Don't Miss!
- Lifestyle
തോല്‍വിയുടെ വക്കിലും ഭാഗ്യം കൈവിടില്ല; അപ്രതീക്ഷിത നേട്ടം; ഇന്നത്തെ രാശിഫലം
- News
ഡല്‍ഹിയില്‍ മേളക്കൊഴുപ്പേകാന്‍ റിപ്പബ്ളിക് ദിന പരേഡിയില്‍ കണ്ണൂരിലെ വനിതകളും
- Travel
മഞ്ഞിൽ യോഗ ചെയ്യാം, സ്കൂട്ടർ ഓടിക്കാം... ഉള്ളിലെ സാഹസികത പരീക്ഷിക്കുവാൻ പോരെ! സൻസ്കാർ വിളിക്കുന്നു!
- Sports
നാട്ടില്‍ ഇന്ത്യയോടു മുട്ടാന്‍ ആരുണ്ട്? 2019 മുതല്‍ 3 തൂത്തുവാരല്‍! അറിയാം
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
പുഷ്പ 2 വിന്റെ ബജറ്റ് കെജിഎഫ് 2 വിന്റെ മൂന്നര ഇരട്ടി; റോക്കി ഭായിയുടെ റെക്കോഡ് പുഷ്പ രാജ് തകർക്കുമോ
സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകാവുന്ന പുഷ്പയുടെ രണ്ടാം ഭാഗം. ബോക്സ് ഓഫീസിൽ റെക്കോഡ് വിജയം നേടിയ ഒന്നാം ഭാഗത്തിന് ശേഷം രാജ്യമൊട്ടാകെ ഇന്ന് ഭാഷാ ഭേദമന്യേ പുഷ്പ ആരാധകരുണ്ട്. അല്ലു അർജുൻ തകർത്താടിയ ചിത്രത്തിൽ രശ്മിക മന്ദാനയായിരുന്നു നായിക.
ചിത്രത്തിൽ നടി സമാന്ത അവതരിപ്പിച്ച ഡാൻസ് നമ്പർ സൂപ്പർ ഹിറ്റായി. നായകനും നായികയും വില്ലനും ഡാൻസറും തുടങ്ങി വന്നു പോയവരെല്ലാം സ്കോർ ചെയ്ത പുഷ്പയ്ക്ക് ശേഷം അല്ലു അർജുന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്നു. ആദ്യ ഭാഗത്ത് 40 കോടിയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെങ്കിൽ രണ്ടാം ഭാഗത്തിന് 90 കോടിയാണ് നടന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ.

സുകുമാർ അണിയിച്ചൊരുക്കിയ പുഷ്പയിൽ പുഷ്പ രാജ് എന്ന ചന്ദനക്കടത്തുകാരന്റെ വേഷത്തിലാണ് അല്ലു അർജുൻ എത്തിയത്. നടൻ ഫഹദ് ഫാസിലായിരുന്നു പുഷ്പയിലെ വില്ലൻ. എസ്പി ഭൻവർ സിംഗ് ശിഖാവത് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിച്ചത്.

ചിത്രീകരണം തുടങ്ങാനിരിക്കുന്ന പുഷ്പ 2 വിന്റെ വിശേഷങ്ങൾ ഇപ്പോൾ തന്നെ ടോളിവുഡിൽ അലയൊലികൾ സൃഷ്ടിച്ച് തുടങ്ങി. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. റിപ്പോർട്ടുകൾ പ്രകാരം 350 കോടി രൂപ ബജറ്റിലാണ് പുഷ്പ 2 നിർമ്മിക്കുന്നത്. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയരണമെന്നാണ് നിർമാതാക്കൾ ആഗ്രഹിക്കുന്നത്.

ഇതിനിടെ പുഷ്പയെക്കൂടാതെ ദേശീയ തലത്തിൽ തരംഗമായ കെജിഎഫ് 2 വുമായി പുഷ്പ 2 വിനെ താരതമ്യം ചെയ്യൽ തുടങ്ങിക്കഴിഞ്ഞു. ഒന്നാം ഭാഗത്തിന്റെ വിജയത്തേക്കാൾ വലിയ വിജയമായിരുന്നു കെജിഎഫിന്റെ രണ്ടാം ഭാഗം. അതിനു മുമ്പിറങ്ങിയ ബാഹുബലി ദ കൺക്ലൂഷനും ഒന്നാം ഭാഗത്തേക്കാൾ വലിയ വിജയമായി. ഇതിനാൽ പുഷ്പ 2 വിനുള്ള ഉത്തരവാദിത്വം കൂടുകയാണ്.

100 കോടി ബജറ്റിലാണ് കെജിഎഫ് ചാപ്റ്റർ 2 ഇറങ്ങിയത്. ചിത്രം നേടിയ മൊത്തം കലക്ഷനാവട്ടെ 1200 കോടി. ഇതിന് മുമ്പ് ബാഹുബലിക്ക് മാത്രമായിരുന്നു ഈ നേട്ടം കൈവരിക്കാനായത്. ബജറ്റുകൾ തമ്മിൽ താരമത്യം ചെയ്യുമ്പോൾ കെജിഎഫ് 2 വിന്റെ നിർമാണ ചെലവിനേക്കാൾ മൂന്നര ഇരട്ടി അധികമാണ് പുഷ്പ 2 വിന്റെ ബജറ്റ്. തിയറ്ററിലെത്തുമ്പോൾ റോക്കി ഭായുടെ നേട്ടം പുഷ്പരാജന് ആവർത്തിക്കാനാവുമോ എന്നാണ് ആരാധകർ ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

കണക്കുകൾ നോക്കിയാൽ കെജിഎഫിന്റെ ആകെ ചെലവിനടുത്ത് അല്ലുവിന്റെ പ്രതിഫലം മാത്രമുണ്ട്. 90 കോടിയുടെ അടുത്താണ് അല്ലുവിന് പുഷ്പ 2 വിലെ പ്രതിഫലം. കെജിഎഫിന്റെ ആകെ മുടക്കു മുതലാവട്ടെ 100 കോടിയാണ്. പക്ഷെ 1000 കോടിയിലേറെ കൊയ്താണ് റോക്കി ഭായി തിയ്യറ്ററുകൾ വിട്ട് പോയത്. പുഷ്പരാജിന് ഈ വിജയം ആവർക്കിക്കാനാവുമോ എന്ന് കാത്തിരുന്ന് കാണാം. പുഷ്പയുടെ ആദ്യ ഭാഗം റിലീസ് ചെയ്ത് 50 ദിവസത്തിനുള്ളിൽ നേടിയത് 365 കോടിയാണ്.
Recommended Video

ആഗസ്റ്റ് മാസത്തിലോ സെപ്റ്റംബർ മാസത്തിലോ ആയിരിക്കും പുഷ്പ 2 വിന്റെ ചിത്രീകരണം ആരംഭിക്കുക. ഷൂട്ടിംഗ് തിരക്കുകളിലേക്ക് പോവുന്നതിന് മുമ്പ് ടാൻസാനിയയിൽ കുടുംബത്തോടൊപ്പം വെക്കേഷനിലാണ് അല്ലു അർജുൻ. ഭാര്യയോടും മക്കളോടൊപ്പമുള്ള ചിത്രവും നടൻ പങ്കു വെച്ചിട്ടുണ്ട്. ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ് അല്ലുവിന്റെ വെക്കേഷൻ ചിത്രങ്ങൾ.