For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്കിതെല്ലാം ബോറടിച്ചു; സാമന്തയുമായിട്ടുള്ള വിവാഹമോചനത്തെ കുറിച്ച് മനസ് തുറന്ന് നടന്‍ നാഗ ചൈതന്യ

  |

  ഒരു വര്‍ഷത്തോളമായിട്ട് തെന്നിന്ത്യന്‍ സിനിമോലാകം ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനം. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റോട് കൂടിയാണ് താരങ്ങളുടെ വേര്‍പിരിയലിനെ പറ്റി ഗോസിപ്പുകള്‍ വന്ന് തുടങ്ങിയത്. വൈകാതെ ഇരുവരും ഔദ്യോഗികമായി തന്നെ വാര്‍ത്ത സ്ഥീരികരിച്ചു.

  രണ്ടാളും വേര്‍പിരിയാനുണ്ടായ യഥാര്‍ഥ കാരണമെന്താണെന്ന് ഇനിയും വ്യക്തമല്ല. എന്നിരുന്നാലും വിവാഹമോചനത്തിന് ശേഷം പലപ്പോഴായി സാമന്ത മനസ് തുറന്ന് സംസാരിച്ചിരുന്നു. അപ്പോഴും നാഗയുടെ മൗനമാണ് ആരാധകരെയും അത്ഭുതപ്പെടുത്തിയത്. ഇപ്പോഴിതാ സാമന്തയുമായി ഉണ്ടായിരുന്ന ദാമ്പത്യത്തെ കുറിച്ചും മുന്‍ഭാര്യയെ കുറിച്ചും മനസ് തുറക്കുകയാണ് നടന്‍.

  നാഗ ചൈതന്യ ബോളിവുഡില്‍ അഭിനയിക്കുന്ന ലാല്‍ സിംഗ് ഛദ്ധ എന്ന സിനിമയുടെ റിലീസിന് ദിവസങ്ങള്‍ മാത്രമേയുള്ളു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് താരമിപ്പോള്‍. ഇതിന്റെ ഭാഗമായി നാഗ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. വ്യക്തി ജീവിതവും പ്രൊഫഷണല്‍ ലൈഫും നിരന്തരം ശ്രദ്ധിക്കപ്പെടുന്നതിന്റെ കാരണമെന്താണെന്നാണ് നടനോട് അവതാരകന്‍ ചോദിച്ചത്. ഞാനത് നല്ല രീതിയില്‍ കൈകാര്യം ചെയ്തത് കൊണ്ടാണെന്ന് നാഗ ചിരിച്ച് കൊണ്ട് ഇതിന് മറുപടി പറഞ്ഞു.

  നാല് വര്‍ഷം കൊണ്ട് സീരിയലിന് വന്ന മാറ്റം; അഞ്ജന കണ്ണീര്‍ നായികയല്ല, അഭിമാനം തോന്നുവെന്ന് നടി മാളവിക

  സാമന്തയുമായിട്ടുള്ള വിവാഹമോചനത്തെ കുറിച്ച് ചോദിക്കുകയാണെങ്കില്‍.. 'ഞങ്ങള്‍ രണ്ട് പേരും ഞങ്ങളുടെ പ്രസ്താവനയുമായി വന്നിരുന്നു. പരസ്പരം ഞങ്ങള്‍ വളരെയധികം ബഹുമാനിക്കുന്നുണ്ട്. അവള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഞാന്‍ എപ്പോഴും നോക്കാറുണ്ട്. അവളോട് എനിക്കെന്നും വലിയ ബഹുമാനമുണ്ടാവും. അത്രയേ ഉള്ളു.

  ബാക്കി കാര്യങ്ങളൊക്കെ പറഞ്ഞ് നടക്കുന്നത് ആളുകളാണ്. അതില്‍ കൂടുതലായി മറ്റൊന്നുമില്ല. മാത്രമല്ല ഇതൊക്കെ എനിക്ക് ബോറടിക്കുന്നുണ്ട്. ഞാനിപ്പോള്‍ മൂന്ന് സിനിമയുടെ റിലീസുമായി കടന്ന് പോവുകയാണ്. ഞാന്‍ അതിനോടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും' നാഗ ചൈതന്യ പറയുന്നു.

  ഒന്നിന് പിറകേ ഒന്നായി കുട്ടികള്‍ ജനിച്ചു; വിവാഹത്തോടെ കരിയർ തീർന്നെന്ന് പറയുന്നവരോട് നടി ജെനീലിയയുടെ മറുപടി

  2017 ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരാവുന്നത്. നാല് വര്‍ഷത്തോളം ഈ ദാമ്പത്യ ജീവിതം മുന്നോട്ട് പോയി. നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴാണ് വേര്‍പിരിയലിനെ കുറിച്ച് താരങ്ങള്‍ പ്രഖ്യാപിക്കുന്നത്. 2021 ഒക്ടോബറില്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വാര്‍ത്തകളൊക്കെ സത്യമാണെന്ന് വെളിപ്പെടുത്തി. ദാമ്പത്യ ജീവിതം അവസാനിപ്പിച്ചെങ്കിലും നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞു.

  കല്യാണത്തിന് ശേഷം സുനിച്ചനില്ലാതെ ഒന്നിനും പറ്റാത്ത അവസ്ഥയായി; ധൈര്യമില്ലാത്ത കാലത്തെ കുറിച്ച് മഞ്ജു സുനിച്ചൻ

  പിന്നീട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലെല്ലാം ഒരാള്‍ മറ്റൊരാളെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല. ഇരുവരും പരസ്പര ബഹുമാനം എല്ലാ കാലത്തും നല്‍കിയിരുന്നു. നിലവില്‍ രണ്ടാളും സിനിമയുമായി മുന്നോട്ട് പോവുകയാണ്. സാമന്ത തെന്നിന്ത്യയിലും നാഗ ബോളിവുഡിലേക്കും കൂടി ശ്രദ്ധ കൊടുത്തിരിക്കുകയാണ്.

  വിവാഹമോചനത്തിന് ശേഷം കിടിലൻ ഐറ്റം ഡാൻസ് കളിച്ച് സാമന്ത വാർത്തകളിൽ ഇടംനേടിയിരുന്നു. ഇനിയും നടിയെ ഗ്ലാമറസ് റോളിൽ കാണാൻ സാധിച്ചേക്കും എന്നാണ് അറിയുന്നത്.

  English summary
  Naga Chaitanya Says He Bored Talking About His Divorce News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X