For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  19 വയസുള്ള പെണ്‍കുട്ടിയെ കെട്ടി; ഭാര്യയുള്ളപ്പോൾ നടിയുമായി ബന്ധം! പവന്‍ കല്യാണിന്റെ മൂന്നാം വിവാഹക്കഥ

  |

  വര്‍ഷങ്ങളായി തെലുങ്ക് സിനിമയില്‍ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് പവന്‍ കല്യാണ്‍. സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍ കൂടിയായ പവന്‍ മികവുറ്റ വ്യക്തിത്വത്തിന് ഉടമയാണ്. ആരാധകരെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ താരത്തിന് സാധിക്കുന്നതും ഈ സ്വഭാവഗുണം കൊണ്ടാണ്. സിനിമയിലെ വിജയങ്ങള്‍ താരത്തിനുണ്ടെങ്കിലും വ്യക്തി ജീവിതത്തില്‍ ചില പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.

  കരിയറിലെ ഉയര്‍ച്ച താഴ്ചകള്‍ എല്ലാവര്‍ക്കും ഉണ്ടാവുമെങ്കിലും വിവാഹ ജീവിതത്തില്‍ ഒന്നിലധികം പ്രതിസന്ധി നേരിടേണ്ടി വന്നതിലൂടെയാണ് പവന്‍ കല്യാണ്‍ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. ഇപ്പോള്‍ സഹതാരം കൂടിയായ അന്ന ലെഷ്‌നെവയുടെ കൂടെ ജീവിക്കുകയാണ് പവന്‍. താരത്തിന്റെ വിവാഹവിശേഷങ്ങള്‍ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്. വിശദമായി വായിക്കാം..

  Also Read: ചുണ്ടിനും മാറ്റം വന്ന് തുടങ്ങി; അഭിരാമി ചികിത്സ തുടങ്ങിയോ? സംശയമുള്ളവര്‍ക്ക് എന്നോട് ചോദിക്കാമെന്ന് ഗായിക

  1996 ലായിരുന്നു പവന്‍ കല്യാണിന്റെ ആദ്യ വിവാഹം. അന്ന് കേവലം പത്തൊന്‍പത് വയസ് മാത്രമുണ്ടായിരുന്ന നന്ദിനി എന്ന പെണ്‍കുട്ടിയെയാണ് താരം വിവാഹം കഴിച്ചത്. അതൊരു അറേഞ്ച്്ഡ് വിവാഹമായിരുന്നു.

  അധികം വൈകാതെ ഈ ബന്ധം തകര്‍ന്നു. അതിന് കാരണം പവന് മറ്റ് ചിലവരുമായി ഉണ്ടായ അവിഹിത ബന്ധമാണന്നാണ് ഉയര്‍ന്ന് വന്ന ആരോപണങ്ങളില്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് ഭാര്യ കൂടെയുള്ളപ്പോള്‍ തന്നെ നടി രേണു ദേശായിയുടെ കൂടെ പവന്‍ താമസിക്കാന്‍ തുടങ്ങി.

  Also Read: സജ്‌നയുടെ അകന്ന ബന്ധുവാണ്; വീട് തല്ലിപൊളിച്ച ആളെ കുറിച്ചും കാരണത്തെ കുറിച്ചും മനസ് തുറന്ന് ഫിറോസ് ഖാന്‍

  രേണുവിനൊപ്പമുള്ള പവനിന്റെ ലിവിങ് റിലേഷന്‍ അക്കാലത്ത് വാര്‍ത്തകളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. മൂന്ന് വര്‍ഷത്തെ ജീവിതത്തിനൊടുവില്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചു. ആ സമയത്തും പവനിന്റെ ഭാര്യയായി നന്ദിനി ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

  എന്തായാലും 2007 ല്‍ നന്ദിനിയുമായിട്ടുള്ള ബന്ധം നിയമപരമായി തന്നെ അവസാനിപ്പിച്ചു. എന്നാല്‍ വിവാഹമോചനത്തിന് പിന്നാലെ എല്ലാ മാസവും അഞ്ച് ലക്ഷം വീതം ജീവനാംശം വേണമെന്ന ആവശ്യവുമായി നന്ദിനി കോടതിയെ സമീപിച്ചിരുന്നു.

  നന്ദിനിയെ ഒഴിവാക്കിയതിന് ശേഷം 2009 ലാണ് പവനും രേണു ദേശായിയും തമ്മിലുള്ള വിവാഹം. ഈ ബന്ധത്തില്‍ രണ്ടാമതൊരു കുഞ്ഞിന് കൂടി താരദമ്പതിമാര്‍ ജന്മം കൊടുത്തു. കുറച്ച് കാലത്തെ സന്തോഷത്തിനൊടുവില്‍ രേണുവും പവനും തമ്മിലും പ്രശ്‌നങ്ങള്‍ തുടങ്ങി.

  2012 ല്‍ ഇരുവരും വിവാഹബന്ധം നിയമപരമായി അവസാനിപ്പിക്കുകയും ചെയ്തു. അങ്ങനെ രണ്ട് വിവാഹവും തകര്‍ന്നതിന് ശേഷമാണ് റഷ്യന്‍ മോഡലായ അന്ന ലെഷ്‌നെവയെ പവന്‍ കണ്ടുമുട്ടുന്നതും ഇഷ്ടത്തിലാവുന്നതും.

  രേണുവുമായി പിരിഞ്ഞതിന് ശേഷം 2013 ല്‍ അന്നയെ പവന്‍ വിവാഹം കഴിച്ചെന്നാണ് വിവരം. നിലവില്‍ അന്നയുടെ കൂടെ ജീവിക്കുകയാണ് താരം. ഈ ബന്ധത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അധികം വൈകാതെ ഒരു മകന് കൂടി പവന്‍ ജന്മം കൊടുത്തു. രണ്ട് മക്കളുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണ് താരദമ്പതിമാരിപ്പോള്‍. അടുത്തിടെ പൊതുപരിപാടികൡകളില്‍ കുടുംബസമേതം താരം പങ്കെടുത്തതും ശ്രദ്ധേയമായിരുന്നു.

  ഭീംല നായക് എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ പവന്‍ കല്യാണിന്റേതായി റിലീസിനെത്തിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്തതാണ്. ഇനി ഹരി ഹര വീര മല്ലി എന്നൊരു ചിത്രം കൂടി പവണിന്റേതായി വരാനിരിക്കുകയാണ്.

  English summary
  Viral: After Two Marriages Failure Pawan Kalyan Secretly Married Model Anna Lezhneva. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X