Just In
- 19 min ago
ഒരിക്കലെങ്കിലും പ്രണയം തോന്നിയവര്ക്കായ്... മഷിത്തണ്ട് ആല്‍ബം പുറത്തിറക്കി നടന് ജയസൂര്യ
- 30 min ago
എനിക്കെന്തായാലും ബോഡിഗാര്‍ഡ് വേണ്ടെന്നുറപ്പിച്ചു, റാണ ദഗുപതിയെ കണ്ട വിശേഷം പറഞ്ഞ് ജിഷിന്
- 47 min ago
ഇരുപതാം നൂറ്റാണ്ടിന് മുൻപേയുള്ള സിനിമ പരാജയപ്പെട്ടു, മോഹൻലാലിന്റെ വലിയ മനസിനെ കുറിച്ച് മധു
- 58 min ago
ബിഗ് ബോസിലേക്ക് നായികനായകന് താരവും? വിന്‍സി അലോഷ്യസിന് പറയാനുള്ളത് ഇതാണ്
Don't Miss!
- Sports
'ആവശ്യമുള്ളപ്പോള്‍ മാത്രം അവര്‍ വിളിക്കും'; 4 വര്‍ഷം മുന്‍പ് റിഷഭ് പന്ത് പറഞ്ഞ കാര്യം വെളിപ്പെടുത്തി അജയ് ജഡേജ
- Finance
കേന്ദ്ര ബജറ്റിന് മുന്നോടിയായി ജനുവരി 30 ന് സർവകക്ഷി യോഗം ചേരും
- News
ഐസക് രാജിവെക്കണമെന്ന് ചെന്നിത്തല, കിഫ്ബിയിലെ അടിയന്തര പ്രമേയം തളളി, പ്രതിപക്ഷം ഇറങ്ങിപ്പോയി
- Automobiles
കരുത്തുറ്റ ആൾട്രോസ് ഐ-ടർബോ; ആദ്യ ഡ്രൈവ് വീഡിയോ
- Lifestyle
ബുധന്‍ കുംഭം രാശിയിലേക്ക്; രണ്ടാഴ്ചക്കാലം ശ്രദ്ധിക്കേണ്ട രാശിക്കാര്‍
- Travel
സഞ്ചാരികള്‍ കണ്ടിട്ടില്ലാത്ത കാശ്മീരിലെ സ്വര്‍ഗ്ഗങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തെലുങ്ക് സൂപ്പര്‍താരം രാംചരണിന് കോവിഡ്, വീട്ടില്‍ ക്വാറന്റൈനീല്‍ പ്രവേശിച്ച് നടന്
തെലുങ്ക് സൂപ്പര്‍താരം രാംചരണിന് കോവിഡ് സ്ഥിരീകരിച്ചു. നടന് തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്. ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും വീട്ടില്‍ ക്വാറന്റൈനീല്‍ പ്രവേശിച്ചിരിക്കുകയാണെന്നും നടന് കുറിച്ചു. ഉടന്‍ സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, കൂടുതല്‍ ശക്തനായി തിരിച്ചുവരുമെന്നും രാംചരണ്‍ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. ഒപ്പം കുറച്ചുദിവസങ്ങളായി താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ടെസ്റ്റിന് വിധേയരാകണമെന്നും രാംചരണ്‍ അഭ്യര്‍ത്ഥിച്ചു
ഈ മാസം മുതല്‍ പുതിയ ചിത്രമായ ആര്‍ആര്‍ആറിന്റെ ചിത്രീകരണത്തില്‍ പങ്കെടുത്തുവരികയായിരുന്നു നടന്. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ രാംചരണിനൊപ്പം ജൂനിയര്‍ എന്‍ടിആര്‍, ആലിയ ഭട്ട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അജയ് ദേവ്ഗണാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ വില്ലന്‍. തെലുങ്ക് പതിപ്പിന് പുറമെ ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ആര്‍ആര്‍ആര്‍ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും.
അടുത്തിടെയാണ് ബോളിവുഡ് താരം ആലിയ ഭട്ട് ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ആര്‍ആര്‍ആറില്‍ രാംചരണ്‍ അവതരിപ്പിക്കുന്ന അല്ലൂരി സീതാരാമ രാജുവിന്റെ ഭാര്യ സീതയുടെ വേഷത്തിലാണ് ആലിയ അഭിനയിക്കുന്നത്. അല്ലൂരി സീതാരാമരാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര പോരാളികളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ആര് ആര്‍ആറില്‍ ബ്രീട്ടിഷ് താരം ഒലിവിയ മാരിസാണ് ജൂനിയര്‍ എന്‍ടി ആറിന്റെ നായിക.
പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
അല്ലു അര്‍ജുനെ പോലെ തന്നെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ താരമാണ് രാംചരണ്‍. മഗദീര മുതലാണ് നടന്റെ സിനിമകള്‍ കേരളത്തിലും ശ്രദ്ധിക്കപ്പെട്ടത്. എസ് എസ് രാജമൗലി തന്നെയാണ് രാംചരണിന്റെ കരിയറില്‍ വലിയ വഴിത്തിരിവായ സിനിമ സംവിധാനം ചെയ്തത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും പുതിയ ചിത്രവുമായി എത്തുന്നത്. രൗദ്രം രണം രുധിരം എന്നാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ യഥാര്‍ത്ഥ പേര്. രാജമൗലി ചിത്രത്തിന്റെതായി മുന്‍പ് പുറത്തിറങ്ങിയ ടീസറുകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.