേക്ഷക മനസ്സില്‍ ഉണ്ടാകും... എന്നാണ് അശ്വതി പറയുന്നത്.

    ചേച്ചിയുടേത് ഒരു അത്ഭുത ഗര്‍ഭമാണ്; സീരിയൽ നടിമാരായ സഹോദരിമാർ ഒന്നിച്ച് ഗർഭിണിയായാൽ, വീഡിയോയുമായി പാര്‍വതിചേച്ചിയുടേത് ഒരു അത്ഭുത ഗര്‍ഭമാണ്; സീരിയൽ നടിമാരായ സഹോദരിമാർ ഒന്നിച്ച് ഗർഭിണിയായാൽ, വീഡിയോയുമായി പാര്‍വതി

    Recommended Video

    ആരാധകര്‍ക്കൊപ്പമിരുന്ന് സിനിമ കാണാന്‍ പര്‍ദ്ദയണിഞ്ഞ് തിയേറ്ററിലെത്തി സായ് പല്ലവി
    ചരിത്രത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം


    രാഹുല്‍ സംകൃതി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമയാണ് ശ്യാം സിംഗ റോയ്. നാനിയ്ക്കും സായി പല്ലവിയ്ക്കും പുറമേ കൃതി ഷെട്ടി, മഡോണ സെബാസ്റ്റിയന്‍, എന്നിവരും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 1970 കളിലെ കൊല്‍ക്കത്തയില്‍ നടന്ന സംഭവങ്ങളെയും മറ്റും ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

    English summary
    Aswathy Opens Up About Premam Actress Sai Pallavi's New Movie Shyam Singha Roy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X