ചിരഞ്ജീവിയുടെ ലൂസിഫർ ഒരുക്കുന്നത് സൂപ്പർഹിറ്റ് സംവിധായകൻ, ആകാംക്ഷയോടെ ആരാധകർ

മോളിവുഡ് സിനിമ പ്രേക്ഷകർ വലിയ ആഘോഷമാക്കിയ ചിത്രമായിരുന്നു നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായ ലൂസിഫർ. മോഹൻലാലിന്റെ ഒരു മാസ് ചിത്രമായ ലൂസിഫർ അതുവരെയുള്ള സിനിമ റെക്കോഡുകൾ മാറ്റി മറിക്കുകയായിരുന്നു. മലയാളത്തിൽ തിയേറ്ററുകൾ ആഘോഷമാക്കിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ ചിരഞ്ജീവിയാണ് തെലുങ്കിൽ അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നതും ആദ്ദേഹം തന്നെയാണ്. ഇപ്പോഴിത തെലുങ്ക് ലൂസിഫറിനെ കുറിച്ചുളള സുപ്രധാന വിവരങ്ങൾ പുറത്ത്.

lucifer- tekugu

തമിഴില്‍ തനി ഒരുവന്‍, ജയം, വേലൈക്കാരന്‍ ചിത്രങ്ങൾ ഒരുക്കിയ മോഹൻ രാജയാണ് ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഒരുക്കുന്നത്. കൊനിഡെല നിർമ്മാണ കമ്പനിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൊരട്‌ല ശിവ സംവിധാനം ചെയ്യുന്ന ആചാര്യ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ചിരഞ്ജീവി ലൂസിഫര്‍ റീമേക്കില്‍ ജോയിന്‍ ചെയ്യുക.

തുടക്കത്തിൽ പ്രഭാസ് ചിത്രമായ സാഹോയുടെ സംവിധായകൻ സുജിത്തിന്റെ പേരായിരുന്നു വാർത്തകളിൽ ഇടം പിടിച്ചത്. സുജിത്ത് തയ്യാറാക്കിയ തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനായിരുന്നില്ല. തുടർന്ന് ഇദ്ദേഹത്തെ സിനിമയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. തെലുങ്ക് സംവിധായകൻ വി.വി വിനായക് ലൂസിഫര്‍ സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകൾ പ്രചരിച്ചിരുന്നു. തെലുങ്കിലൂടെ സിനിമ സംവിധാന രംഗത്തേയ്ക്ക് ചുവട് വെച്ച് സംവിധായകനാണ് മോഹന്‍രാജ എന്ന ജയം രാജ. ഹനുമാന്‍ ജംഗ്ഷന്‍ ആണ് അദ്ദേഹത്തിൻരെ ആദ്യ ചിത്രം.

മലയാളത്തിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് തെലുങ്ക് ലൂസിഫർ ഒരുക്കുന്നത്. തന്റെ ശൈലിക്ക് ചേരുന്ന സിനിമയാണെന്നും, മലയാളത്തില്‍ നിന്ന് അടിമുടി മാറ്റങ്ങളോടെയാണ് തെലുങ്ക് പതിപ്പെന്നും ചിരഞ്ജീവി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തെലുങ്ക് പതിപ്പിൽ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുഹാസിനിയും വിവേക് ഒബ്‌റോയിയുടെ ബോബിയായി റഹ്മാനും എത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. പൃഥ്വിരാജ് റോളിലേയ്ക്ക് വിജയ് ദേവര്‍കൊണ്ട എത്തുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ താരങ്ങളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ടോളിവുഡ് സിനിമാ ലോകം മാത്രമല്ല മലയാളി പ്രേക്ഷകരും ലൂസിഫറിന്റെ തെലുങ്കിനായി കാത്തിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X