twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിലെ വെട്ടിക്കുറച്ച് ഇല്ലാതാക്കി, പവന്‍ കല്യാണിന്റെ വാശി, കോശിയില്ലാതെ അയ്യപ്പന്‍ മാത്രം?

    |

    2020 ല്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും ബിജു മേനോനും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. അയ്യപ്പനും കോശിയും എന്ന ടൈറ്റലും കഥാപാത്രങ്ങളും തന്നെയാണ് ചിത്രത്തിന്റെ വിജയം. അത്രയും മികച്ച കാസ്റ്റിങ് ആയിരുന്നു ചിത്രത്തിന്റേത്. പൃഥ്വിരാജിനും ബിജു മേനോനും പകരം മറ്റ് നടന്മാരെ സങ്കല്‍പിയ്ക്കുക തന്നെ പ്രയാസം. അതുകൊണ്ട് തന്നെ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്ത കേട്ടത് മുതല്‍ ആരൊക്കെയാവും അയ്യപ്പനും കോശിയും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

    പവര്‍ സ്റ്റാര്‍ പവന്‍ കല്യാണ്‍ ബിജു മേനോന്റെ വേഷത്തിലെത്തുന്നു എന്ന് തീരുമാനിച്ചത് മുതല്‍ ആരാണ് പൃഥ്വിരാജിന്റെ കോശിയെ അവതരിപ്പിയ്ക്കുന്നത് എന്ന കാര്യത്തില്‍ ആശങ്കയായി. രവി തേജ, റാണ ദഗ്ഗുപതി, നിതിന്‍ തുടങ്ങിയ യുവതാരങ്ങളുടെ പേര് പറഞ്ഞു കേട്ടു എങ്കിലും ആരെയും നിശ്ചയിക്കാന്‍ പവന്‍ കല്യാണ്‍ സമ്മതിച്ചില്ലത്രെ. തന്റെ താര റേഞ്ചിന് മുകളിലുള്ളൊരു താരത്തെ തീരുമാനിക്കുന്നതില്‍ പവര്‍ സ്റ്റാറിനുള്ള വാശിയാണ് കോശിയെ തീരുമാനിക്കാന്‍ വൈകുന്നതിന് കാരണം എന്നാണ് ഇപ്പോഴുള്ള വിവരം.

    pavankalyan

    ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരമനുസരിച്ച്, അയ്യപ്പനും കോശിയും തെലുങ്കിലെത്തുമ്പോള്‍ ഒരു ഏക നായക സിനിമയാവും എന്നാണ് നിഗമനം. കോശിയെ വെറുമൊരു വില്ലന്‍ റോളിലേക്ക് ഒതുക്കി, പതിവ് നായകന്‍ - വില്ലന്‍ വേഷ കഥയായി സിനിമയെ മാറ്റാന്‍ പവര്‍ സ്റ്റാറിന്റെ സമ്മര്‍ദ്ദമുണ്ടത്രെ. സാഗര്‍ ചന്ദ്രയാണ് തിരക്കഥ പൊളിച്ചെഴുതുന്നത്. ത്രിവിക്രം ശ്രീനിവാസാണ് അയ്യപ്പനും കോശിയും തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. തിരക്കഥയില്‍ മാറ്റം വരുത്തി ക്ലൈമാക്‌സ് തിരുത്താന്‍ പവന്‍ കല്യാണ്‍ നിര്‍ബന്ധിച്ചുവത്രെ.

    തെലുങ്കില്‍ എത്തുമ്പോള്‍ മലയാളത്തില്‍ കണ്ട അയ്യപ്പനും കോശിയും ആയിരിയ്ക്കില്ല. മറിച്ച് പൊലീസുകാരനോട് ഈഗോ കാണിയ്ക്കുന്ന, കുറച്ചധികം ക്രൂരനായ വില്ലന്‍ എന്ന കഥയുടെ ആശയം മാത്രമായി സിനിമ പരിണമിച്ചേക്കാം. ചിത്രത്തില്‍ തിരത്തലുകള്‍ വരുത്തുക മാത്രമല്ല, അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പവര്‍ സ്റ്റാന്‍ പവന്‍ കല്യാണ്‍ ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടു എന്നും വാര്‍ത്തകളുണ്ട്. അന്‍പത് കോടി രൂപയാണത്രെ ചിത്രത്തില്‍ അഭിനയിക്കുന്നതിന് പവര്‍സ്റ്റാര്‍ ആവശ്യപ്പെട്ട പ്രതിഫലം.

    Recommended Video

    ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam

    എസ് ഐ അയ്യപ്പന്‍ നായരും റിട്ടയേര്‍ഡ് ഹവീല്‍ദാര്‍ കോശി കുരിയനും തമ്മിലുള്ള ഈഗോ ക്ലാഷും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് 2020 ല്‍ സച്ചി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ കഥ.

    English summary
    Ayyappanum Koshiyum Telugu Remake Update: No Reprise For Prithviraj's Role
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X