For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ വേദനയാണ്; പ്രസവത്തെ കുറിച്ച് സാമന്ത പറഞ്ഞത്

  |

  തെന്നിന്ത്യയിലെ ഏറ്റവും ക്യൂട്ട് സുന്ദരിയാണ് സാമന്ത രുത്പ്രഭു. അഭിനയിക്കുന്ന ഓരോ സിനിമകളും സൂപ്പര്‍ഹിറ്റാക്കി മാറ്റുന്നതോടെ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടിയായി സാമന്ത മാറി. തമിഴിലും തെലുങ്കിലും ഒരുപോലെ സജീവമായ നടി വിവാഹത്തിന് ശേഷവും സിനിമയില്‍ തുടര്‍ന്നു. എന്നാല്‍ നടിയുടെ ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയുമായി ബന്ധം വേര്‍പിരിഞ്ഞതോട് കൂടിയാമ് സാമന്തയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുന്നത്.

  ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ കഴിഞ്ഞ ഒക്ടോബറിലാണ് വേര്‍പിരിയലിനെ കുറിച്ച് താരങ്ങള്‍ തുറന്ന് പറഞ്ഞത്. അതിന്റെ കാരണമെന്താണെന്ന് മാത്രം ഇനിയും വ്യക്തമല്ല. അന്ന് മുതല്‍ പലരും സാമന്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഗര്‍ഭിണിയാവാന്‍ സാമന്തയ്ക്ക് താല്‍പര്യമില്ലാത്തതാണ് നാഗയുമായിട്ടുള്ള ബന്ധം ഡിവോഴ്‌സ് വരെ എത്തിച്ചതെന്നാണ് പ്രധാന ആരോപണം. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗര്‍ഭധാരണത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട വേദനയെ കുറിച്ചുമൊക്കെ സാമന്ത പ്രതികരിച്ചിരുന്നു. ഇതോടെ നടിയൊരു അമ്മയാവാൻ ആഗ്രഹിച്ചിരുന്നു എന്ന കാര്യം വ്യക്തമായിരിക്കുകയാണ്.

  'സ്ത്രീകള്‍ ശരിക്കും ശക്തരാണ്. ലോകത്തിലെ ഏറ്റവും വേദനാജനകമായ പ്രക്രിയ പ്രസവമാണ്. പ്രസവ സമയത്ത് സ്ത്രീകള്‍ ഏറ്റവും വേദനാജനകമായ പ്രക്രിയയിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ അതിന്റെ അവസാനം, എല്ലാ വേദനകളും അഭിമുഖീകരിച്ച ശേഷം, ഒരു സ്ത്രീ തന്റെ കുട്ടിയെ കണ്ട് പുഞ്ചിരിക്കുകയാണ്'. എന്നുമാണ് സാമന്ത പറഞ്ഞ് വെച്ചത്. നടിയുടെ ഈ പ്രതികരണം ആരാധകരെയും നടിയുടെ വിമര്‍ശകരെ പോലും ഒരുപോലെ ചിന്തിപ്പിക്കുന്നത് ആയിരുന്നു.

  ഗര്‍ഭധാരണത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട വേദനാജനകമായ നടപടി ക്രമങ്ങളെ കുറിച്ചുമുള്ള സാമന്തയുടെ അഭിപ്രായം അഭിനന്ദനം അര്‍ഹിക്കുന്നതാണ്. പ്രസവത്തെ കുറിച്ചും ഒരു അമ്മയാവുന്നതും മഹത്തരമാണെന്നും നടി അതിന് അത്രമാത്രം വിലമതിക്കുന്നുണ്ടെന്നുമൊക്കെ ഇതില്‍ നിന്നും വ്യക്തമാവുകയാണ്. മുന്‍പ് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഓക്കെയുള്ള മറുപടിയായി ഇതിനെ കാണാമെന്നാണ് ആരാധകര്‍ പറയുന്നത്.

  യഥാര്‍ഥത്തില്‍ രേഷ്മയും കല്യാണും പ്രണയത്തിലാണോ? തങ്ങളുടെ പേരില്‍ വന്ന വാര്‍ത്തയെ കുറിച്ച് സീരിയല്‍ താരങ്ങള്‍

  സാമന്തയും നാഗ ചൈതന്യയും വൈകാതെ അച്ഛനും അമ്മയും ആവും. സാമന്ത ഗര്‍ഭിണിയാവാന്‍ ഒരുങ്ങുകയാണ് എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ പലപ്പോഴായി വന്നിട്ടുണ്ട്. അന്നൊക്കെ നടിയുടെ പ്രതികരണം അറിയാന്‍ ആരാധകരും കാത്ത് നിന്നിരുന്നു. പെട്ടെന്നാണ് വേര്‍പിരിയുകയാണെന്ന വിവരം എത്തുന്നത്. ഇതോടെ ഗര്‍ഭിണിയാവാന്‍ സാമന്ത തയ്യാറാവാത്തതാണ് നാഗ ബന്ധം അവസാനിപ്പിക്കാനുള്ള കാരണമെന്ന് പ്രചരിച്ചു. സൗന്ദര്യം കളയാനും സിനിമകളില്‍ നിന്നും മാറി നില്‍ക്കാനും നടിയ്ക്ക് സാധിക്കില്ല എന്നതാണ് അതിന് കാരണമായി ചിലര്‍ ചൂണ്ടി കാണിച്ചത്.

  ആ രണ്ട് ദിവസം വളരെ ബുദ്ധിമുട്ടായിരുന്നു; മകള്‍ റോയയ്ക്ക് യാതൊരു കുഴപ്പവുമില്ല, കൊവിഡിനെ കുറിച്ച് ആര്യ

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  എന്നാല്‍ അമ്മയാവാന്‍ സാമന്ത അതിയായി ആഗ്രഹിച്ചിരുന്നതായി ഒരു നിര്‍മാതാവ് വെളിപ്പെടുത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് ചെന്നപ്പോള്‍ കരാര്‍ ഒപ്പിടാന്‍ സാധിക്കില്ലെന്നും വൈകാതെ താന്‍ ഗര്‍ഭിണിയാവുമെന്നുമൊക്കെ നടി പറഞ്ഞതായിട്ടാണ് നിര്‍മാതാവ് അന്ന് പറഞ്ഞത്. എന്നിട്ടും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ വന്നതോടെ നടി വല്ലാതെ തളര്‍ന്ന് പോയിരുന്നു. വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

  ഞാന്‍ പോലും അറിയാതെ അച്ഛനാണ് സംഗീതം എന്നിലേക്ക് എത്തിച്ചത്; തന്റെ ബ്രോ ഡാഡിയെ കുറിച്ച് അമൃത സുരേഷ്

  English summary
  This Is What Pushpa Actress Samantha Opens Up About Pregnancy, Latest Revelation Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X