For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവുമായി പിരിയാനുള്ള കാരണം പറഞ്ഞ് നടി ശ്വേത ബസു; എല്ലാവരെയും പോലെ താനും വേദനയിലായിരുന്നുവെന്നും നടി

  |

  സിനിമാ താരങ്ങളുടെ വിവാഹവും വേര്‍പിരിയലുമെല്ലാം എല്ലാ കാലത്തും വലിയ വാര്‍ത്ത ആവാറുണ്ട്. വര്‍ഷങ്ങളോളം നീണ്ട പ്രണയം വിവാഹം വരെ എത്തും. എന്നാല്‍ വിവാഹശേഷം വളരെ വേഗമാണ് ബന്ധങ്ങള്‍ വേര്‍പിരിയുന്നത്. അങ്ങനെയാണ് തെന്നിന്ത്യന്‍ നടി ശ്വേത ബസുവിന്റെ ദാമ്പത്യ ജീവിതത്തിലും സംഭവിച്ചത്.

  തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

  ഒരു വര്‍ഷം മുന്‍പാണ് താന്‍ വിവാഹമോചിതയാവുകയാണെന്നുള്ള കാര്യം ശ്വേത പുറംലോകത്തെ അറിയിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച കുറിപ്പ് അതിവേഗം വൈറലായി മാറുകയും ചെയ്തു. ഇപ്പോഴിതാ ഭര്‍ത്താവുമായി വേര്‍പിരിയാനുണ്ടായ യഥാര്‍ഥ കാരണത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ശ്വേത പറയുകയാണ്.

  ബാലതാരമായി വെള്ളിത്തിരയിലെത്തി മക്ഡി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ആളാണ് ശ്വേത ബസു പ്രസാദ്. പിന്നീട് നായികയായി വളര്‍ന്ന ശ്വേത മലയാളികള്‍ക്കും സുപരിചിതയാണ്. സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് സംവിധായകന്‍ രോഹിത് മിത്തലുമായി നടി അടുപ്പത്തിലാവുന്നത്. അങ്ങനെ ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ 2018 ഡിസംബര്‍ പതിമൂന്നിന് ഇരുവരും വിവാഹിതരായി. പൂനെയില്‍ നിന്നും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. അതിന് മുന്‍പ് ഗോവയില്‍ വെച്ച് രഹസ്യമായി വിവാഹനിശ്ചയവും നടത്തിയിരുന്നു.

  വിവാഹം കഴിഞ്ഞ് കൃത്യം ഒരു വര്‍ഷമായപ്പോള്‍ 2019 ഡിസംബറിലാണ് രോഹിതുമായി വേര്‍പിരിയുകയാണെന്ന കാര്യം ശ്വേത പുറംലോകത്തെ അറിയിച്ചത്.

  ഞാനും രോഹിതും വേര്‍പിരിയുകയാണ്. രണ്ട് പേരുടെയും ഇഷ്ടങ്ങള്‍ നോക്കി ഒന്നിച്ചെടുത്ത തീരുമാനമാണിത്. കുറച്ച് മാസങ്ങളായി ഇതേ കുറിച്ചുള്ള ആലോചനയിലായിരുന്നു. അങ്ങനെ രണ്ട് പേരും രണ്ടായി ജീവിക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്ന് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച കുറിപ്പിലൂടെ അന്ന് ശ്വേത പറഞ്ഞിരുന്നു. പിന്നീടും ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമായിരുന്നില്ല.

  അത് സംഭവിച്ചു. ശേഷം പത്തോ അതിലധികം വര്‍ഷമോ ഒന്നിച്ച് താമസിച്ച ദമ്പതികള്‍ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നത് ഞാന്‍ കണ്ടു. 6-8 മാസം കൊണ്ട് ഞാനും രോഹിത്തും വേര്‍പിരിഞ്ഞപ്പോള്‍ അതൊരു സാധാരണ ബ്രേക്ക് അപ് പോലെയെ തോന്നിയുള്ളു. വിവാഹമോചനം എന്നത് വലിയൊരു വാക്ക് പോലെ തോന്നാം. പക്ഷേ എന്റെ കാര്യത്തില്‍ തീര്‍ച്ചയായും അതൊരു മോശമായിരുന്നില്ലെന്ന് ഉറപ്പ് പറയാന്‍ സാധിക്കും.

  2017 ല്‍ വിവാഹനിശ്ചയം നടക്കുന്നതിനും മുന്‍പ് നാല് വര്‍ഷത്തോളം ശ്വേതയും രോഹിത്തും ഒരുമിച്ച് ഉണ്ടായിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞെങ്കിലും കുടുംബത്തിന്റെ പിന്തുണയോടെയാണ് നടിയിപ്പോള്‍ കഴിയുന്നത്. മാത്രമല്ല അദ്ദേഹമിപ്പോള്‍ തന്റെ നല്ലൊരു സുഹൃത്താണ്. ഇരുവരും സുഖമായിരിക്കുന്നു. ബന്ധം തകര്‍ന്നപ്പോള്‍ തീര്‍ച്ചയായും എനിക്കും ദുഃഖമുണ്ടായിരുന്നു. ഒരാള്‍ മറ്റൊരാളുമായി പിരിയുമ്പോള്‍ ആരും പാര്‍ട്ടി വെച്ച് ആഘോഷിക്കില്ലല്ലോ. പക്ഷേ എനിക്ക് ചുറ്റും അത്ഭുതപ്പെടുത്തുന്നൊരു കുടുംബം ഉണ്ടായിരുന്നു.

  Read more about: ശ്വേത ബസു
  English summary
  Shweta Basu Prasad Finally Opens Up About Her Separation And Divorce With Rohit Mittal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X