Don't Miss!
- Finance
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
- News
ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് തുടക്കം കുറിച്ചിട്ട് 7 വര്‍ഷം! ചിത്രങ്ങളുമായി അണിയറ പ്രവര്‍ത്തകര്‍
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ബ്രഹ്മാണ്ഡ സിനിമ ഏതാണെന്ന് ചോദിച്ചാല്‍ ബാഹുബലി എന്ന ഒറ്റ ഉത്തരമേ ഉണ്ടാവൂ. തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ നിന്നും നിരവധി ഹിറ്റ് സിനിമകളൊരുക്കി രാജമൗലിയുടെ സംവിധാനത്തില്‍ 2015 ലായിരുന്നു ബാഹുബലി തിയറ്ററുകളിലേക്ക് എത്തുന്നത്. വലിയ ബജറ്റിലൊരുക്കുന്ന സിനിമ രണ്ട് ഭാഗങ്ങളായിട്ടായിരുന്നു നിര്‍മ്മിച്ചത്.
രണ്ട് വര്‍ഷത്തോളം നീണ്ട പ്രൊഡക്ഷന്‍ ശേഷമായിരുന്നു ബാഹുബലി തിയറ്ററുകളിലേക്ക് എത്തിയത്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള പുത്തന്‍ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ബാഹുബലിയുടെ അണിയറ പ്രവര്‍ത്തകര്‍. പുറത്ത് വന്ന ഈ ചിത്രങ്ങള്‍ വളരെ കുറഞ്ഞ സമയം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്.

'2013 ജൂലൈ ആറിനാണ് എല്ലാത്തിന്റെയും തുടക്കം. ബാഹുബലിയുടെ ഷൂട്ടിങ് ആരംഭിക്കുന്നത് അന്നാണെന്നും ഇന്ന് ഏഴ് വര്‍ഷമായെന്നും' സൂചിപ്പിച്ച് കൊണ്ട് ലൊക്കേഷനില്‍ നിന്നുള്ള ആദ്യ ചിത്രങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ നൂറ് കണക്കിന് ആളുകള്‍ക്കിടയില്‍ നില്ക്കുന്ന നടന് പ്രഭാസിനെയും സംവിധായകന് രാജമൗലിയും മറ്റ് അണിയറ പ്രവര്‍ത്തകരെയെല്ലാം കാണാം.
ബാഹുബലിയുടെ ഒന്നാം ഭാഗം ഇന്ത്യയിലെ ഏറ്റവും വലിയ റെക്കോര്‍ഡ് ചിത്രങ്ങളില്‍ ഒന്നായി മാറിയിരുന്നു. ഒപ്പം രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പും വാര്‍ത്തകളില്‍ നിറഞ്ഞു. ഒന്നാം ഭാഗം ഇറങ്ങി രണ്ട് വര്‍ഷത്തിന് ശേഷം 2017 ലായിരുന്നു ബാഹുബലി ദി കണ്ക്ലൂഷന് തിയറ്ററുകളിലേക്ക് എത്തുന്നത്. റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ ബോക്സോഫീസില്‍ ആയിരം കോടി നേടിയിരുന്നു.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സിനിമ ആയിരം കോടി നേടുന്നത്. പിന്നാലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുക സ്വന്തമാക്കിയതിന് ശേഷമായിരുന്നു സിനിമയുടെ പ്രദര്‍ശനം അവസാനിപ്പിച്ചത്. അങ്ങനെ ചരിത്രത്തില്‍ വലിയൊരു സ്ഥാനം സ്വന്തമാക്കിയ ബാഹുബലി ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയെന്ന വാര്‍ത്ത ആരാധകരിലും അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്.
പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ ദഗ്ഗുപതി, തുടങ്ങി അതുവരെ തെന്നിന്ത്യയില്‍ മാത്രം അറിയപ്പെട്ടിരുന്ന താരങ്ങള്‍ ബാഹുബലിയിലൂടെ ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് എത്തി. ബാഹുബലിയ്ക്ക് ഒരു ഭാഗം കൂടി വേണമെന്ന് ആവശ്യപ്പെടുകയാണ് ആരാധകര്‍. അതേ സമയം മൂന്നാമത് ഒരു ഭാഗം കൂടി ഉണ്ടാവുമെന്ന് നേരത്തെ ഗോസിപ്പുകള്‍ വന്നെങ്കിലും ഇല്ലെന്നാണ് സംവിധായകന് പറയുന്നത്.
-
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
-
'പ്രോഗ്രാം ചെയ്യാൻ പോയിട്ട് വിഷമിക്കേണ്ടി വരികയോ പറമ്പ് ചാടി ഓടുകയോ ചെയ്യേണ്ടി വന്നിട്ടില്ല'; ബിനു അടിമാലി
-
'വേദന കാരണം നില്‍ക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥ, അത്ര കഠിനമായിരുന്നു ആ ദിനങ്ങൾ': ആനന്ദ് നാരായണൻ