For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനിയും വിവാഹം കഴിക്കാത്തതിന് കാരണമുണ്ട്; കല്യാണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്യന്‍ നായിക സദ

  |

  തെലുങ്ക് സിനിമകളില്‍ കൂടുതലായി തിളങ്ങി നില്‍ക്കുകയാണെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സദ. സദാഫ് മുഹമ്മദ് സയ്ദ് എന്നാണ് നടിയുടെ യഥാര്‍ഥ പേര്. തെലുങ്കിലൂടെ അഭിനയിച്ച് തുടങ്ങിയ സദ അന്യന്‍ എന്ന ചിത്രത്തില്‍ നായികയായി വന്നതോടെയാണ് മലയാളികള്‍ക്കും പ്രിയങ്കരിയായത്.

  2002 മുതല്‍ ഇപ്പോഴും അഭിനയ രംഗത്ത് സജീവമായി തുടരുന്ന സദ ഇനിയും വിവാഹം കഴിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരിക്കാറുള്ള നടി യാത്രകളുടെ ചിത്രങ്ങളും വീഡിയോസുമൊക്കെയാണ് പങ്കുവെക്കുന്നത്. അതില്‍ കൂടുതലും കാട്ടിലേക്കുള്ള യാത്രയാണ്. അടുത്തിടെ വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പറഞ്ഞതോടെ നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.

  ഇനിയും വിവാഹം കഴിക്കാത്തതെന്താണെന്നാണ് ആരാധകരടക്കം എല്ലാവരും സദയോട് ചോദിക്കുന്നത്. അതിനുള്ള ഉത്തരം മാധ്യമങ്ങളുമായി സംവദിക്കവേ നടി നല്‍കി. 'തന്റെ ജീവിതത്തിന്റെ ഉദ്ദേശം എന്ന് പറയുന്നത് സന്തോഷത്തോടെ ജീവിക്കുക എന്നതാണ്. ഒരു വ്യക്തി തനിക്കൊരു പങ്കാളിയെ ആവശ്യമുണ്ടെന്ന് തീരുമാനിക്കുന്നത് അവരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട മറ്റൊരാളെ ആശ്രയിക്കേണ്ടത് കൊണ്ടാണ്.

  Also Read: ഭാര്യമാരെ കെട്ടിപ്പിടിച്ച് സങ്കടത്തോടെ ബഷീര്‍; ഫ്രണ്ട്‌സിനൊപ്പം ഗോവയിലേക്ക് യാത്ര നടത്തി ബഷീര്‍ ബഷി

  അതുകൊണ്ട് ആ വ്യക്തി ഒരിക്കലും അവരുടെ ജീിതത്തില്‍ സന്തോഷവാനായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന്' സദ പറയുന്നു. ഇനിയിപ്പോള്‍ ഞാന്‍ ഒരാളെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ തന്നെ അദ്ദേഹം എന്നെ പോലെ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന ആളായിരിക്കണം' എന്നും നടി കൂട്ടിച്ചേര്‍ത്തു. എന്തായാലും വിവാഹം കഴിക്കുന്നതിനോട് കാര്യമായ എതിര്‍പ്പൊന്നും സദ വ്യക്തമാക്കത്തതിനാല്‍ ചിലപ്പോള്‍ നടന്നേക്കുമെന്നും ആരാധകര്‍ പറയുന്നു.

  Also Read: ഭര്‍ത്താവ് നടി രേഖയുടെ ഷാളില്‍ തൂങ്ങി, നിര്‍ഭാഗ്യവതിയെന്ന പേര്; അമിതാഭ് ബച്ചന്റെ പ്രണയം പൊളിയാന്‍ കാരണമിത്

  നിലവില്‍ ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോ കളില്‍ വിധികര്‍ത്താവായിട്ടാണ് സദയെ കൂടുതലായി കാണുന്നത്. ഹലോ വേള്‍ഡ് എന്ന പരമ്പരയിലൂടെ ഒടിടി ലോകത്തേക്കും നടി പ്രവേശിച്ചു. 2018 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'ടോര്‍ച്ച്‌ലൈറ്റ്'ലാണ് സദ അവസാനം അഭിനയിക്കുന്നത്. അതിന് ശേഷം സിനിമയില്‍ നിന്നും അവസരങ്ങള്‍ കുറഞ്ഞിട്ടാണോ നടി വേണ്ടെന്ന് വെക്കുന്നതാണോന്ന് അറിയില്ല.

  Also Read: ലാലേട്ടനെ പ്രേമിച്ച സുചിത്രയെ കൊല്ലാൻ നടന്ന ഷിമ്മീസുകാരി; എന്നാണ് കേരളത്തിലെ കാമുകിമാർ ലാലിനെ വെറുതെ വിടുക

  തെലുങ്കിലെ ജയം എന്ന സിനിമയിലൂടെയാണ് സദ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം സദയെ തേടി എത്തി. അവിടുന്നിങ്ങോട്ട് കൈനിറയെ അവസരങ്ങളായിരുന്നു. 2005 ലാണ് വിക്രത്തിന്റെ നായികയായി അന്യനില്‍ അഭിനയിക്കുന്നത്. ഇതോടെ തമിഴ് സിനിമാലോകത്തം വലിയ തരംഗമായി. ഇടയ്ക്ക് മലയാളത്തില്‍ ചെറിയ റോളുകളില്‍ വന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. കന്നടത്തിലും സദ അഭിനയിച്ചിരുന്നു.

  2010 ന് ശേഷമാണ് സദ സിനിമയില്‍ നിന്നും മാറി നിന്ന് തുടങ്ങുന്നത്. വര്‍ഷത്തില്‍ മൂന്നും നാലും സിനിമകള്‍ ചെയ്തിരുന്ന സദയുടെ സിനിമകളുടെ എണ്ണം കുറഞ്ഞ് വന്നു. ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന് കൊണ്ടിരിക്കുകയാണ് നടി.

  Read more about: sadha സദ
  English summary
  Viral: Sadha Opens Up Why She Hasn't Get Married And The Qualities She Wanted In Groom
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X