For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെലിബ്രിറ്റി ആയത് കൊണ്ട് വന്ന ബലഹീനത; എല്ലാവരുടെയും ജീവിതം അത്ര പെര്‍ഫെക്ട് ഒന്നുമല്ലെന്ന് സാമന്ത

  |

  കഴിഞ്ഞ കുറച്ച് മാസങ്ങളായി വാര്‍ത്തകളുടെ തലക്കെട്ടില്‍ നിറഞ്ഞ് നില്‍ക്കുകയാണ് തെന്നിന്ത്യന്‍ നടി സാമന്ത രുത്പ്രഭു. അഭിനയിക്കുന്ന ഓരോ സിനിമകളിലും മികവുറ്റ പ്രകടനം കാഴ്ച വെച്ച് കൊണ്ടിരുന്ന സാമന്തകൈനിറയെ സിനിമകളുമായി തിരക്കിലാണ്. എന്നാല്‍ നാഗചൈതന്യയുമായിട്ടുള്ള ബന്ധം വേര്‍പ്പെടുത്തിയതോടെ പലരും വിമര്‍ശനങ്ങളുമായി എത്തി. സാമന്തയ്‌ക്കെതിരെ സൈബര്‍ അക്രമണങ്ങളും ഉണ്ടായിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞത് സാമന്തയുടെ പ്രശ്‌നങ്ങള്‍ കാരണമെന്നാണ് പലരും ആരോപിച്ചത്.

  ആദ്യം വിവാഹമോചനത്തിന്റെ പേരിലാണെങ്കില്‍ പിന്നീട് സിനിമയില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ വന്നത്. പുഷ്പ എന്ന സിനിമയില്‍ ഐറ്റം ഡാന്‍സുകാരിയായി വന്നതിന്റെ പേരിലും സാമന്തയ്ക്ക് വിമര്‍ശനങ്ങള്‍ മാത്രമാണ് കിട്ടിയത്. വ്യക്തിപരമായി ഉണ്ടായ പ്രശ്‌നങ്ങളും വേദനകളില്‍ നിന്നും ധീരമായി പോരാടുകയാണ് നടിയിപ്പോള്‍. അതിനിടയിലും കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോവാന്‍ സാമന്തയ്ക്ക് സാധിച്ചിരുന്നു.

  നാല് വര്‍ഷത്തോളം ഉണ്ടായിരുന്ന ദാമ്പത്യ ജീവിതം പെട്ടെന്ന് അവസാനിപ്പിച്ചതിന്റെ വേദനയില്‍ നില്‍ക്കുന്ന സാമന്ത ആരോപണങ്ങളിലൊന്നും തളര്‍ന്നില്ല. ഒരു സെലിബ്രിറ്റിയുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും പലപ്പോഴും ആരാധകര്‍ സൂക്ഷ്മമായി പരിശോധിക്കാറുണ്ട്. പക്ഷേ അവരും മനുഷ്യരാണെന്ന കാര്യം എല്ലാവരും മറക്കും. ഒരു നഷ്ടം നേരിടുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന അതേ വികാരങ്ങള്‍ അനുഭവിക്കുകയും അവര്‍ക്കും ഉണ്ടാവുമെന്ന് പലരും വിചാരിക്കുന്നില്ല എന്നതാണ് സാമന്തയുടെ ജീവിതത്തില്‍ നിന്നും വ്യക്തമാവുന്നത്.

  നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്; രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചവരാണ് രസകരമായ മറുപടി പറഞ്ഞ് അർച്ചന കവി

  അങ്ങനെ ആയിരക്കണക്കിന് ആളുകള്‍ താരങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്ന് ചെല്ലാന്‍ തുടങ്ങിയതോടെ ഒരോ സെലിബ്രിറ്റികളും നേരിടുന്ന ബലഹീനത എന്താണെന്ന് പറയുകയാണ് സാമന്തയിപ്പോള്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രതികരണത്തിലൂടെയാണ് താന്‍ കടന്ന് വന്ന വഴിയില്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സാമന്ത പറയുന്നത്. ' വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയും സമ്മര്‍ദ്ദം നിറയ്ക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. അത് സോഷ്യല്‍ മീഡിയയില്‍ നമ്മുടെ മുഴുവന്‍ ജീവിതത്തെ ചിത്രീകരിക്കുന്നതിലായാലും, അങ്ങനയൊണ്.

  ജനിച്ച ഉടന്‍ തന്റെ മകളെ ആദ്യം കാണുന്നത് ദിലീപാണ്; കാവ്യയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ലാല്‍ ജോസ്

  നമ്മുടെ ബലഹീനതകള്‍, വേദന, ഉത്കണ്ഠ എന്നിവയെ കുറിച്ച് സംസാരിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ് നല്‍കാറുള്ളത്. കാരണം നമ്മുടെ വ്യക്തി ജീവിതത്തില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒത്തിരി ആളുകളുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായതിനാല്‍ പെര്‍ഫെക്ട് ആയിട്ടുള്ള ജീവിതങ്ങള്‍ ചിത്രീകരിക്കുന്നത് എത്ര സമ്മര്‍ദ്ദമുള്ളതാണെന്ന് ഞാന്‍ മനസിലാക്കുന്നു. എല്ലാവരുടെയും ജീവിതം അത്ര പെര്‍ഫെക്ട് ഒന്നുമില്ല. എന്നെ വിശ്വസിക്കണം എന്നുമാണ് സാമന്ത പറയുന്നത്.

  'പിരിഞ്ഞില്ലായിരുന്നുവെങ്കിൽ കാജലിനെപ്പോലെ അമ്മയാകാമായിരുന്നില്ലേ?'; സാമന്തയോട് പാപ്പരാസികൾ!

  മോശം കമന്റിട്ടയാളെ പറപ്പിച്ച് സാമന്ത | FilmiBeat Malayalam

  വര്‍ഷങ്ങളോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ 2016 ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരാവുന്നത്. നാല് വര്‍ഷത്തോളം സന്തോഷത്തോടെ ജീവിച്ചും പോന്നു. ഇതിനിടയിലാണ് താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെന്നും വേര്‍പിരിയാന്‍ പോവുകയാണ് എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ വന്നത്. മാസങ്ങളോളം അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഒക്ടോബര്‍ രണ്ടിനാണ് ഭാര്യ-ഭര്‍ത്താവ് എന്നീ റോളുകളില്‍ നിന്നും ഞങ്ങള്‍ മാറി നില്‍ക്കുകയാണെന്ന് നാഗ ചൈതന്യയും സാമന്തയും അറിയിച്ചത്. ഇനിയും സുഹൃത്തുക്കളായി തുടരുമെന്ന് പറഞ്ഞെങ്കിലും വിവാഹമോചനത്തിന് ശേഷം കൂടൂതല്‍ അടുപ്പം താരങ്ങള്‍ക്കിടയില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

  English summary
  Pushpa Actress Samantha Opens Up About The Sad Part Of Being A Celebrity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X