Just In
- 10 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 10 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 11 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 11 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
കൊവിഡ്: കേരളത്തിൽ ഇനി കടുത്ത നിയന്ത്രണം, ഇന്ന് മുതൽ ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശം
- Lifestyle
റിക്സ് എടുക്കുന്നത് ഒഴിവാക്കണം ഈ രാശിക്കാര്‍ ഇന്ന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇത്തവണയും സായി പല്ലവി പൊളിക്കും; ഇത് സംവിധായകന് തരുന്ന ഉറപ്പ്
മാതൃഭാഷ തമിഴ് ആണെങ്കിലും, ആദ്യം അഭിനയിച്ച സിനിമ മലയാളത്തിലാണെങ്കിലും ഇപ്പോള്‍ സായി പല്ലവിയ്ക്ക് പേരും പ്രശസ്തിയും പണവും നേടിക്കൊടുക്കുന്നത് തെലുങ്ക് സിനിമാ ലോകമാണ്. ഒന്നിന് പിറകെ ഒന്നായി സിനിമകളോടെ തിരക്കിലാണ് തെലുങ്കില്‍ സായി പല്ലവി. വളരെ അധികം സെലക്ടീവായ നടി ഒരു സമയം ഒരു സിനിമ മാത്രമേ ചെയ്യൂ എന്നത് മറ്റൊരു സത്യം.
റാണ ദഗ്ഗുപതിയ്ക്കൊപ്പം വിരത പർവ്വം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് കൊറോണ വൈറസും ലോക്ക് ഡൗണും വില്ലന്മാരായത്. സിനിമയില്‍ സായി പല്ലവി മാവോയിസ്റ്റായിട്ടാണ് എടത്തുന്നത് എന്ന വാര്‍ത്തകള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ അത് നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന് വേണു ഉടുകുള.
ആ കണ്ണും, ആ ചിരിയും ആടയാഭരണങ്ങളും; അനിഘയില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല
1990 ലെ നക്സല്‍ പ്രസ്ഥാനങ്ങളെ കുറിച്ചാണ് വിരത പർവ്വം എന്ന ചിത്രത്തില്‍ പറയുന്നത്. തെലങ്കാനയിലെ നക്സലൈറ്റ് വനിതാ നേതാവും ഗായികയുമായ ബെല്ലി ലളിത എന്ന കഥാപാത്രത്തെയാണ് സായി പല്ലവി സിനിമയില്‍ അവതരിപ്പിയ്ക്കുന്നത് എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തില്‍ സായി പല്ലവി നക്സല്‍ പ്രവര്‍ത്തകയല്ല എന്ന് സംവിധായകന് വ്യക്തമാക്കി.
പ്രണവിന് സര്‍പ്രൈസൊരുക്കി സുചിത്ര! സ്നേഹാശംസയുമായി മോഹന്‍ലാല്‍! താരപുത്രന്റെ പിറന്നാള്‍ ദിനമാണ്!
കഥയില്‍ വളരെ പ്രധാനപ്പെട്ട, വഴിത്തിരിവാകുന്ന കഥാപാത്രത്തെ തന്നെയാണ് സായി പല്ലവി അവതരിപ്പിയ്ക്കുന്നത്. എന്നാല്‍ അത് ബെല്ലി ലളിത അല്ല. വളരെ നന്നായിട്ടു തന്നെ സായി പല്ലവി ആ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതുവരെ ചെയ്ത മറ്റ് സിനിമകള്‍ പോലെ തന്നെ ഈ സിനിമയിലും സായി പല്ലവിയുടെ മികച്ച പ്രകടനം തന്നെയാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുക എന്ന് സംവിധായകന് ഉറപ്പു തന്നു.
അലംകൃതയല്ല സുപ്രിയയുടെ മടിയില്‍ ഉറങ്ങുന്നയാള്‍ ഇദ്ദേഹമാണെന്ന് പൃഥ്വിരാജ്! കമന്റുമായി പ്രാര്‍ത്ഥന
സായി പല്ലവിയെ കൂടാതെ പ്രിയാമണി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. പത്ത് ദിവസത്തെ ഷൂട്ടിങ് കൂടെ തീരാന്‍ ബാക്കി നില്‍ക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത് എന്ന് സംവിധായകന് പറയുന്നു. മുന്നോറോളം ആളുകള്‍ നിറയുന്ന പ്രക്രിയയാണ് സിനിമയുടെ ഷൂട്ടിങ്. ഇനി അത് നടക്കില്ല. എന്ന് തുടങ്ങും എന്ന് പറയാനും കഴിയില്ല. അതുകൊണ്ട് തന്നെ സിനിമയുടെ റിലീസും തീരുമാനിക്കാന്‍ സാധിക്കുന്നില്ല- വേണു ഉടുകുള പറഞ്ഞു
തെലുങ്കില്‍ ചരിത്ര നേട്ടവുമായി ദുല്‍ഖര്‍ സല്മാന്! ആഘോഷമാക്കി ആരാധകര്‍