twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    1.5 കോടിയുടെ ജിം സമ്മാനിച്ച് നിർമാതാക്കൾ; പ്രഭാസ് ബാഹുബലിയായതിങ്ങനെ

    |

    ഇന്ത്യൻ സിനിമാ ചരിത്രത്തിലെ വൻ വിജയങ്ങളിലൊന്നായ ചിത്രമായിരുന്നു ബാഹുബലി. സംവിധാനം ചെയ്ത രാജമൗലി, നായകനായ പ്രഭാസ് തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട മിക്കവരുടെയും കരിയർ ​ഗ്രാഫ് മാറ്റി മറിച്ച സിനിമ. ബാഹുബലി റിലീസായിട്ട് ഏഴ് വർഷം പൂർത്തിയായിരിക്കുകയാണ്. ബോക്സ് ഓഫീസ് കലക്ഷൻ റെക്കോ‍ഡുകൾ ഭേദിച്ച ചിത്രത്തിന്റെ ആ​ദ്യ ഭാ​ഗം നേടിയ വേൾഡ് വൈഡ് ബോക്സ് ഓഫീസ് കലക്ഷൻ 650 കോടിക്കടുത്താണ്. രണ്ടാം ഭാ​ഗമാവട്ടെ 1800 കോടിക്കടുത്ത് നേടി.

    ബാഹുബലിക്ക് ശേഷം ചിത്രത്തിലഭിനയിച്ച താരങ്ങൾക്കൊന്നും പറയത്തക്ക ഹിറ്റുകൾ ഇതുവരെ സൃഷ്ടിക്കാനായിട്ടില്ല

    പക്ഷെ ബാഹുബലിക്ക് ശേഷം ചിത്രത്തിലഭിനയിച്ച താരങ്ങൾക്കൊന്നും പറയത്തക്ക ഹിറ്റുകൾ ഇതുവരെ സൃഷ്ടിക്കാനായിട്ടില്ല. സംവിധായകൻ രാജമൗലി പിന്നീടൊരുക്കിയ ആർആർആർ മികച്ച ബോക്സ് ഓഫീസ് കലക്ഷൻ നേടിയിരുന്നു. പക്ഷെ ബാഹുബലിയുടെ റെക്കോ‍‍ഡ് തകർക്കാനായില്ല.

    1.5 കോടി വിലപിടിപ്പുള്ള ജിം സാമ​ഗ്രികളാണ് ഇവർ നടന് നൽകിയത്

    റിലീസായി ഏഴ് വർഷം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ ബാഹുബലിയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ബാഹുബലിയാവാൻ കഠിനമായ വ്യായാമ മുറകളാണ് നടൻ പ്രഭാസ് ചെയ്തത്. നീണ്ട പരിശീലനത്തിനൊടുവിലാണ് ബാഹുബലിയിലാവശ്യമായ ശരീരം പ്രഭാസ് സ്വന്തമാക്കിയത്

    ഇക്കാര്യത്തിൽ ചിത്രത്തിന്റെ നിർമാതാക്കളും പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നു. പ്രഭാസിന്റെ പരിശീലനത്തിനായി 1.5 കോടി വിലപിടിപ്പുള്ള ജിം സാമ​ഗ്രികളാണ് ഇവർ നടന് നൽകിയത്. പ്രൊഫഷണൽ ബോഡി ബിൽഡറായ ലക്ഷ്മൺ റെഡ്ഡിയായിരുന്നു പ്രഭാസിന്റെ പരിശീലകൻ. പ്രത്യേക ഡയറ്റും നടന് ഉണ്ടായിരുന്നു.

    2000 ത്തിനും 4000 ത്തിനും ഇടയിൽ കലോറി ദിവസവും നടൻ ഭക്ഷണത്തിലുൾപ്പെടുത്തിയിരുന്നു

    മീൻ, മുട്ടയുടെ വെള്ള, ബദാം, പച്ചക്കറികൾ തുടങ്ങിയവായിരുന്നു ഡയറ്റിൽ സാധാരണയായി ഭക്ഷണങ്ങൾ. ബാഹുബലിയിവാൻ
    ഒരു ദിവസം ആറു നേരം പ്രഭാസ് ഭക്ഷണം കഴിച്ചിരുന്നു. 2000 ത്തിനും 4000 ത്തിനും ഇടയിൽ കലോറി ദിവസവും നടൻ ഭക്ഷണത്തിലുൾപ്പെടുത്തിയിരുന്നു.

    100 കിലോയടടുത്തായിരുന്നു പ്രഭാസിന്റെ അന്നത്തെ ഭാരം. പക്ഷെ ബാഹുബലി ഒന്നാം ഭാ​ഗത്തിൽ പ്രഭാസിന് ഇടയ്ക്കിടെ ശരീര പ്രകൃതി മാറ്റേണ്ടി വന്നു. ബാഹുബലി രാജാവിന്റെ വേഷം ചെയ്യുമ്പോൾ നടൻ നല്ല ഭാരം ആവശ്യമായിരുന്നു. പക്ഷെ മകന്റെ വേഷം അവതരിപ്പിക്കുമ്പോൾ കുറച്ച് മെലിഞ്ഞ ശരീര പ്രകൃതിയായിരുന്നു വേണ്ടത്.

    നാല് വർഷത്തോളം പ്രഭാസ് ഭാരം കുറച്ചും കൂട്ടിയും രണ്ട് കഥാപാത്രങ്ങളും അഭിനയിച്ചെന്ന് റെഡ്ഡി പറയുന്നു. ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞ് കൂടാതെയായിരുന്നു 100 കിലോയുടെ അടുത്ത് ഭാരം പ്രഭാസിന് നിലനിർത്തേണ്ടിയിരുന്നത്. ഇതും കഠിനമായിരുന്നെന്ന് ഇദ്ദേഹം പറയുന്നു.

    Recommended Video

    Dhanya Mary Varghese Interview: പുറത്താക്കാൻ നോക്കിയിട്ടും 100 ദിവസം ഞാൻ ബിഗ് ബോസിൽ നിന്നത് ഇങ്ങനെ
    ചീസും മട്ടനുമായിരുന്നു പ്രധാന ഭക്ഷണം


    ബാ​ഹുബലിയുടെ രണ്ടാം ഭാ​ഗത്തിലും നടന് കഠിന വ്യായമ മുറകൾ തുടരേണ്ടി വന്നു. ഒന്നാം ഭാ​ഗത്തിൽ ദിവസം ആറു നേരമായിരുന്നു ഭക്ഷണമെങ്കിൽ രണ്ടാം ഭാ​ഗത്തിൽ ഇത് എട്ട് നേരമാക്കി. ചീസും മട്ടനുമായിരുന്നു പ്രധാന ഭക്ഷണം. വൈകുന്നേരങ്ങളിൽ ഡെഡ് ലിഫ്റ്റുകൾ, സ്ക്വാട്ടുകൾ, ബെഞ്ച് പ്രസ് തുടങ്ങിയ വ്യായാമങ്ങളായിരുന്നു പ്രഭാസിനുണ്ടായിരുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് തളർന്നാലും പ്രഭാസ് വർക്ക് ഔട്ട് മുടക്കിയിരുന്നില്ലെന്നാണ് പരിശീലകൻ നേരത്തെ ഒരഭിമുഖത്തിൽ പറഞ്ഞത്. നടന്റെ ആത്മാർത്ഥത അത്ഭുതകരമാണെമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    അതേസമയം പ്രഭാസിന്റെ അധ്വാനത്തിന്റെ പ്രതിഫലം സിനിമയ്ക്കും നടനും ലഭിച്ചു. 650 കോടിയോളമാണ് ബോക്സ് ഓഫീസിൽ ബാഹുബലി ഒന്നാം ഭാ​ഗം നേടിയത്. 2015 ൽ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരവും ബാഹുബലി ദ ബി​ഗിനിങ് നേടി. പ്രഭാസിന്റെ താരമൂല്യം ദേശീയ തലത്തിൽ ഉയരുകയും ചെയ്തു.

    Read more about: prabhas bahubali
    English summary
    Preperation of actor prabhas to build the physique in bahubali
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X