For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമോചനം സാമന്തയ്ക്ക് വരുത്തിയത് വന്‍ നഷ്ടം, അവസരം നഷ്ടമായി, ഇത് ഗുണമായത് കാജലിന്...

  |

  പരസ്യ രംഗത്തും നടിമാര്‍ സജീവമാണ്. സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന
  പല താരങ്ങളും പരസ്യത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയിലും പരസ്യ മേഖലയിലും ഒരു പോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് സാമന്ത. സിനിമകള്‍ക്കൊപ്പം തന്നെ നിരവധി പരസ്യ ചിത്രങ്ങളിലും നടി അഭിനയിക്കാറുണ്ട്. പ്രമുഖ പ്രൊഡക്ടുകളുടെ ബ്രാന്‍ഡ് അംബാസിഡറാണ് സാമന്ത. വിവാഹമോചനത്തിന് ശേഷം കരിയറുമായി മുന്നോട്ട് പോവുകയാണ് സാമന്ത. നല്ല പല അവസരങ്ങളും നടിയെ തേടി എത്തുന്നുണ്ട്.

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും എലിമിനേഷനും; ചില സംഭവങ്ങള്‍ ഇന്ന് നടക്കും, ലാലേട്ടന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു

  ഇപ്പോഴിത വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് വിവാഹ മോചനത്തോടെ നടിയ്ക്ക് നഷ്ടമായ ഒരു വലിയ അവസരത്തെ കുറിച്ചാണ്. തെലുങ്ക് മാധ്യമമാണ് ഇതുസംബന്ധമായ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. സാമന്തയുടെ കയ്യില്‍ നിന്ന് നഷ്ടമായ അവസരം ലഭിച്ചിരിക്കുന്നത് തെന്നിന്ത്യയിലെ മറ്റൊരു സൂപ്പര്‍ നായികയായ കാജലിനാണ്. അമ്മയാവാന്‍ തയ്യാറെടുക്കുന്നതിനെ തുടർന്ന് സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് നടി. കാജലിന്റെ പുതിയ പരസ്യ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

  അടുക്കളയില്‍ കയറിയ ലക്ഷ്മിയുടെ അടുത്ത നാടകം എന്റെ പിരീഡ്‌സ് ആകും; അത് തന്നെ നടക്കും, നിമിഷയോട് ഡെയ്‌സി

  പ്രമുഖ പ്രഗ്നന്‍സി കിറ്റ് നിര്‍മ്മാണ കമ്പനിയാണ് സാമന്തയെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ട് പ്രകാരം മുമ്പ്‌ നടി ബ്രാന്‍ഡുമായി കരാറില്‍ ഒപ്പ് വെച്ചിരുന്നു. നടന്‍ നാഗചതന്യയുമായുിട്ടുള്ള വിവാഹമോചനത്തിനെ തുടർന്ന് ആ അവസരം കാജലിലേയ്ക്ക് എത്തുകയായിരുന്നു.

  അമ്മയാവാന്‍ തയ്യാറെടുക്കുകയാണ് കാജല്‍. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ഗര്‍ഭകാലം ആഘോഷിക്കുകയാണ് നടി. 2020 ല്‍ ആയിരുന്നു കാജലും ബാല്യകാല സുഹൃത്തുമായ ഗൗതം കിച്‌ലുവും വിവാഹിതരാവുന്നത്. 2022 ജനുവരി 1നാണ് വീട്ടില്‍ പുതിയ അതിഥി എത്തുന്ന കാര്യം ആരാധകരെ അറിയിച്ചത്. ഈ അടുത്തിടെ ബേബി ഷവറിന്റെ ചിത്രം പങ്കുവെച്ചിരുന്നു. കുഞ്ഞിനെ കാണാ്ന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കാജല്‍ അമ്മയാവാന്‍ പോകുന്നു എന്നുള്ള വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നടി സാമന്തയ്ക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

  കാജല്‍ അമ്മയാവാന്‍ പോകുന്നു എന്നുള്ള വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നടി സാമന്തയ്ക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
  നേരത്തെ സാമന്തയും അമ്മയാവാന്‍ ആഗ്രഹിച്ചിരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനായി മികച്ച പല അവസരങ്ങളും നടി ഒഴിവാക്കിയിരുന്നത്രേ. വിവാഹമോചനത്തിന് ശേഷമായിരുന്നു ഇത്തരത്തിലുള്ള വാര്‍ത്ത പുറത്തത്തെിയത്. കുഞ്ഞിന് വേണ്ടി മാനസികമായി തയ്യാറെടുക്കമ്പോഴാണ് താരങ്ങള്‍ വേര്‍പിരിയുന്നത്. നാഗചൈതന്യയും കുടുംബവും കുഞ്ഞിനെ ആഗ്രഹിച്ചിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പെട്ടെന്ന് താരങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

  വിവാഹമോചനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും സാമന്ത- നാഗചൈതന്യ വേര്‍പിരിയല്‍
  പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിഞ്ഞിട്ടില്ല. ഒരുമിക്കാന്‍ സമയം വൈകിയിട്ടില്ല എന്നാണ് ആരാധകര്‍ പറയുന്നത്. ലോക്ക് ഡൗണ്‍കാലവും ഇരുവരും ഒന്നിച്ചായിരിന്നു. പെട്ടെന്നാണ് വേര്‍പിരിയുന്ന വിവരം പുറത്തെത്തിയത്. തെന്നിന്ത്യയിലെ മാത്യക ദമ്പതികള്‍ എന്നായിരുന്നു ഇവരെ അറിയപ്പെട്ടിരുന്നത്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹിതരായത്. വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴാണ് വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വേര്‍പിരിയലിനെ കുറിച്ച് താരങ്ങള്‍ അറിയിച്ചത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണെന്നും സൗഹൃദം ഇനിയും തുടരുമെന്നും താരങ്ങള്‍ അന്ന് പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. വാക്കുകള്‍ ഇങ്ങനെ...'ഞങ്ങളുടെ എല്ലാ സുമനസ്സുകള്‍ക്കും. ഒരുപാട് ആലോചിച്ചതിന് ശേഷമാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്.
  ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു. എല്ലായിപ്പോഴും ങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക ബന്ധം നിലനില്‍ക്കും. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു' എന്നായിരുന്നുതാരങ്ങള്‍ അന്ന് പങ്കുവെച്ചത്. ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ ഇത് കേട്ടത്.

  English summary
  Popular Brand Axed Samantha And Roped In Kajal Aggarwal For This Reason?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X