For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജൂനിയര്‍ എന്‍ ടി ആറിനൊപ്പം സിനിമ ചെയ്യാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി രാം ചരണ്‍

  |

  ഇന്ത്യൻ സിനിമാ ലോകം ഏറെ അകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആർ ആർ ആർ. ബാഹുബലിയ്ക്ക് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാം ചരണും ജൂനിയര്‍ എന്‍ ടി ആറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആലിയ ഭട്ടാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. നടിയുടെ ആദ്യത്ത തെന്നിന്ത്യൻ ചിത്രമാണിത്. നടൻ അജയ് ദേവ് ഗണ്ണും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി 7 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വടക്കേ ഇന്ത്യയില്‍ ഒമിക്രോണ്‍ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു.

  Ram Charan -Jr ntr

  തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പ്രൊമോഷന്റെ ഭാഗമായി പ്രമുഖതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രാജമൗലിയും, ജൂനിയര്‍ എന്‍.ടി.ആറും, രാംചരണും ഉള്‍പ്പെടുന്ന ആര്‍.ആര്‍.ആര്‍ ടീം സന്ദര്‍ശിച്ചിരുന്നു.കേരളത്തിലെ പ്രൊമോഷന് ടൊവിനോ തോമസും തമിഴ്‌നാട്ടില്‍ ശിവകാര്‍ത്തികേയനുമായിരുന്നു മുഖ്യാഥിതികള്‍.

  ജീവിക്കാൻ പഠിപ്പിച്ച നായിക, ഈ ചിരി ഇനിയും ഉണ്ടാകട്ടെ, മഞ്ജുവിനോട് ആരാധകർ

  സിനിമിയുടെ പ്രെമോഷന്റെ ഭാഗമായ രാം ചരണും ജൂനിയര്‍ എന്‍ ടി ആറും കപില്‍ ശര്‍മ അവതരിപ്പിയ്ക്കുന്ന ചാറ്റ് ഷോയില്‍ പങ്കെടുത്തിരുന്നു. ജനപ്രിയ ചാറ്റ് ഷോയാണിത്. ഷോയില്‍ എത്തിയ ഇവരോട് ഇതിന് മുന്‍പ് ഒരുമിച്ച് അഭിനയിക്കാതിരുന്നത് എന്താണെന്ന് കപില്‍ ശര്‍മ ചോദിച്ചു. ഒത്ത തിരക്കഥകള്‍ വരാത്തത് കൊണ്ടാണോ, അതോ നിര്‍മാതാക്കള്‍ക്ക് നിങ്ങളെ രണ്ട് പേരെയും സാമ്പത്തികമായി നേരിടാന്‍ കഴിയാത്തത് കൊണ്ടാണോ എന്നായിരുന്നു ശര്‍മയുടെ ചോദ്യം.

  ചോദ്യത്തോട് ആദ്യം പ്രതികരിച്ചത് രാം ചരണാണ്. രണ്ടാമത് പറഞ്ഞതാണ് ശരി എന്നായിരുന്നു നടന്റെ മറുപടി. രാം ചരണിനെയും ജൂനിയര്‍ എന്‍ടി ആറിനെയും ഒന്നിച്ച് ഒരു സിനിമയില്‍ അവതരിപ്പിയ്ക്കാന്‍ നിര്‍മാതാക്കള്‍ മുന്നോട്ട് വരാത്തതാണ് അങ്ങനെ ഒരു സിനിമ ഇതുവരെ സംഭവിക്കാത്തതിന് കാരണം എന്ന്.

  വിശദാംശങ്ങളിലേക്ക് പോകുന്നില്ല, കൂടുതൽ പറഞ്ഞാൽ ചിലപ്പോൾ ജയിലിൽ പോകേണ്ടിവരുമെന്ന് ഇന്നസെന്റ്

  2020 ജൂലൈ 30 ന് സിനിമ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമ ചിത്രീകരണം പൂര്‍ത്തിയാവാത്തതിനാല്‍ അത് സാധ്യമായില്ല. പിന്നീട് 2021 ഒക്ടോബര്‍ 13 ന് സിനിമ റിലീസ് ചെയ്യും എന്ന് വാര്‍ത്തകള്‍ വന്നു. അതും നടന്നില്ല. ഏറ്റവും ഒടുവില്‍ ജനുവരി 7 ന് റിലീസ് തീയതി പ്രഖ്യാപിച്ചത്. എന്നാൽ അതും ഇപ്പോൾ മാറ്റിയിരിക്കുകയാണ്. പുതിയ തീയതി വെളിപ്പെടുത്തിയിട്ടില്ല.

  Recommended Video

  Ram Charan and Jr NTR starrer RRR postponed amid rising coronavirus cases

  ഇതുവരെ പുറത്ത് വിട്ട ചിത്രത്തിന്റെ പോസ്റ്ററും ടീസറും പാട്ടുകളും എല്ലാം വൈറൽ ആയിരുന്നു.റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്.റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

  Read more about: ram charan jr ntr rrr
  English summary
  Ram Charan Opens Up why he Didn't movie With Jr ntr, Answer Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X