For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ അമ്മ പറഞ്ഞത് വെളിപ്പെടുത്തി നടി സാമന്ത; സംശയം തീരാതെ ആരാധകരും

  |

  താരങ്ങളെ കുറിച്ചും അവരുടെ കുടുംബ ജീവിതം സംബന്ധിച്ചുമുള്ള വാര്‍ത്തകള്‍ പലപ്പോഴും വ്യാപകമായി പ്രചരിക്കാറുണ്ട്. നന്നായി ജീവിക്കുന്ന താരദമ്പതിമാര്‍ വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങളും പ്രചരിക്കാറുണ്ട്. ഏറ്റവുമൊടുവില്‍ തെന്നിന്ത്യയിലെ താരദമ്പതിമാരായ സാമന്തയ്ക്കും ഭര്‍ത്താവും നടനുമായ നാഗചൈതന്യയുടെയും പേരിലാണ് സമാനമായ വാര്‍ത്തകള്‍ പ്രചരിച്ചത്.

  ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷത്തോളം എത്താന്‍ ആയെങ്കിലും സന്തുഷ്ട കുടുംബജീവിതം നയിക്കുകയായിരുന്നു. നാഗചൈതന്യയുമായിട്ടുള്ള വിവാഹശേഷം നടി,സാമന്ത രുത്പ്രഭു എന്ന പേര് മാറ്റി സാമന്ത അക്കിനേനി എന്നാക്കിയിരുന്നു. അന്ന് ഭര്‍ത്താവിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള സാമന്തയുടെ സ്‌നേഹവും ഐക്യവും ആരാധകര്‍ക്കിടയിലും തരംഗമായി. വര്‍ഷങ്ങള്‍ക്കിപ്പുറം പെട്ടെന്ന് അക്കിനോനി എന്ന കുടുംബപേര് സാമന്ത മാറ്റിയതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം.

  നിലവില്‍ സാമന്ത രുത്പ്രഭു എന്ന പഴയ പേരിലാണ് നടിയുടെ സോഷ്യല്‍ മീഡിയ പേജുള്ളത്. പേര് മാറ്റത്തിന് പിന്നില്‍ വിവാഹമോചനത്തിലേക്കുള്ള സൂചനകളാണെന്ന് ചൂണ്ടി കാണിച്ച് പാപ്പരാസികള്‍ രംഗത്ത് വന്നതോടെ മറുപടി പറയാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു നടി. എന്നാല്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെയൊക്കെയുള്ള സാമന്തയുടെ ചില പ്രതികരണങ്ങള്‍ കൂടുതല്‍ സംശയങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും കാരണമാവുകയാണ്.

  samantha

  ഏറ്റവുമൊടുവില്‍ തന്റെ അമ്മ പറഞ്ഞതെന്ന രീതിയിലുള്ള പോസ്റ്റുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. 'സംഭവിക്കുന്നത് എന്താണെന്ന് മനസിലാക്കാനോ പ്രതികരിക്കാനോ സാധിക്കാതെ വരുമ്പോള്‍, സ്വയം ഒരു വെല്ലുവിളി നടത്തുക. എന്നിട്ട് നമ്മള്‍ പ്രതികരിക്കുന്ന രീതി നിയന്ത്രിക്കും എന്താണ് സംഭവിക്കുന്നതെന്ന്. അവിടെയാണ് ശക്തി ഉള്ളത്' എന്നുമായിരുന്നു സാമന്ത പറയുന്നത്. ഒപ്പം എന്റെ അമ്മ പറഞ്ഞതാണിതെന്ന് കൂടി നടി സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ നടിയുടെ എഴുത്ത് ആരാധകരില്‍ കൂടുതല്‍ സംശയത്തിന് വഴിയൊരുക്കി.

  ഇത്രയധികം വാര്‍ത്തകള്‍ വന്നിട്ടും സാമന്തയോ നാഗചൈതന്യയോ പ്രതികരിക്കാന്‍ തയ്യാറാവാതെ നില്‍ക്കുന്നത് എന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയി പോസ്റ്റുകള്‍ ഇടാറുള്ള ഇരുവരും പരസ്പരമുള്ള കാര്യങ്ങള്‍ പറയുമായിരുന്നു. സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും വീഡിയോസും വരെ പുറത്ത് വിടാറുള്ള താരങ്ങളിപ്പോള്‍ സ്വന്തം ഫോട്ടോസ് മാത്രമാണ് പങ്കുവെക്കുന്നത്. എന്തിനാണ് ഈ അകലം എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നത് വരെ അഭ്യൂഹങ്ങള്‍ നിര്‍ത്താതെ തുടരാനാണ് സാധ്യത.

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  നീണ്ട വര്‍ഷങ്ങള്‍ പ്രണയിച്ചിരുന്ന താരങ്ങളായിരുന്നു സാമന്തയും നാഗചൈതന്യയും. ആദ്യം ഗോസിപ്പ് ആയിരുന്നെങ്കില്‍ പിന്നീടത് സത്യമായി. ഒടുവില്‍ 2017 വിവാഹം കഴിക്കാനും ഇരുവരും തീരുമാനിച്ചു. ഹിന്ദു-ക്രിസ്ത്യന്‍ മതാചാരപ്രകാരം 2017 ഒക്ടോബറിലാണ് വലിയ രീതിയില്‍ താരവിവാഹം നടക്കുന്നത്. വിവാഹത്തിന് മുന്‍പും ശേഷവും താരങ്ങള്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള താമസത്തിന് പിന്നാലെ ഹണിമൂണ്‍ യാത്രകളും മറ്റ് വിശേഷങ്ങളുമൊക്കെ നിരന്തരം സാമന്ത പുറംലോകത്തെ അറിയിച്ചു. ഇതൊക്കെ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും ഇപ്പോഴുള്ള വാര്‍ത്തകള്‍ അനിശ്ചിത്വത്തില്‍ തുടരുകയാണ്.

  വേര്‍പിരിയാൻ മുൻകൈ എടുത്തത് ചേച്ചിയാണ്; ചേട്ടനെ അത്രത്തോളം ഇഷ്ടമായിരുന്നു. ശരണ്യയെ കുറിച്ച് സഹോദരി ശോണിമ

  കഴിഞ്ഞ വര്‍ഷം മുതല്‍ സാമന്ത ഗര്‍ഭിണിയാണെന്ന തരത്തിലായിരുന്നു പ്രചരണങ്ങള്‍. എന്നാല്‍ അതിലൊന്നും സത്യമില്ലെന്ന് വൈകാതെ നടി വ്യക്തമാക്കി. നിലവില്‍ സിനിമയില്‍ നായികയായി അഭിനയിക്കുന്നതിന്റെ തിരക്കിലാണ് സാമന്ത. അല്ലു അര്‍ജുനും ദേവ് മോഹനും നായകന്മാരായിട്ടെത്തുന്ന ശാകുന്തളം എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. ഗുണശേഖറണ് സംവിധാനം ചെയ്യുന്നത്. ഇത് മാത്രമല്ല സാമന്ത കേന്ദ്രകഥാപാത്രമായിട്ടുള്ള മറ്റ് നിരവധി സിനിമകള്‍ കൂടി വരാനിരിക്കുകയാണ്. പലതിന്റെയും കരാറില്‍ നടി ഒപ്പിട്ടെങ്കിലും കഴിഞ് കുറേ മാസങ്ങളായി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ നിലനില്‍ക്കുന്നത് കൊണ്ട് വൈകാതെ നടി മടങ്ങി എത്തുമെന്ന് പ്രതീക്ഷിക്കാം.

  English summary
  Samantha Shared Again A Cryptic Post Said By Her Mom Confused The Netizens Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X