For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവുമായി പിരിഞ്ഞതെന്തിനാണെന്നാണ് അറിയേണ്ടത്; തന്നെ കുറിച്ചുള്ള വാര്‍ത്തകളില്‍ അസ്വസ്ഥയായി നടി സാമന്ത

  |

  തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നടിയാണ് സാമന്ത രുത്പ്രഭു. സൂപ്പര്‍താരമായി തിളങ്ങി നില്‍ക്കുകയാണെങ്കിലും നടിയുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ തിരിച്ചടിയാവുകയാണ്. 2021 ഒക്ടോബറിലാണ് സാമന്തയും ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയും വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന് വെളിപ്പെടുത്തിയത്.

  ഇതോടെ അതുവരെ പ്രചരിച്ച ഗോസിപ്പുകള്‍ക്കെല്ലാം അവസാനമായി. ബന്ധം പിരിഞ്ഞ് രണ്ടാളും അവരുടെ ജീവിതവുമായി മുന്നോട്ട് പോയെങ്കിലും ഇപ്പോഴും ഇക്കാര്യങ്ങള്‍ സാമന്തയെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. അടുത്തിടെ കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ സാമന്ത അതിഥിയായി പങ്കെടുത്തിരുന്നു. ഷോ യില്‍ വച്ച് ചില കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തുകയും ചെയ്തു.

  കരണ്‍ ജോഹറിന്റെ ഷോ യിലേക്കുള്ള സാമന്തയുടെ ആദ്യത്തെ എന്‍ട്രിയായിരുന്നു. ഭര്‍ത്താവിനെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുമൊക്കെ കരണ്‍ നടിയോട് ചോദിച്ചു. അതിനൊക്കെയുള്ള മറുപടി നടി നല്‍കുകയും ചെയ്തു. എന്നാല്‍ മുന്‍ഭര്‍ത്താവിന്റെ പേരില്‍ വരുന്ന വാര്‍ത്തകളില്‍ സാമന്ത അസ്വസ്ഥയാണെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

  Also Read: പ്ലസ്ടു കഴിഞ്ഞുടൻ വിവാഹിതയായി; സിനിമയിലെ വിവാഹവും ഹണിമൂണുമാണെന്ന് കരുതി, വിവാഹമോചനത്തെ കുറിച്ച് ശാലിനി നായർ

  സാമന്ത അവളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ വളരെയധികം കഠിനാധ്വാനം ചെയ്യുകയാണിപ്പോള്‍.അവളുടെ നേട്ടങ്ങളെ കുറിച്ച് പ്രേക്ഷകര്‍ പറയണമെന്നാണ് സാമന്ത ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാവരും അവരുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളാണ് പറഞ്ഞ് നടക്കുന്നത്. ഒരു നടി സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പൊതുവ്യക്തി ആയത് കൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ ചര്‍ച്ചയാവുന്നതെന്ന് സാമന്തയ്ക്ക് അറിയാം. ഇതൊന്നും അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും നടി മനസിലാക്കുന്നുണ്ട്.

  Also Read: അറ്റാക്ക് ആണെന്നറിഞ്ഞില്ല, അപ്പച്ചി തന്നെ കാറോടിച്ച് ആശുപത്രിയില്‍ പോയി: എന്‍എഫ് വര്‍ഗീസിന്റെ മകള്‍

  പഴയകാല ജീവിതത്തെ കുറിച്ച് ഇനിയും ആളുകള്‍ പറഞ്ഞ് നടക്കുന്നത് സാമന്തയെ അസന്തുഷ്ടയാക്കിയിട്ടുണ്ട്. എന്നിരുന്നാലും സ്വന്തം ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സാമന്ത തീരുമാനിച്ചിരിക്കുന്നത്. ഇത്തരം നെഗറ്റീവായിട്ടുള്ള കാര്യങ്ങള്‍ തന്റെ പ്രൊഫഷനെയും കരിയറിനെയു ബാധിക്കാതിരിക്കാനും നടി ശ്രമിക്കുകയാണ്.

  Also Read: ഹീറോ രാത്രി മൂന്ന് മണിയ്ക്ക് വിളിച്ച് വീട്ടിലേക്ക് വരാന്‍ പറയും; പോയില്ലെങ്കില്‍ പുറത്ത്; അനുഭവം പറഞ്ഞ് മല്ലിക

  നാഗയുമായിട്ടുള്ള ദാമ്പത്യം തകരാന്‍ കാരണം സാമന്തയാണെന്ന തരത്തിലാണ് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നത്. കുഞ്ഞിന് ജന്മം കൊടുക്കാന്‍ നടി വിസമ്മതിച്ചെന്നും അത് കുടുംബ ജീവിതത്തെ തകര്‍ത്ത് കളഞ്ഞെന്നും പ്രചരണം ഉണ്ടായി. ഇത് മാത്രമല്ല സമാനമായ രീതിയില്‍ നിറയെ അധിഷേപങ്ങള്‍ സാമന്തയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. പലപ്പോഴും ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ നടി വരുന്നത് മറ്റൊരു രീതിയിലേക്ക് വളച്ചൊടിക്കപ്പെടുകയും ചെയ്യും.

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  വിവാഹമോചനത്തില്‍ കാര്യമായ വെളിപ്പെടുത്തലുകള്‍ നടത്താത്തതിനാല്‍ നാഗ ചൈതന്യയുടെ ഭാഗം സേഫ് ആണ്. പലരും തുറന്ന് പറയാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ നടന്‍ ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്. എന്നാല്‍ രണ്ടാളുടെയും സന്തോഷത്തിന് വേണ്ടി ആ തീരുമാനം എടുത്തതാണെന്നും താരം സൂചിപ്പിച്ചു.

  Read more about: samantha സാമന്ത
  English summary
  Buzz: Samantha Not Happy With Netizens Talking About Her Personal Life And Past?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X