For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാജലിനെ പിതാവിന്റെ നായിക സ്ഥാനത്ത് നിന്ന് മാറ്റിയത് രാം ചരണ്‍, കാരണം... രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

  |

  തെന്നിന്ത്യന്‍ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആചാര്യ. ചിരഞ്ജീവിയെ നായകനാക്കി കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. അച്ഛനും മകനും( ചിരഞ്ജീവിയും രാം ചരണ്‍) ആദ്യമായി ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നു എന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. സംവിധായകന്‍ കൊരടാല ശിവ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

  കുടംബത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് പേളി മാണി; സഹോദരി റേച്ചലിനേയും കൊണ്ട് വീട്ടിലേയ്ക്ക്

  ആചാര്യ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ ചിരഞ്ജീവി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സോനു സൂദ്, ജിഷു സെന്‍ഗുപ്ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ് തുടങ്ങിയവരാണ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനന്ദ് ശ്രീറാം ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. ചിരഞ്ജീവിയുടെ 'ആചാര്യ'യുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മണി ശര്‍മയാണ്. നിരഞ്ജന്‍ റെഡ്ഡി ആണ് ചിത്രം നിര്‍മിക്കുന്നത്.

  ഈ ആഴ്ച അപര്‍ണ്ണ പുറത്ത് പോകുന്നതോടെ പുതിയ പ്രശ്‌നം തുടങ്ങും, കൂടുതല്‍ ബാധിക്കുക ഡോക്ടര്‍ റോബിനെ

  ചിരഞ്ജീവിയും രാം ചരണും പ്രധാന വേഷത്തില്‍ എത്തുന്ന ആചാര്യയില്‍ കാജല്‍ അഗര്‍വാളും പൂജ ഹെഗ്‌ഡെയുമായിരുന്നു നായികമാര്‍. ഇപ്പോള്‍ ഈ ചിത്രത്തില്‍ നിന്ന് കാജലിനെ ഒഴിവാക്കിയിട്ടുണ്ട്. ചിരഞ്ജീവിയുടെ നായികയായിട്ടായിരുന്ന കാജലിനെ പരിഗണിച്ചത്. നടനോടൊപ്പം ഒരും ഗാനരംഗവും ചിത്രീകരിച്ചിരുന്നു. സിനിമയില്‍ നിന്ന് നടിയെ ഒഴിവാക്കിയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

  ആചാര്യയില്‍ നിന്ന് നടിയെ ഒഴിവാക്കിയ കാരണം വെളിപ്പെടുത്തി കൊണ്ട് സംവിധായകന്‍ കൊരട്ടാല ശിവ രംഗത്ത് എത്തിയിരുന്നു. കാജലിന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് സിനിമയില്‍ നിന്ന് മാറ്റിയതെന്നാണ് സംവിധായകന്‍ പറഞ്ഞത്. സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ...'അല്പം തമാശ നിറഞ്ഞ കഥാപാത്രമായിരുന്നു കാജലിന്റേത്. എന്നാല്‍ ആ ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് കാജലിനെ പോലെ താരമൂല്യമുള്ള ഒരാള്‍ക്കു അതുപോലൊരു വേഷം കൊടുത്താല്‍ അതു അവരോടു ചെയ്യുന്ന നീതികേടാവും. കാരണം വ്യക്തമാക്കിയപ്പോള്‍ കാജല്‍ സന്തോഷപൂര്‍വം പിന്മാറി എന്ന്' കൊരട്ടാല ശിവ പറഞ്ഞു. ട്രെയിലറിലും കാജലിന്റെ ഭാഗങ്ങളില്ല രാം ചരണും പൂജയും മാത്രമാണുള്ളത്.

  അതേസമയം കാജലിനെ സിനിമയില്‍ നിന്ന് മാറ്റാന്‍ കാരണം രാം ചരണ്‍ ആണെന്നാണുള്ള റിപ്പേര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നടിയുടെ റോളുകള്‍ ചിത്രത്തില്‍ നിന്ന് വെട്ടി കുറച്ചിരുന്നു. ആദ്യം തൃഷയെ ആയിരുന്നു ഈ കഥാപാത്രത്തിനായി പരിഗണിച്ചത്. നടിയും അവസാന നിമിഷം പിന്‍മാറി. പിന്നീടാണ് ഈ ഓഫർ കജലിലെ തേടി എത്തിയത്. ഇപ്പോള്‍ നടിയേയും ഈ ചിത്രത്തില്‍ നിന്ന് മറ്റിയിരിക്കുകയാണ്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് കൊണ്ട് രാം ചരണ്‍ രംഗത്ത് എത്തിയിരുന്നു. ഇതുവരെ ചെയ്ത കഥാപാത്രങ്ങളെ വച്ച് നോക്കുമ്പോള്‍ അപൂര്‍വ്വമായി കിട്ടുന്ന വേഷമാണ് ആചാര്യയിലേതെന്നാണ് രാം ചരണ്‍ പറഞ്ഞത്. ചിത്രത്തില്‍ സിദ്ധ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തുടത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് മാത്രമായിരുന്നെങ്കിലും പിന്നീട് സിദ്ധ എന്ന കഥാപാത്രം അവതരിപ്പിക്കേണ്ടി വരികയായിരുന്നു വെന്നും നടന്‍ പറയുന്നു. ആരെയും ഉപദ്രവിക്കാതെ ശാന്തനായിരുന്ന സിദ്ധയുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങളും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നും രാം ചരണ്‍ കൂട്ടിച്ചേര്‍ത്തു. സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. രാജമൗലി സംവിധാനം ചെയ്ത ആര്‍ ആര്‍ ആര്‍ ആണ് നടന്റെ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. വന്‍ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റാണ്. ജൂനിയര്‍ എന്‍ടി ആര്‍, ആലിയ ഭട്ട് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌

  English summary
  Ramcharan The Reason Behind Axing Kajal Aggarwal From Acharya For This Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X