For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമലയും നാഗാര്‍ജുനയും പ്രണയത്തിലായത് ഇങ്ങനെയായിരുന്നു! സിനിമ പോലെ മനോഹരമാണ് ഇവരുടെ കഥ!

  |

  തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട നായികയാണ് അമല അക്കിനേനി. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം അടുത്തിടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. മലയാളത്തില്‍ ചുരുക്കം ചില ചിത്രങ്ങളിലേ അഭിനയിച്ചിരുന്നുള്ളൂവെങ്കിലും മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. തെലുങ്ക് സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ നാഗാര്‍ജുനയെ ആയിരുന്നു അമല വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു ഇവര്‍ 28ാമത് വിവാഹ വാര്‍ഷികം ആഘോഷിച്ചത്. സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം ഇവര്‍ക്ക് ആശംസ അറിയിച്ച് എത്തിയിരുന്നു. ആശംസ അറിയിച്ചവവരോട് നന്ദി പറഞ്ഞ് നാഗാര്‍ജുനയും എത്തിയിരുന്നു.

  അമലയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രവും പങ്കുവെച്ചായിരുന്നു അദ്ദേഹം എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് അമലയും നാഗാര്‍ജുനയും ഇവരുടെ പ്രണയ വിശേഷങ്ങളും വിവാഹ ശേഷമുള്ള ജീവിതവുമൊക്കെ. നാഗചൈതന്യയും സാമന്തയും അഖില്‍ അക്കിനേനിയുമെല്ലാം ഇവര്‍ക്ക് ആശംസ നേര്‍ന്ന് എത്തിയിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് അമലയും നാഗാര്‍ജുനയും. ആദ്യമായി കണ്ടുമുട്ടിയതും പ്രണയത്തിലായതുമൊക്കെ സംഭവബഹുലവുമാണ്.

  ആദ്യമായി കണ്ടത്

  ആദ്യമായി കണ്ടത്

  അമലയ്‌ക്കൊപ്പം നായകനായി അഭിനയിക്കാനുള്ള അവസരം നാഗാര്‍ജുനയ്ക്ക് ലഭിച്ചിരുന്നു, അമല മുഖര്‍ജിയെന്ന ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയായിരിക്കും തന്റെ ജീവിതസഖിയാവുന്നതെന്ന് താരം അന്ന് കരുതിയിരുന്നില്ല. മറ്റ് നായികമാരില്‍ നിന്നും വ്യത്യസ്തമായ സ്വഭാവവും ശൈലികളുമായിരുന്നു അമലയുടേത്. അതിനാല്‍ത്തന്നെ നാഗാര്‍ജുനയും അമലയെ ശ്രദ്ധിച്ചിരുന്നു. കൃത്യസമയത്ത് ലൊക്കേഷനിലേക്ക് എത്തുന്ന പതിവായിരുന്നു താരത്തിന്റേത്.

  പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല

  പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല

  നായികയെ കാത്തിരിക്കുകയായിരുന്നു സെറ്റില്‍ എല്ലാവരും. എന്നാല്‍ അമലയാവട്ടെ പുറത്തേക്ക് വരുന്നുമുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് താരം പുറത്തേക്ക് വരാത്തതെന്ന് അന്വേഷിക്കാനായി നാഗാര്‍ജുനയും പോയിരുന്നു. കസേരയിലിരുന്ന് ആശങ്കപ്പെടുന്ന അമലയെ ആയിരുന്നു അദ്ദേഹം കണ്ടത്. പുറത്തേക്ക് വരാത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചതോടെ അമല കരയുകയായിരുന്നു.

  ഇഷ്ടമല്ലാത്ത വസ്ത്രം

  ഇഷ്ടമല്ലാത്ത വസ്ത്രം

  തീരെ ഇറക്കം കുറഞ്ഞതും വളരെ മോശവുമായ വസ്ത്രമായിരുന്നു അമലയ്ക്ക് ധരിക്കാനായി നല്‍കിയത്. ഇക്കാരണത്താലാണ് താരം പുറത്തേക്ക് വരാതിരുന്നത്. നിഷ്‌കളങ്കതയോടെയുള്ള ആ പെരുമാറ്റം നാഗാര്‍ജുനയെ ആകര്‍ഷിച്ചിരുന്നു. സംവിധായകനോട് കോസ്റ്റിയൂം ചേഞ്ചിനായി ആവശ്യപ്പെടാനും നാഗാര്‍ജുന പറഞ്ഞിരുന്നു. ഈ നിര്‍ദേശം അമലയ്ക്കും ഇഷ്ടമായിരുന്നു. സൂപ്പര്‍ സ്റ്റാറിന്റെ പരിഗണനയും പിന്തുണയുമായിരുന്നു അമലയെ അമ്പരപ്പെടുത്തിയത്. ഈ സംഭവത്തിന് ശേഷമായി ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.

  യുഎസ് ട്രിപ്പിനിടയില്‍

  യുഎസ് ട്രിപ്പിനിടയില്‍

  അമേരിക്കന്‍ ട്രിപ്പിനിടയില്‍ വെച്ചായിരുന്നു നാഗാര്‍ജുന അമലയെ പ്രൊപ്പോസ് ചെയ്തത്. അന്ന് അമലയും സമ്മതം മൂളിയതോടെ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ലക്ഷ്മി രാമനായിഡു ദഗ്ഗുപതിയെ ആയിരുന്നു നാഗാര്‍ജുന ആദ്യം വിവാഹം ചെയ്തത്. അച്ഛന്റെ സുഹൃത്തിന്റെ മകളുമായുള്ള വിവാഹത്തില്‍ സ്വരച്ചേര്‍ച്ചകള്‍ കൂടി വന്നതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഈ ബന്ധത്തിലുള്ള മകനാണ് നാഗചൈതന്യ. ഒരുമിച്ച് ജീവിക്കാനാവില്ലെന്ന് മനസ്സിലാക്കിയതിന് ശേഷമായാണ് ഇരുവരും വേര്‍പിരിഞ്ഞത്.

  തിരക്കിട്ട അഭിനയ ജീവിതം

  തിരക്കിട്ട അഭിനയ ജീവിതം

  വിവാഹശേഷം നമ്മള്‍ ഹൈദരാബാദിലേക്ക് മാറുമോയെന്നായിരുന്നു അമല നാഗാര്‍ജുനയോട് ചോദിച്ചത്. അതെയെന്ന മറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്. തിരക്കിട്ട് അഭിനയിക്കാന്‍ പോവാനൊന്നും തനിക്ക് താല്‍പര്യമില്ലെന്ന് ഭാര്യ പറഞ്ഞപ്പോള്‍ നിന്റെ ഇഷ്ടം പോലെ നിനക്ക് ചെയ്യാമെന്ന മറുപടിയായിരുന്നു ഭര്‍ത്താവ് നല്‍കിയത്. സിനിമകള്‍ ചെയ്ത് മടുത്തിരുന്ന കാലമായിരുന്നു അ്‌തെന്നും അതില്‍ നിന്നുമുള്ള ഇടവേളയായാണ് താന്‍ വിവാഹ ജീവിതത്തെ കണ്ടതെന്നുമായിരുന്നു മുന്‍പൊരു അഭിമുഖത്തിനിടയില്‍ അമല പറഞ്ഞത്.

  English summary
  Nagarjuna And Amala Akkineni's love story viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X