twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജമൗലിയിൽ നിന്ന് താൻ നേരിട്ട് അനുഭവിച്ചതാണ്, മഹേഷ് ബാബുവിന് മുന്നറിയിപ്പുമായി ജൂനിയര്‍ എന്‍.ടി.ആര്‍

    |

    ഇന്ത്യൻ സിനിമ ലോകം ഏറെ അഭിമാനത്തോടെ നോക്കി കാണുന്ന സംവിധായകനാണ് എസ്എസ് രാജമൗലി. ദേശം- ഭാഷ വ്യത്യാസമില്ലാതെയാണ് രാജമൗലി ചിത്രങ്ങൾക്കായി ഇന്ത്യൻ സിനിമ ലോകം കാത്തിരിക്കുന്നത്. താരങ്ങളുടെ ഇടയിൽ പോലും രാജമൗലിയ്ക്ക് ആരാധകരുണ്ട്. അദ്ദേഹത്തിന്റെ ഒരു ചിത്രത്തിലെങ്കിലും അഭിനയിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. ബോളിവുഡ് താരങ്ങൾ പോലും ഈ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

    നിലയും സുദർശനയുമൊക്കെയാണ് ഇപ്പോഴത്തെ കുഞ്ഞ് താരങ്ങൾ, 2021ല്‍ അമ്മയായ താരങ്ങൾ...നിലയും സുദർശനയുമൊക്കെയാണ് ഇപ്പോഴത്തെ കുഞ്ഞ് താരങ്ങൾ, 2021ല്‍ അമ്മയായ താരങ്ങൾ...

    2001 ൽ പുറത്ത് ഇറങ്ങിയ സ്റ്റുഡന്റ് നമ്പർ 1 എന്ന ചിത്രത്തിലൂടെയാണ് രാജമൗലി സ്വതന്ത്ര സംവിധായകനാവുന്നത്. സിംഹാദ്രി, ഛത്രപതി, മഗധീര, ബാഹുബലി തുടങ്ങിയവയാണ് സംവിധായകന്റെ ഹിറ്റ് ചിത്രങ്ങൾ. ടോളിവുഡിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇന്ത്യൻ സിനിമ ലോകത്ത് ആകമാനം രാജമൗലി ചിത്രങ്ങൾ ചർച്ചയാറുണ്ട്. ഇതിന്റെ പ്രധാനപ്പെട്ട ഒരു ഘടകം സിനിമയുടെ മേക്കിംഗ് ആണ്. രൗജമൗലി ചിത്രങ്ങളെല്ലാം വളരെ ഹെവിയാണ്. വളരെ സമയം എടുത്താണ് ഓരേ ചിത്രങ്ങളും പുറത്ത് ഇറങ്ങുന്നത്.2017 ൽ പുറത്ത് ഇറങ്ങിയ ബാഹുബലിയ്ക്ക് ശേഷം 2022 ആണ് അദ്ദേഹത്തിന്‌റെ സംവിധാനത്തിൽ ചിത്രം എത്തുന്നത്. ആർ ആർ ആറാണ് രൗജമൗലിയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്.

    സിനിമയിൽ എത്തുന്നതിന് മുൻപ് അമ്മ ഒരു കാര്യം പറഞ്ഞിരുന്നു, സ്റ്റൈലൻ വസ്ത്ര ധാരണത്തെ കുറിച്ച് സാനിയസിനിമയിൽ എത്തുന്നതിന് മുൻപ് അമ്മ ഒരു കാര്യം പറഞ്ഞിരുന്നു, സ്റ്റൈലൻ വസ്ത്ര ധാരണത്തെ കുറിച്ച് സാനിയ

    മരുമകനേയും മകളേയും ആരതി ഉഴിഞ്ഞ് സ്വീകരിച്ച് ചന്ദ്രയുടെ അച്ഛനും അമ്മയും, സന്തോഷം പങ്കുവെച്ച് ടോഷ്മരുമകനേയും മകളേയും ആരതി ഉഴിഞ്ഞ് സ്വീകരിച്ച് ചന്ദ്രയുടെ അച്ഛനും അമ്മയും, സന്തോഷം പങ്കുവെച്ച് ടോഷ്

    ആർ ആർആർ

    ജൂനിയർ എൻടി ആറും രാം ചരണുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ജനുവരി 7 ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായികാത്തിരിക്കുന്നത്. ബോളിവുഡ് താരം ആലിഭട്ടാണ് ചിത്രത്തിലെ നായിക. ആലിയയുടെ ആദ്യത്തെ തെന്നിന്ത്യൻ ചിത്രമാണിത്. സീത എന്ന കഥാപാത്രത്തെയാണ് ആലിയ സിനിമയിൽ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം അജയ് ദേവ്ഗണ്ണും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. . 450 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്.

    താരങ്ങൾ

    ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രണം, രൗദ്രം, എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

    മുന്നറിയിപ്പ്

    ആർ ആർ ആറിന് ശേഷം മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമാണ് രൗജമൗലി സംവിധാനം ചെയ്യുന്നത്. ഇപ്പോഴിത നടന് മുന്നറിയിപ്പുമായി ജൂനിയർ എൻടിആർ രംഗത്ത് എത്തിയിരിക്കുകയാണ്. കോടീശ്വരൻ പരിപാടിയിലാണ് നടൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. രാജമൗലിയോടൊപ്പം ഒരു സിനിമ ചെയ്ത അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകുന്നതെന്നാണ് ജൂനിയർ എൻടി ആർ പറയുന്നത്.
    രാജമൗലി ഒരു ഷോട്ടിന്റെ പെര്‍ഫെക്ഷന് വേണ്ടി ഏതറ്റം വരെയും പോകുമെന്നാണ് നടൻ പറയുന്നത്. ആര്‍.ആര്‍.ആറില്‍ താനത് നേരിട്ട് അനുഭവിച്ചതാണെന്നും അദ്ദേഹം പറയുന്നു. മറ്റൊരു വേദിയിൽ സമാനമായ മറ്റൊരു അനുഭവം രാം ചരണും ജൂനിയർ എൻടി ആറും പറഞ്ഞിരുന്നു. ഇന്ത്യയില്‍ കൊവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യാന്‍ വേണ്ടി മാത്രം ഞങ്ങളെ യൂറോപ്പിലേക്ക് കൊണ്ടുപോയെന്നും, അവിടെ വെച്ച് പത്ത് ദിവസത്തോളം 7 മണിക്കൂര്‍ വീതം ഡാന്‍സ് പ്രാക്ടീസ് ചെയ്യിച്ചിരുന്നു എന്നാണ് താരങ്ങൾ അന്ന് പറഞ്ഞത്.

    ബിഗ് ബജറ്റ് ചിത്രം

    പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന ചിത്രമാണ് ആർ ആർ ആർ. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും സിനിമ ലോകവും ചിത്രത്തിനായി കാത്തിരിക്കുന്നത്. റിലീസിന് മുൻപ് തന്നെ ചിത്രം കോടികൾ സ്വന്തമാക്കിയിട്ടുണ്ട്. 450 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. ഇതിനോടകം തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

    Recommended Video

    SS Rajamouli Talks About Malayalam Movies
    ട്രെയിലർ

    ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ട്രെയിലർ പറത്ത് വന്നിരുന്നു. ഇന്ത്യൻ സിനമ കോളങ്ങളിൽ ഇത് വലിയ ചർച്ചയായിരുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു, ചിത്രത്തിലെ പ്രകടനത്തിൽ ജൂനിയർ എൻടിആറിനേയും രാം ചരണിനേയും അഭിനന്ദിച്ച് ആരാധകർ മാത്രമല്ല ഇന്ത്യൻ സിനമാ ലോകം തന്നെ രംഗത്ത് എത്തിയിരുന്നു. ട്രെയിലർ പങ്കുവെച്ചുകൊണ്ടായിരുന്നു താരങ്ങളേയും സംവിധായകനേയും സിനിമലോകം അഭിനനന്ദിച്ചത്. കൂടാതെ സിനിമയിലെ പുറത്ത് വന്ന ഗാനവും സൂപ്പർ ഹിറ്റായിരുന്നു

    മലയാള സിനിമ

    രാജമൗലി ചിത്രങ്ങൾ മോളിവുഡ് നെഞ്ചിലേറ്റുന്നത് പോലെ മലയാള സിനിമകൾ സംവിധായകനും കാണാറുണ്ട്. ദൃശ്യം 2 ഇറങ്ങിയതിന് പിന്നാലെ ജീത്തു ജോസഫിനെ അഭിനന്ദിച്ച് സന്ദേശം അയച്ചിരുന്നു. ഇത് അന്ന് ജീത്തു ജോസഫ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ദൃശ്യം 2 കണ്ടു . അതെന്നെ ഒരുപാട് ചിന്തിപ്പിക്കുകയും തുടര്‍ന്ന് ഞാന്‍ ദൃശ്യം ആദ്യ ഭാഗം കാണുകയും ചെയ്തു. നേരത്തെ തെലുങ്ക് റീമേക്ക് മാത്രമായിരുന്നു കണ്ടിരുന്നത്. ഞാനിത് പറഞ്ഞേ മതിയാകൂ. സംവിധാനവും തിരക്കഥയും എഡിറ്റിങ്ങും അഭിനയവും എല്ലാം അതിമനോഹരമാണ്. പക്ഷെ എഴുത്ത് മറ്റെന്തോ ആണ്. ലോക നിലവാരമുണ്ട്. ആദ്യ ഭാഗം തന്നെ മാസ്റ്റര്‍ പീസ് ആണ്. ആദ്യ ഭാഗവുമായി അത്രമാത്രം ഇഴുകിചേര്‍ന്നൊരു രണ്ടാം ഭാഗവുമായി വരിക എന്നത്, അതും അത്രതന്നെ പിടിച്ചിരുത്തുന്ന നരേഷനുമായി, ബ്രില്യന്‍സില്‍ കുറഞ്ഞ കാര്യമല്ല. നിങ്ങളില്‍ നിന്നും കൂടുതല്‍ മാസ്റ്റര്‍ പീസുകള്‍ പ്രതീക്ഷിക്കുന്നു എന്നും രാജമൗലി പറഞ്ഞു

    മലയാള സിനിമ

    കൂടാതെ ആർ ആർ ആറിന്റെ പ്രമോഷന് വേണ്ടി കേരളത്തിൽ എത്തിയപ്പോൾ മലയാള സിനിമയുടെ സ്വീകാര്യതയെ കുറിച്ചും സംവിധായകൻ പറഞ്ഞിരുന്നു. മലയാള സിനിമ കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തിലേറെയായി പലരും റഫര്‍ ചെയ്യുന്നുണ്ടെന്നാണ് പ്രസ്മീറ്റിൽ പറഞ്ഞത്.. എന്നാല്‍ കൂടുതല്‍ ആളുകള്‍ മലയാള സിനിമ ഒ ടി ടി യിലൂടെ കണ്ടത് ഈ ലോക്ക് ഡൗണ്‍ സമയത്ത് ആണെന്ന് മാത്രം. ഈ ലോക്ക് ഡൗണ്‍ കാലത്ത് മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു രൗജമൗലി ഉത്തരം നൽകിയത്.

    മമ്മൂട്ടിയും മോഹൻലാലും

    കൂടാതെ മലയാളം സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ച് സിനിമ ചെയ്യാത്തതിന്റെ കാരണവും അദ്ദേഹം പറഞ്ഞിരുന്നു. ''തന്റെ സിനിമയ്ക്ക് കഥാപാത്രങ്ങളാണ് പ്രാധാന്യം. കഥയും കഥാപാത്രവും ആവശ്യപ്പെടുന്നത് അനുസരിച്ചാണ് കഥാപാത്രങ്ങളെ തീരുമാനിക്കുന്നത്. അല്ലാതെ ശരി, ഇതൊരു മലയാളി നടനെ വച്ച് ചെയ്യാം തമിഴ് നടനെ വച്ച് ചെയ്യാം എന്ന് ആലോചിച്ചല്ല. തീര്‍ച്ചയായും മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും വച്ച് ചെയ്യാന്‍ സാധിക്കും വിധമുള്ള കഥയും കഥാപാത്രവും വന്നാല്‍ അങ്ങനെ ഒരു സിനിമ ഉണ്ടാവുമെന്നും അദ്ദേഹം പറ

    English summary
    RRR Actor Junior NTR Warns To Mahesh Babu About Rajamouli Film Making Perfection
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X