Just In
- 8 hrs ago
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- 8 hrs ago
ചേട്ടാ ഈ സുനാമി എന്ന് വെച്ചാല്‍ എന്താ സംഭവം, മുകേഷിനോട് രമേഷ് പിഷാരടി, വീഡിയോ
- 9 hrs ago
എത്ര പെര്‍ഫോം ചെയ്താലും വോട്ട് കിട്ടണമെന്നില്ല; കിടിലം ഫിറോസിനോട് തന്റെ ആശങ്ക അറിയിച്ച് ക്യാപ്റ്റനായ സൂര്യ
- 9 hrs ago
ഫിറോസും സായിയും തമ്മില്‍ പൊരിഞ്ഞ വഴക്ക്, ഒടുവില്‍ നോബിക്ക് സര്‍പ്രൈസ് നല്കി താരങ്ങള്‍
Don't Miss!
- Lifestyle
ആത്മീയ താല്പര്യമേറും ഈ രാശിക്കാര്‍ക്ക്; ഇന്നത്തെ രാശിഫലം
- News
തൃപ്പൂണിത്തുറയില്‍ ഇടതും വലതും തുല്യം, ഇത്തവണ കടുപ്പം, മുന്‍തൂക്കം സ്വരാജിന്, മണ്ഡല ചരിത്രം!!
- Finance
2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Automobiles
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൈകളിലൂടെ നദിയിൽ ഒഴുകി വന്ന കുരുന്ന് ബാഹുബലി ഇപ്പോൾ ഇങ്ങനെയാണ്, ചിത്രം വൈറലാകുന്നു
ഇന്ത്യൻ സിനിമാ ചരിത്രം മാറ്റിക്കുറിച്ച ചിത്രമാണ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. എസ്എസ്രാജമൗലി സംവിധാനം ചെയ്ത ചിത്രം ഇന്നും ലോകസിനിമാ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ, തമന്ന എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രം രണ്ട് ഭാഗങ്ങളിലായിട്ടാണ് പുറത്തു വന്നത്. 2015 ബാഹുബലി : ദ ബിഗിനിങ് എന്ന പേരിലാണ് ആദ്യം ഭാഗം പുറത്തു വന്നത്. 2017 ലാണ് രണ്ടാമത്തെ ഭാഗം എത്തിയത്. ഇവ രണ്ടും വൻ വിജയമായിരുന്നു.
ബാഹുബലി ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു ഭാഗമായിരുന്നു രമ്യ അവതരിപ്പിച്ച കഥാപാത്രമായ ശിവകാമി ദേവിയുടെ കൈകളിൽ പ്രത്യക്ഷപ്പെട്ട കുരുന്നു ബാഹുബലി. നദിയിൽ ഉയർന്ന കയ്യിൽ ഇരിക്കുന്ന കുരുന്ന് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. സിനിമ ചിത്രീകരിക്കുമ്പോൾ കേവലം 18 ദിവസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ഇപ്പോഴിത ആ കുഞ്ഞ് വലുതായിരിക്കുകയാണ്. ഇപ്പോഴിത കുഞ്ഞു ബാഹുബലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ധീരനും ശക്തനുമായ ബാഹുബലിയായി എത്തിയത് യഥാർത്ഥത്തിൽ ഒരു പെൺകുട്ടിയായിരുന്നു. കുഞ്ഞിന്റെ ഇപ്പോഴത്തെ ചിത്രം സിനിമാ കോളങ്ങളിൽ വൈറലാവുകയാണ്. താൻവി എന്നാണ് കുഞ്ഞിന്റെ പേര്. ആറു വയസ്സുകാരിയായ തൻവി ഇപ്പോൾ യു.കെ.ജി. വിദ്യാർത്ഥിനിയാണ്. കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ, തമന്ന എന്നിവരെ കൂടാതെ സത്യരാജ്, നാസ്സർ, രമ്യ കൃഷ്ണൻ, രോഹിണ എന്നിവരു ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. തെലുങ്ക് ,തമിഴ് ഭാഷകളിലായി ചിത്രീകരിച്ച ബാഹുബലി മലയാളമുൾപ്പടെ ആറു ഭാഷകളിൽ മൊഴി മാറ്റി പ്രദർശിപ്പിച്ചിരുന്നു. ആദ്യഭാഗത്തിനെക്കാളും മികച്ച പ്രതികരണമായിരുന്നു രണ്ടാംഭാഗത്തിന് ലഭിച്ചത്. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായി. ആയിരം കോടി ക്ലബ്ബിൽ ഇടം പിടിച്ച ആദ്യ ഇന്ത്യൻ സിനിമയാണിത്. 2017ലെ അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിൽ മികച്ച ജനപ്രിയ ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു.