For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തൃഷയുടെ തീരുമാനം ഞെട്ടിച്ചു, ആചാര്യ ഉപേക്ഷിച്ചത് ആ സംവിധായകന് വേണ്ടി; ചിരഞ്ജീവി

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് തൃഷ കൃഷ്ണൻ. തമിഴിലും തെലുങ്കിലും ഒരുപോലെ സജീവമായ തൃഷ മലയാളത്തിലും തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. ഒരു കാലകത്ത് തെന്നിന്ത്യൻ സിനിമലോകം അടക്കി വാണിരുന്ന തൃഷ 2016 ൽ സിനിമയിൽ നിന്നൊരു ചെറിയ ബ്രേക്ക് എടുത്തിരുന്നു. പിന്നീട് 20018 ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രമായ ഹെയ് ജൂഡ് എന്ന ചിത്രത്തിലൂടെയായിരുന്നു തിരികെ എത്തിയത്. തുടർന്ന് ആ വർഷം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു.2018 ൽ പുറത്തിറങ്ങിയ 98 ന്റെ ഹാങ്ങ് ഓവർ ഇതുവരെ തീർന്നിട്ടുമില്ല.

  കഴിഞ്ഞ കുറിച്ച് ദിവസങ്ങൾക്ക് മുൻപ് സിനിമ കോളങ്ങളിൽ തൃഷ ചർച്ച വിഷയമായിരുന്നു. ചിരഞ്ജീവി ചിത്രമായ ആചാര്യയിൽ നിന്ന് പിൻമാറിയത് വലിയ ചർച്ച വിഷയമായിരുന്നു. തൃഷ തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിപ്രായ വ്യത്യാസം മൂലം ചിത്രത്തിൽ നിന്ന് പിന്മാറുന്നു എന്ന് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. ഇപ്പോഴിത ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടൻ ചിരഞ്ജീവി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

  തന്റെ അഭിപ്രായത്തിൽ അത്തരത്തുലുള്ള ഒരു പ്രശ്നവുമില്ലെന്നാണ് ചിരഞ്ജീവി പറയുന്നത്. മണിരത്നം ചിത്രം ചെയ്യുന്നതിന് വേണ്ടിയാണ് തൃഷ ആചാര്യയിൽ നിന്ന് പിൻമാറിയത്. തൃഷ സിനിമയിൽ നിന്ന് പിൻമാറിയതിന് പിന്നാലെ ഇതിനെ കുറിച്ച് എന്റെ ടീം അംഗങ്ങളോട് ചോദിച്ചിരുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് തിരിക്കുകയും ചെയ്തതായി താരം പറഞ്ഞു.

  ചിത്രത്തിനായി തന്റെ മകൾ സുഷ്മിത അവർക്ക് വേണ്ടി വസ്ത്രങ്ങൾ വരെ ഒരുക്കിയിരുന്നു. സത്യത്തിൽ തൃഷ പിൻമാറിയത് തന്നെ ശരിക്കും ഞെട്ടിക്കുകയായിരുന്നു എന്നും ചിരഞ്ജീവി പറഞ്ഞു. എന്നാൽ പിന്നീടാണ് ഞാൻ അറിഞ്ഞത് ഇവർ മണിരത്നം ചിത്രത്തിനായി ഒപ്പിട്ടെന്ന്. ആവശ്യത്തിൽ കവിഞ്ഞുള്ള ഡേറ്റുകളും കൊടുത്തിട്ടുണ്ടെന്നും. അതു കൊണണ്ടാണ് തൃഷ ആചാരിയിൽ നിന്ന് പിൻമാറിയത്. അല്ലാതെ അവരുമായി ആർക്കും ഒരു അഭിപ്രായവ്യത്യാസമില്ലെന്നും ചിരഞ്ജീവി പറഞ്ഞു.

  സർഗാത്മകതയിലുണ്ടായ വ്യത്യാസമാണ് താൻ ചിത്രത്തിൽ നിന്ന് പിൻമാറാൻ കാരണമെന്ന് ട്വിറ്ററിൽ കുറിച്ചു. "സിനിമയുടെ ചിത്രീകരണ സമയമായപ്പോഴേക്കും താനുമായി ചർച്ച ചെയ്തതിലും വ്യത്യാസമായിട്ടാണ് രംഗങ്ങൾ ഒരുക്കിയത്. അതിനാലാണ് 'ആചാര്യ' ഉപേക്ഷിക്കാൻ കാരണം" തൃഷ ട്വിറ്ററിൽ കുറിച്ചത്.
  ‌കൂടാതെ ചിരഞ്ജീവിയുടെ സിനിമയിൽ തന്നെ പരിഗണിച്ചത് ഭാഗ്യമായി കരുതുന്നു. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുന്നു. ഉടനെ തന്നെ തന്റെ തെലുങ്ക് ആരാധകർക്കായി നല്ലൊരു പ്രോജക്ടുമായി വരുമെന്നും തൃഷ ട്വീറ്റിൽ വ്യക്തമാക്കി. അതേസമയം മണിരത്നം ഒരുക്കുന്ന ബി​ഗ് ബഡ്ജറ്റ് ചിത്രം പൊന്നിയിൻ സെൽവത്തിൽ തൃഷ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

  എആർ മുരുഗദാസ് സംവിധാനം ചെയ്ത സ്റ്റാലിനു ശേഷം തൃഷയും ചിരഞ്ജീവിയും ഒന്നിക്കുന്ന ചിത്രമായിരുന്നു ആചാര്യ. കോടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൊനിഡെല പ്രൊഡക്ഷൻ കമ്പനിയും മാറ്റിനി എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.മണി ശര്‍മ്മയാണ് സംഗീത സംവിധാനം. 140 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രമുഖ നടി റെജീന കാസാൻഡ്ര ഒരു പാട്ട് രംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ക്ഷേത്രങ്ങളുടെ മറവിൽ നടക്കുന്ന പണംതട്ടിപ്പിനെതിരെ പ്രവർത്തിക്കുന്ന ഒരു സമൂഹ്യ പരിഷ്കർത്താവിന്റെ കഥയാണിത്.

  English summary
  |Chiranjeevi on Trisha's exit from Acharya I was shocked
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X