For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്‍; ബാഹുബലി താരം പ്രഭാസിന് ഒരു ദിവസം കോടികളെന്ന് റിപ്പോർട്ട്

  |

  ബാഹുബലി എന്നൊരറ്റ സിനിമയിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്ത് വലിയ തരംഗമായി മാറിയ നടനാണ് പ്രഭാസ്. ഇന്ത്യയില്‍ ആദ്യമായി ബോക്‌സോഫീസില്‍ ആയിരം കോടി നേടി എന്നതിന് പുറമേ രണ്ടായിരം കോടിയിലേക്ക് വരെ സിനിമ എത്തിയിരുന്നു. ഇപ്പോഴും ബാഹുബലി ഉണ്ടാക്കിയ തരംഗത്തില്‍ തന്നെയാണ് പ്രഭാസ്. അടുത്തതായി വരാനിരിക്കുന്ന താരത്തിന്റെ സിനിമകളെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നതുമാണ്. അതേ സമയം പ്രതിഫലത്തിന്റെ കാര്യത്തില്‍ പ്രഭാസ് മുന്‍നിര നായകന്മാരെ പോലും കടത്തി വെട്ടുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

  ബോക്‌സോഫീസില്‍ ബാഹുബലി കോടികള്‍ വാരിക്കൂട്ടിയതോടെ ഇന്ത്യന്‍ സിനിമയില്‍ തന്നെ പ്രഭാസിന്റെ താരമൂല്യം ഇരട്ടിയായി. ഇപ്പോള്‍ പുതിയതായി ഓരോ സിനിമകള്‍ക്കും നടന്‍ വാങ്ങുന്നത് പ്രേക്ഷകര്‍ക്ക് പോലും വിശ്വസിക്കാന്‍ പറ്റാത്ത അത്രയും വമ്പന്‍ തുകയാണെന്നാണ് അറിയുന്നത്. അത്തരത്തില്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രചരിക്കുന്ന വാര്‍ത്തയിലെ കാര്യങ്ങള്‍ വായിക്കാം...

  നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സിനിമയ്ക്ക് വേണ്ടി പ്രഭാസ് വാങ്ങിക്കുന്നത് നൂറ്റി നാല്‍പത് മുതല്‍ നൂറ്റിയമ്പത് കോടി വരെ പ്രതിഫലമാണെന്നാണ്. ആദിപുരുഷ് എന്ന സിനിമയാണ് പ്രഭാസിന്റേതായി അടുത്ത വരാനിരിക്കുന്ന സിനിമ. ഈ സിനിമയില്‍ മുഴുനീള നായകന്റെ വേഷത്തില്‍ അഭിനയിക്കുന്നതിന് 150 കോടി പ്രഭാസ് വാങ്ങിക്കുന്നതായിട്ടാണ് ബോളിവുഡ് മീഡിയ പോര്‍ട്ടല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത് ഈ സിനിമയ്ക്ക് അറുപത് ദിവസമാണ് നടന്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്. അങ്ങനെ എങ്കില്‍ ഒരു ദിവസം 2.5 കോടി രൂപയായിരിക്കും താരത്തിന്റെ പ്രതിഫലം. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം സ്വന്തമാക്കുന്ന നായകനായി പ്രഭാസ് മാറും.

  ഒരേ സമയം പല ഭാഷകളിലായി നിര്‍മ്മിക്കുന്ന ഇതിഹാസ ചിത്രമായ ആദിപുരുഷിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ശ്രീരാമന്‍ ആയിട്ടാണ് പ്രഭാസ് എത്തുന്നത്. പ്രഭാസിന് പുറമേ ബോളിവുഡില്‍ നിന്നും സെയിഫ് അലി ഖാന്‍, കൃതി സനോന്‍, സണ്ണി സിംഗ്, എന്നിങ്ങനെ നിരവധി താരങ്ങളുമുണ്ട്. ശ്രീരാമന്റെ സഹോദരന്‍ ലക്ഷ്മണനെ അവതരിപ്പിക്കുന്നത് സണ്ണി സിംഗ് ആണ്. സെയിഫ് അലി ഖാന്‍ ലങ്കേഷ് ആയിട്ടെത്തും. സീതയായി കൃതി സനോന്‍ അഭിനയിക്കുന്നു.

  ആര്യയുടെ മുന്‍ഭര്‍ത്താവ് വിവാഹിതനായി; പങ്കാളിയെ പരിചയപ്പെടുത്തി രോഹിത്, രണ്ടാൾക്കും ആശംസയുമായി ആര്യ

  ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് നിര്‍മ്മിക്കുന്നത്. എങ്കിലും മലയാളം, തമിഴ്, കന്നട ഭാഷകളിലേക്ക് കൂടി ചിത്രമെത്തും. ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമ ഭൂഷന്‍ കുമാര്‍ ടി സീരിസിന്റെ ബാനറിലാണ് നിര്‍മാണം. അടുത്ത വര്‍ഷം ഓഗസ്റ്റ് പതിനൊന്നിന് റിലീസ് ചെയ്യാനാണ് നിലവില്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനൊപ്പം പ്രഭാസ് നായകനാവുന്ന രാധേ ശ്യാം എന്ന സിനിമ ജനുവരി പതിനാലിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായിട്ടാണ് അറിയുന്നത്.

  പൊട്ടിക്കരഞ്ഞ് നടി അപ്‌സര! വിവാഹം കഴിഞ്ഞ് ഷോ യിലേക്ക് വന്നതേ ഉള്ളു; എല്ലാവരും കൂടി കളിയാക്കിയതിൻ്റെ കാരണമിതാണ്

  ആദ്യമായി മോഹന്‍ലാലും പ്രഭാസും ഒന്നിക്കുന്നു | FilmiBeat Malayalam

  ബാഹുബലിയ്ക്ക് ശേഷം സാഹോ എന്ന സിനിമയാണ് പ്രഭാസിന്റേതായി റിലീസ് ചെയ്തത്. ഇത് കൂടാതെ കൈനിറയെ സിനിമകള്‍ ലഭിച്ചെങ്കിലും എല്ലാം ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമകളാണ്. ഓരോന്നും ബോക്‌സോഫീസില്‍ വലിയ തരംഗമാവുന്ന സിനിമകളായിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ബാഹുബലി നടന്റെ സിനിമകള്‍ക്ക് വേണ്ടി ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്.

  എന്റെ രൂപം ആണെങ്കിലോ അയ്യപ്പ വേഷത്തില്‍; ഭക്ഷണം തന്ന വ്യക്തിയെ കുറിച്ച് പാടാത്ത പൈങ്കിളി താരം സൂരജ് സണ്‍

  Read more about: prabhas പ്രഭാസ്
  English summary
  Prabhas To Charge 2.5 Crores Per Day For Adipurush? Becomes The Higest Paid Actor Of India
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X