For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് ഞങ്ങൾക്കിഷ്ടപ്പെടുന്നില്ല, നിങ്ങളുടെ അന്തസ്സിന് ചേരാത്തത്; ബാലയ്യയോട് ആരാധകർ

  |

  തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ താരമാണ് നന്ദമൂരി ബാലകൃഷ്ണ. ബാലയ്യ എന്ന ചുരുക്കപ്പേരിലാണ് ഇദ്ദേഹം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. 80 കളിൽ സൂപ്പർ ഹിറ്റ് സിനിമകളിലെ നായക നടൻ ആയിരുന്നു ബാലയ്യ. ഇപ്പോഴും നടന്റെ താരമൂല്യത്തിന് കുറവില്ല. അഭിനേതാവ്, നിർമാതാവ്, രാഷ്ട്രീയക്കാരൻ എന്നീ നിലകളിലെല്ലാം ബാലയ്യ പ്രശസ്തനാണ് ഇപ്പോൾ.

  മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ സ്റ്റാറുമായിരുന്നു എൻടി രാമറാവുവിന്റെ മകനാണ് ബാലയ്യ. അതിനാൽ തന്നെ സിനിമയ്ക്ക് പുറമെ ആന്ധ്രയിലെ രാഷ്ട്രീയത്തിലും ബാലയ്യക്ക് സ്വാധീനം ഉണ്ട്. 100 ഓളം സിനിമകളിൽ ബാലയ്യ ഇതുവരെ അഭിനയിച്ചിട്ടുണ്ട്.

  Also Read: 'ദിലീപേട്ടന്റെ മാലാഖ... പാവങ്ങളുടെ ദീപിക പദുകോൺ'; മീനാക്ഷിയുടെ ന്യുഇയർ സ്പെഷ്യൽ ഫോട്ടോയ്ക്ക് കമന്റുമായി ആരാധകർ

  ആന്ധ്രയിലെയും തെലുങ്കാനയിലെയും പ്രമുഖ താരം ആണെങ്കിലും നടൻ മിക്കപ്പോഴും വിവാദങ്ങളിൽ അകപ്പെടാറുണ്ട്. ഏറ്റവും കൂടുതൽ ഹേറ്റേഴ്സുളള നടനാണ് ബാലയ്യ എന്നാണ് സിനിമാ ലോകത്തെ ഒരു വിഭാ​ഗം പറയുന്നത്. നടന്റെ പേര് യൂട്യൂബിലോ മറ്റോ സെർച്ച് ചെയ്യുമ്പോൾ തന്നെ ആദ്യം വരുന്നത് ട്രോളുകൾ ആണ്.

  Also Read: നിന്റെ അമ്മ ആരെന്ന് അറിയാമോ? ലാലേട്ടന്‍ പറഞ്ഞപ്പോഴാണ് എന്റെ മകന്‍ എന്നെ മനസിലാക്കിയത്: അഞ്ജു

  അങ്കിൾ എന്ന് വിളിച്ചതിന് ദേഷ്യപ്പെട്ടന്ന പേരിൽ പ്രചരിച്ച വീഡിയോ, എർആർ റഹ്മാൻ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞത്, സിനിമകളിലെ അതിനാടകീയത നിറഞ്ഞ ആക്ഷൻ രം​ഗങ്ങൾ തുടങ്ങിയവ ആണ് ബാലയ്യയെ അടുത്ത കാലങ്ങളിലായി വിവാദത്തിലാക്കിയത്. എന്നാൽ എന്ത് വിവാ​ദം വന്നാലും നടനെ പിന്തുണയ്ക്കാൻ വലിയ ആരാധക വൃന്ദം ഉണ്ട്.

  ഇപ്പോഴിതാ തെലുങ്ക് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് ബാലയ്യ. ആഹായിൽ അൺ സ്റ്റോപ്പബിൾ എന്ന ഷോ ബാലയ്യ ചെയ്യുന്നുണ്ട്. ഷോയുടെ അവതാരകൻ ആണ് ബാലയ്യ. ബാലയ്യ ഒരു അവതാരകൻ ആയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

  ആദ്യം വലിയ താരങ്ങളാണ് ബാലയ്യയുടെ ഷോയിൽ അതിഥികൾ ആയെത്തിയത് എങ്കിലും ഇപ്പോൾ ബാലയ്യയേക്കാൾ താരമൂല്യം കുറഞ്ഞവരെയാണ് ഷോയിലെത്തിക്കുന്നതെന്ന് ആരാധകർ പരാതിപ്പെടുന്നു. ബാലയ്യ ഇത് നിങ്ങളുടെ അന്തസിന് താഴെയാണ്. എന്തിനാണ് ഇവരെ പോലെയുള്ളവരെ ഇന്റർവ്യൂ ചെയ്യുന്നത്. നിങ്ങളുടെ ഇമേജ് റിസ്കിൽ ആണെന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.

  ഈ ഷോ എത്രയും പെട്ടെന്ന് നിർത്തണം എന്നാണ് തന്റെ ആ​ഗ്രഹമെന്നും ആരാധകൻ കമന്റ് ചെയ്തു. അതേസമയം നടനെ അനുകൂലിച്ചും നിരവധി പേർ രം​ഗത്ത് വരുന്നുണ്ട്. അമിതാഭ് ബച്ചൻ, നാ​ഗാർജുന തുടങ്ങിയ താരങ്ങളെല്ലാം മിനി സ്ക്രീനിലും മുഖം കാണിച്ചിട്ടുണ്ടെന്നും ബാലയ്യയും അത് തന്നെയാണ് ചെയ്യുന്നതെന്നും ഇവർ അഭിപ്രായപ്പെടുന്നു.

  ചിലർ ബാലയ്യയുടെ ആരാധകർക്ക് അതിര് കടന്ന ആരാധനയാണെന്നും പറയുന്നു.

  വീര സിംഹ റെഡി ആണ് ബാലയ്യയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. കേരളത്തിലെ സോഷ്യൽ മീഡിയയലും ബാലയ്യ ഇടയ്ക്കിടെ ട്രോളുകളിൽ നിറയാറുണ്ട്. നടന്റെ സിനിമകളിലെ ആക്ഷൻ രം​ഗമാണ് ഇതിന് കാരണം ആവാറ്.

  ഇപ്പോഴും സിനിമകളിൽ നിറഞ്ഞ് നിൽക്കുന്ന ബാലയ്യക്ക് തെലുങ്കിൽ പക്ഷെ വലിയ ജന പിന്തുണ ഉണ്ട്. ദേഷ്യക്കാരനായ ബാലയ്യ പൊതുസ്ഥലത്ത് വെച്ച് ചൂടായ നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ പലതും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ ഇത്തരം ട്രോളുകളോടൊന്നും ബാലയ്യ പൊതുവെ പ്രതികരിക്കാറില്ല.

  Read more about: telugu
  English summary
  Fans Are Unhappy On Balayya's Talk Show; Says It Will Affect His Status
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X