Don't Miss!
- News
റിപ്പബ്ലിക് ദിനം: രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങള്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ് പ്രത്യേക അതിഥി
- Sports
കൂടുതല്‍ വൈറ്റ് വാഷ് ജയം, ഇന്ത്യന്‍ നായകന്മാരില് മുന്നിലാര്? ടോപ് ത്രീയെ അറിയാം
- Lifestyle
നല്ല സമയം അടുത്തെത്തി, കൈയ്യിലെത്തുന്നത് കിടിലന്‍ നേട്ടങ്ങള്‍; ഇന്നത്തെ രാശിഫലം
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
പുഷ്പയിൽ അല്ലു അര്‍ജുൻ്റെ നായികയാവൻ വിദേശ നടിയും; അണിയറയിൽ ഒരുങ്ങുന്നത് മറ്റൊരു ഗംഭീര സിനിമ
ഹോളിവുഡില്‍ നിന്നും ഇന്ത്യന്‍ സിനിമയിലേക്ക് അഭിനയിക്കാന്‍ ഒത്തിരി നായികമാര്‍ വരാറുണ്ട്. മദിരാശി പട്ടണത്തിലൂടെ വന്ന എമി ജാക്സന് വലിയ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് തെന്നിന്ത്യയിലും ബോളിവുഡിലുമൊക്കെ എമി സജീവ സാന്നിധ്യമായി. അതുപോലെ രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ഒലിവിയ മോറിസും വാര്‍ത്തകളില്‍ ഇടം നേടി.
മന്മഥന് അമ്പു എന്ന തമിഴ് ചിത്രത്തിലൂടെ നടന് കരോലിന് ഫ്യൂരിയോലിയും അറിയപ്പെടുന്ന നിലയിലേക്ക് എത്തി. നടി ഗബ്രിയേല ഡെമെട്രിയാഡ്സ് 'ഊപ്പിരി' എന്ന ചിത്രത്തിലൂടെ അക്കിനേനി നാഗാര്‍ജുന, കാര്‍ത്തി എന്നിവര്‍ക്കൊപ്പവും സ്ക്രീന്‍ സ്പേസ് പങ്കിട്ടിട്ടുണ്ട്. ഇപ്പോഴിതാ അല്ലു അര്‍ജുനും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന പുഷ്പ 2 വിലും ഒരു വിദേശ നടി അഭിനയിക്കാന്‍ പോവുകയാണ്.

വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായി; ധനുഷും മുന്‍ഭാര്യ ഐശ്വര്യയും രഹസ്യമായി കാണാനെത്തി! കാരണമിത്
സിനിമയിലെ പ്രധാനപ്പെട്ടൊരു റോളിലേക്ക് വിദേശത്ത് നിന്ന് നടിയെ കൊണ്ട് വരാന്‍ സംവിധായകന് സുകുമാര്‍ പദ്ധതി ഇടുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഒരു ഭാഗം തെക്ക് കിഴക്കന്‍ ഏഷ്യയിലോ സിംഗപൂരിലോ തായ്വാനിലോ ചിത്രീകരിക്കാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യം വെക്കുന്നത്. ഇവിടെ ചിത്രീകരിക്കുന്ന സമയത്ത് അല്ലു അര്‍ജുന്റെ പുഷ്പരാജ് എന്ന കഥാപാത്രവും ഈ നടിയും തമ്മില്‍ അടുപ്പത്തിലാവുന്നതും കഥയിലുണ്ടാവും.

പതിനെട്ട് വയസില്‍ തന്നെ വിവാഹം കഴിഞ്ഞു; ഇപ്പോഴത്തെ കുട്ടികളുടെ ചിന്തയെ കുറിച്ച് ആര്യ പറഞ്ഞതിങ്ങനെ..
Recommended Video
പുഷ്പരാജ് ശ്രീവല്ലിയെ വിവാഹം ചെയ്യുന്നതിലും ഷെഖാവത്ത് (ഫഹദ് ഫാസില്‍) അപമാനിച്ചതിന് അവരോട് പ്രതികാരം ചെയ്യാന്‍ പദ്ധതിയിടുന്നതിലുമാണ് പുഷ്പയുടെ ആദ്യഭാഗം അവസാനിച്ചത്. പുഷ്പയുടെ വൈകാരികമായ യാത്രയാണ് രണ്ടാം ഭാഗത്തിലുണ്ടാവുക എന്നുമാണ് വിവരം. അതേ സമയം പുഷ്പയുടെ ഒന്നാം ഭാഗം ബോക്സോഫീസില്‍ 364 കോടിയോളമാണ് സ്വന്തമാക്കിയത്.