Just In
- 5 min ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
- 8 min ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
- 1 hr ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
- 2 hrs ago
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
Don't Miss!
- Finance
ആമസോൺ ഇന്ത്യ റിപ്പബ്ലിക് ദിന വിൽപ്പന: സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവ്
- News
ഇതിഹാസ സംഗീതജ്ഞന് ഉസ്താദ് ഗുലാം മുസ്തഫ ഖാന് അന്തരിച്ചു, അന്ത്യം 90ാം വയസ്സില്‍!!
- Sports
IND vs AUS: ഇന്ത്യ എയും ശാസ്ത്രിയുടെ വാക്കുകളും- വിജയരഹസ്യം തുറന്നു പറഞ്ഞ് ശര്‍ദ്ദുല്‍ താക്കൂര്‍
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗര്‍ഭിണിയാവാൻ ഒരുങ്ങി നസ്രിയ; തെലുങ്കിലെ അരങ്ങേറ്റ ചിത്രത്തിലെ കഥാപാത്രത്തിന്റെ പ്രത്യേകത പുറത്ത്
വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് നടി നസ്രിയ നസീം. ഈ വര്‍ഷം ട്രാന്‍സ് എന്ന ചിത്രത്തിലൂടെ ഭര്‍ത്താവും നടനുമായ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ച് കൈയടി വാങ്ങിയ നസ്രിയ ഇനി തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ആഴ്ചയാണ് നസ്രിയയുടെ തെലുങ്കിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
നസ്രിയ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കുവെച്ചതും. നാനി നായകനായിട്ടെത്തുന്ന തെലുങ്ക് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. 'അന്റെ സുന്ദരനികി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആത്രേയയാണ്. റോമാന്റിക് കോമഡിയായി ഒരുക്കുന്ന സിനിമയില്‍ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള വലിയൊരു കഥ തന്നെ സംവിധായകന് എഴുതി ചേര്‍ത്തിട്ടുണ്ട്.
സുന്ദരം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നാനി അവതരിപ്പിക്കുന്നത്. അങ്ങനെ നാനിയുടെ സുന്ദരം എന്ന കഥാപാത്രത്തില്‍ നിന്നും ഗര്‍ഭിണിയാകുന്ന പെണ്കുട്ടിയായിട്ടാണ് നസ്രിയ എത്തുന്നതെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും നായകന് നാനിയും ചേര്‍ന്ന് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം സോഷ്യല്‍ മീഡിയ പേജിലൂടെ കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
നാനിയുടെ 28-ാം സിനിമയാണെന്നുള്ള പ്രത്യേകതയോടെ വരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2021 ലായിരിക്കും ആരംഭിക്കുക. ബ്രോചെവരെവരുറ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് വിവേക് ആത്രേയ. മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള നസ്രിയയുടെ തെലുങ്ക് ചിത്രം കരിയറില്‍ വലിയൊരു വഴിത്തിരിവ് ആകുമോന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് നാനി. തെലുങ്കില്‍ രാജമൗലിയുടെ സംവിധാനത്തില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഈച്ചയുടെ മലയാളം റീമേക്കിലൂടയാണ് നാനി കേരളത്തില്‍ തരംഗം സൃഷ്ടിക്കുന്നത്. ഇപ്പോള്‍ നസ്രിയയുടെ നായകനാവുന്നു എന്ന വാര്‍ത്ത വലിയ സ്വീകാര്യതയാണ് നാനിയ്ക്ക് നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.