For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയുടെ അസുഖം തന്നെയാവും കാരണം; സാമന്തയെ നാഗ ചൈതന്യ ഒഴിവാക്കാനുണ്ടായ കാരണമിതാണോന്ന് ആരാധകര്‍

  |

  തെലുങ്കിലും തമിഴിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി സാമന്ത അക്കിനേനി. കഴിഞ്ഞ വര്‍ഷം നടി വിവാഹ ജീവിതം അവസാനിപ്പിച്ചത് മുതലാണ് സാമന്തയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങിയത്. ദാമ്പത്യ പ്രശ്‌നങ്ങളില്‍ പലരും സാമന്തയെയാണ് കുറ്റപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം തനിക്കൊരു അസുഖമുണ്ടെന്ന് വെളിപ്പെടുത്തി നടി രംഗത്ത് വന്നിരിക്കുകയാണ്.

  മയോസൈറ്റിസ് എന്ന് പറയുന്ന ഓട്ടോ ഇമ്മ്യൂണ്‍ അസുഖമാണ് നടിയ്ക്ക്. ആശുപത്രിയില്‍ ചികിത്സയിലാണെന്നടക്കം നടി പറഞ്ഞിരുന്നു. അസുഖത്തില്‍ നിന്നും വേഗം മുക്തി നേടാന്‍ നടിയ്ക്ക് സാധിക്കട്ടേ എന്നാശംസിക്കുകയാണ് പ്രിയപ്പെട്ടവര്‍. അതേ സമയം സാമന്തയുടെ കുടുംബജീവിതം തകരാനുള്ള കാരണം ഇതായിരുന്നോ എന്ന തരത്തിലുള്ള സംശയത്തിനും വഴിയൊരുക്കിയിരിക്കുകയാണ്.

  Also Read: ഞാന്‍ മൈന്‍ഡ് ഓഫായി നിന്നു, പക്ഷെ ടൊവിനോ മുഖത്ത് നോക്കി മറുപടി നല്‍കി; ആ സംഭവത്തെക്കുറിച്ച് ഐശ്വര്യ

  നാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് 2021 ഒക്ടോബറില്‍ സാമന്തയും നാഗ ചൈതന്യയും അവസാനിപ്പിക്കുന്നത്. പരസ്പരം അത്രമേല്‍ സ്‌നേഹിച്ചിരുന്ന താരങ്ങള്‍ക്കിടയില്‍ ഗുരുതരമായ എന്തോ പ്രശ്‌നം ഉണ്ടായിരുന്നോ എന്ന ചോദ്യങ്ങളും വന്നു. ഇനിയും യഥാര്‍ഥ കാരണമെന്താണെന്ന് വ്യക്തമല്ലെങ്കിലും വിവാഹമോചനം സാമന്തയെ വല്ലാതെ തളര്‍ത്തിയിരുന്നു. പലപ്പോഴായി സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ നടി തന്റെ വേദന പങ്കുവെച്ചു.

  വിവാഹമോചനത്തിന് ശേഷം സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു നടി. ഇതിനിടയില്‍ സാമന്തയ്ക്ക് ചില അസുഖങ്ങളുണ്ടെന്ന അഭ്യൂഹവും പ്രചരിച്ചു. ഒടുവില്‍ നടി തന്നെ അത് വിശദീകരിച്ചതോടെ ആരാധകരും ആശങ്കയിലായി. മാത്രമല്ല ഇങ്ങനൊരു അസുഖം വന്നതാവാം നടിയുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന ആരോപണം വരികയാണ്. ഔദ്യോഗികമായ റിപ്പോര്‍ട്ടില്ലെങ്കിലും ആരാധകര്‍ നടനെതിരെ തിരിഞ്ഞു.

  Also Read: മകളുടെ പ്രണയത്തില്‍ ഞാനൊരു വില്ലത്തിയായി; അവളെ അമേരിക്കയില്‍ കൊണ്ട് പോവുമോന്ന പേടിയായിരുന്നുവെന്ന് സുജാത

  നാഗയുടെ ഭാര്യയായി ജീവിക്കുന്ന കാലത്ത് തന്നെ സാമന്തയ്ക്ക് ആ അസുഖം ഉണ്ടായിരുന്നു. ഇരുവര്‍ക്കും ഇക്കാര്യം അറിയുകയും ചെയ്യാം. അതിനാല്‍ ഭാര്യയുടെ അസുഖം നാഗയെ അസ്വസ്ഥനാക്കിയിട്ടുണ്ടാവുമെന്നും അങ്ങനെയവര്‍ വിവാഹമോചനത്തിലേക്ക് എത്തിയതാവാം എന്നാണ് സോഷ്യല്‍ മീഡിയയുടെ നിഗമനം. വര്‍ഷങ്ങളായി സാമന്തയ്ക്ക് അസുഖമുണ്ടെന്ന് തന്നെയാണ് അഭ്യൂഹങ്ങള്‍. എന്തായാലും മുന്‍പ് നടിയെ കുറ്റപ്പെടുത്തിയവരെല്ലാം ഇപ്പോള്‍ അവര്‍ക്ക് പിന്തുണയുമായി വന്നതും ശ്രദ്ധേയമാണ്.

  സാമന്ത ഒരു കുഞ്ഞ് ഉണ്ടാവുന്നതിനോട് എതിര്‍പ്പ് അറിയിച്ചതാണ് അവരുടെ ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് മുന്‍പ് പ്രചരിച്ചത്. വിവാഹ ജീവിതത്തില്‍ നാഗ അസ്വസ്ഥനാക്കിയത് നടിയുടെ പ്രവൃത്തികളാണെന്നും ചിലര്‍ ആരോപിച്ചു. നിരന്തരം അധിക്ഷേപങ്ങള്‍ വന്നതോട ഇതിനെതിരെ നടി രൂക്ഷമായ രീതിയില്‍ പ്രതികരിക്കുകയും പരാതി നല്‍കുകയുമൊക്കെ ചെയ്തിരുന്നു. എന്തായാലും അസുഖത്തില്‍ നിന്നും മുക്തയായി പെട്ടെന്ന് തിരിച്ച് വരാന്‍ സാധിക്കട്ടേ എന്നാശംസിക്കുകയാണ് ആരാധകര്‍.

  നിലവില്‍ യശോദ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു സാമന്ത. നവംബര്‍ പതിനൊന്നിന് ചിത്രം റിലീസിനെത്തും. മലയാളത്തില്‍ നിന്നും ഉണ്ണി മുകുന്ദനടക്കം ഇതില്‍ അഭിനയിക്കുന്നുണ്ട്. സയന്‍സ് ഫിഷനായി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് യശോദ. ഇതിന് പിന്നാലെ ശാകുന്തളം എന്ന സിനിമ കൂടി വരാനിരിക്കുകയാണ്.

  Read more about: samantha സാമന്ത
  English summary
  Netizens Are Linking Samantha's Health Reason For Her Break-up With Naga Chaitanya. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X