For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ‘സുരേഷ് ഗോപി' തെലുങ്കിലെ വലിയ സ്റ്റാറാണ്, നടന്റെ ആരാധകരെ കുറിച്ച് പുഷ്പ സംവിധായകൻ സുകുമാർ

  |

  തെന്നിന്ത്യൻ സിനിമ ലോകം ആഘോഷമാക്കുകയാണ് അല്ലു അർജുൻ ചിത്രമായ പുഷ്പ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. രണ്ട് ഭാഗമായി പുറത്ത് എത്തുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം ഡിസംബർ 17 ന് ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നി ഭാഷകളിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആര്യയ്ക്ക് ശേഷം അല്ലു അർജുനും സുകുമാറും ഒന്നിക്കുന്ന ചിത്രമാണിത്. തെലുങ്കിലാണ് സജീവമെങ്കിലും മലയാളത്തിലും ഇവർക്ക് കൈനിറയെ ആരാധകരുണ്ട്. സുകുമാറിന്റെ ആര്യയാണ് അല്ലുവിനെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്.

  'ബിഗ്രേഡ്' സിനിമയാണെന്ന് അറിഞ്ഞില്ല, പറഞ്ഞത് ശ്രീദേവി ചിത്രത്തിന്റെ രണ്ടാംഭാഗം, വെളിപ്പെടുത്തി ചാർമിള

  അന്യഭാഷ താരങ്ങളെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്നത് പോലെ മലയാളി താരങ്ങൾക്ക് മറ്റ് ഭാഷകളിലും കൈനിറയെ ആരാധകരുണ്ട്. തെലുങ്ക് സിനിമ പ്രേക്ഷകരുടെ ഇടയിൽ മോളിവുഡ് താരങ്ങൾക്ക് നിരവധി ആരാധകരുണ്ട്. തെലുങ്ക് പ്രേക്ഷകർ മലയാള സിനിമയെ നെഞ്ചലേറ്റുന്നതിനെ കിറിച്ച് സംവിധായകൻ രാജമൗലി പറഞ്ഞിരുന്നു. ഇപ്പോഴിത സമാനമായ കാര്യം പറയുകയാണ് പുഷ്പ സംവിധായകൻ സുകുമാറും. തെലുങ്കിൽ സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്ന നിരവധി പ്രേക്ഷകർ ഉണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  സൗബിനെ വിളിക്കുന്നതില്‍ ആശങ്കയുണ്ടായിരുന്നു, ആ കാര്യത്തിലായിരുന്നു പേടി, വെളിപ്പെടുത്തി ലാല്‍ ജോസ്

  വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ നിരാശ തോന്നി, ഇത് പറ്റില്ലെന്ന് റിതേഷിനോട് പറഞ്ഞു

  അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ... 'സുരേഷ് ഗോപിയെന്ന് പറഞ്ഞാല്‍ വലിയൊരു സ്റ്റാറാണ് ഇവിടെ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത സിനിമകളും സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. സ്ഥിരമായി മലയാള സിനിമകള്‍ കാണുന്നവരുടെ കൂട്ടത്തില്‍ പെടുന്നയാളാണ് ഈ ഞാനും. പണ്ട് മുതലേ മലയാള ചിത്രങ്ങള്‍ കാണാറുണ്ട്. അന്ന് സംവിധായകന്‍ കമലിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

  ഒ.ടി.ടി കൂടി വന്നതോടെ തെലുങ്കില്‍ മലയാള ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നേടുകയായിരുന്നു. ഫഹദ് ഫാസിലിന് വലിയ പിന്തുണയാണ് തെലുങ്കിൽ നിന്ന് ലഭിക്കുന്നത്. ട്രാന്‍സ് സിനിമ ഇവിടെ വളരെ പോപ്പുലറായിരുന്നു. തെലുങ്കില്‍ ഏറെ ഫഫ ആരാധകരുണ്ടെന്ന് പറഞ്ഞപ്പോള്‍ ഫഹദ് ആദ്യം വിശ്വസിച്ചില്ല. നിങ്ങളുടെ പടം ആളുകള്‍ വാട്സ്ആപ്പ് സ്റ്റാറ്റസും പ്രൊഫൈല്‍ ഫോട്ടോയും മൊബൈലിലെ സ്‌ക്രീന്‍ സേവറുമാക്കുന്നുണ്ടെന്ന് പറഞ്ഞപ്പോഴും അദ്ദേഹം വിശ്വസിച്ചില്ല. പക്ഷെ ഇവിടെ വന്നപ്പോള്‍ ഫഫക്ക് അതെല്ലാം ബോധ്യമായി. ഓട്ടോഗ്രാഫ് വാങ്ങാനും സെല്‍ഫിയെടുക്കാനും ആളുകള്‍ തിങ്ങിക്കൂടുകയായിരുന്നു,' സുകുമാര്‍ പറഞ്ഞു.

  മാത്യഭൂമിഡോട്കോമിന് നൽകിയ അഭിമുഖത്തിൽ താൻ ഫഹദിന്റെ കടുത്ത ആരാധകനാണെന്ന് സുകുമാർ പറഞ്ഞിരുന്നു. മഹേഷിന്‌റെ പ്രതികാരത്തിന് ശേഷമാണ് നടന്റെ കടുത്ത ആരാധകനായതെന്നും സുകുമാർ അഭിമുഖത്തിൽ പറഞ്ഞു. മഹേഷിന്റെ പ്രതികാരം കാണുന്നത് വരെ ഫഹദ് ഫാസില്‍ എന്ന നടനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ മഹേഷിന്റെ പ്രതികാരം കണ്ട ശേഷം ഞാനദ്ദേഹത്തിന്റെ കടുത്ത ആരാധകനായി മാറി. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും കാണാന്‍ തുടങ്ങി. അതെന്റെ ആരാധന കൂട്ടി. ഞാനും എന്റെ ഭാര്യയും എന്റെ സുഹൃത്തുക്കളും എല്ലാം ഫഫയുടെ ആരാധകരാണ്. തെലുങ്കില്‍ ഫഫയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്. പല പെണ്‍കുട്ടികളുടെയും പ്രൊഫൈല്‍ ചിത്രങ്ങള്‍ ഫഹദിന്റേതാണ്. അദ്ദേഹം പോലും അത് വിശ്വസിച്ചിരുന്നില്ല. ഞാന്‍ കള്ളം പറയുകയാണെന്നാണ് കരുതിയത്. പിന്നീട് പലരും വന്ന് കാണിച്ചു കൊടുത്തപ്പോഴാണ് അദ്ദേഹം അത് വിശ്വസിച്ചത്. ഓട്ടോഗ്രാഫ് വാങ്ങാനും സെൽഫിയെടുക്കാനും ആളുകൾ തിങ്ങിക്കൂടുകയായിരുന്നു.

  പുഷ്പയ്ക്കായി സമീപിച്ചപ്പോൾ തന്നെ അദ്ദേഹം സമ്മതം അറിയിക്കുകയായിരുന്നു എന്നും സുകുമാർ പറയുന്നു. ബന്‍വാര്‍ സിങ്ങ് ഷെഖാവത്തിനായി ഞങ്ങള്‍ ഫഹദിനെ സമീപിച്ചയുടനെ തന്നെ അദ്ദേഹം സമ്മതം അറിയിച്ചു. കഥ പോലും ചോദിച്ചില്ല. പിന്നീടാണ് കഥ പറയുന്നത്.പ്രോംപ്റ്റിങ്ങ് ഇല്ലാതെയാണ് ഫഹദ് അഭിനയിച്ചത്. ബന്‍വാര്‍ സിങ്ങ് ആയി ഫഫ ഞെട്ടിച്ചു കളഞ്ഞു. ആദ്യ ഭാഗത്തില്‍ ഫഹദിന് അധികം സ്‌ക്രീന്‍ സ്‌പേസ് ഇല്ലാത്തത് ആരാധകര്‍ക്ക് അല്‍പം നിരാശ നല്‍കിയെന്നറിഞ്ഞു. പക്ഷേ രണ്ടാം ഭാഗം മുഴുവനും പുഷ്പയും ബന്‍വാര്‍ സിങ്ങും തമ്മിലുള്ളതാണ്. പുഷ്പ 2വില്‍ ഇരുവരുടെയും ആരാധകര്‍ക്ക് തങ്ങളുടെ പ്രിയ താരങ്ങളെ മുഴുവന്‍ സമയവും സ്‌ക്രീനില്‍ കാണാൻ കഴിയുമെന്നും സുകുമാർ പറയുന്നു.

  പുഷ്പയുടെ രണ്ടാം ഭാഗത്തെ കുറിച്ചും സംവിധായകൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ഫെബ്രുവരി അവസനത്തോടെ പുഷ്പ 2 ന്റെ ചിത്രീകരണം തുടങ്ങാൻ ഇരിക്കുകയാണെന്നും സംവിധായകൻ പറയുന്നു. ''ഫെബ്രുവരി അവസാനത്തോടെ പുഷ്പ 2ന്റെ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയിടുന്നത്. 2022 ഡിസംബര്‍ 17ന് ചിത്രം തീയേറ്ററുകളില്‍ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷയും. ഒരു ഇമോഷണല്‍ ഡ്രാമ ആയിരിക്കും പുഷ്പ 2. എന്തായാലും രണ്ടാം ഭാഗത്തില്‍ അല്ലുവും ഫഫയും നിങ്ങളെ അത്ഭുതപ്പെടുത്തും. പുഷ്പയും ബന്‍വാര്‍ സിങ്ങും തമ്മില്‍ നടക്കുന്ന വലിയ കളികള്‍ക്കാണ് നിങ്ങള്‍ പുഷ്പ 2ല്‍ സാക്ഷ്യം വഹിക്കുക എന്നും സുകുമാർ പറയുന്നു.

  Recommended Video

  മമ്മൂക്ക ഞങ്ങളുടെ ഒരു പ്രൊമോഷണൽ ഫാക്ട് ആണ്..ആ നോട്ടത്തെക്കുറിച്ച് നിഖില വിമൽ | FilmiBeat Malayalam

  പുഷ്പയിലെ ഐറ്റം ഡാൻസിനെ കുറിച്ചും സുകുമാർ പറയുന്നുണ്ട്. ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ഗാനം. സാമന്ത ആദ്യം സമ്മതിച്ചില്ലായിരുന്നു. പുഷ്പയിലെ ഡാന്‍സ് നമ്പര്‍ പ്രത്യേകത നിറഞ്ഞതാകണമെന്ന് നിര്‍മാതാക്കള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സാമന്തയെപ്പോലെ ഇത്രയധികം ആരാധകരുള്ള ഒരു താരം ഈ ഗാനരംഗത്തില്‍ വന്നാല്‍ അത് സെന്‍സേഷനാകുമെന്ന് എനിക്ക് തോന്നി. അവര്‍ ഇന്നേ വരെ ഒരു ചിത്രത്തിലും ഇത്തരമൊരു ഗാനരംഗം ചെയ്തിട്ടില്ല. പക്ഷേ എന്നും പുതുമയുള്ള വേഷങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്ന താരമാണവര്‍. മികച്ചൊരു നടിയും അസാധ്യ കലാകാരിയുമാണവര്‍. എന്റെ ഏറ്റവും പ്രിയപ്പെട്ട നായികയാണ്. ഈ ഡാന്‍സ് നമ്പറിനായി സമീപിച്ചപ്പോള്‍ ആദ്യം സാമന്തയ്ക്ക് ആശങ്കകള്‍ ഉണ്ടായിരുന്നു. ഇത് ശരിയാകില്ല എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അവരെ പറഞ്ഞ് മനസിലാക്കിച്ചു. സാമന്ത പുഷ്പയുടെ ഭാഗമായി. ആ ഗാനരംഗം ചിത്രത്തിന്റെ മൈലേജ് വര്‍ധിപ്പിച്ചവെന്നും സുകുമാ പറയുന്നു.

  English summary
  Pushpa Director Sukumar About Mammootty, Suresh Gopi And Mohanlal Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X