For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിക്കുന്ന പുരുഷന് വേണ്ട ഗുണങ്ങള്‍ ഇതൊക്കെയാണ്; ഒടുവില്‍ തന്റെ സങ്കല്‍പത്തെ കുറിച്ച് സായി പല്ലവി

  |

  പ്രേമം എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യയിലെ മുന്‍നിര നായികയായി മാറിയ സുന്ദരിയാണ് സായി പല്ലവി. മറ്റ് നടിമാര്‍ക്കൊന്നും ലഭിക്കാത്ത അത്രയും താരമൂല്യമാണ് സായിയ്ക്ക് ലഭിച്ചിട്ടുള്ളത്. സിനിമകള്‍ ഏറ്റെടുക്കുന്ന കാര്യത്തിലും വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെ വ്യക്തമായ കാഴ്ചപാടുകളാണ് സായി മുന്നോട്ട് വെക്കാറുള്ളത്.

  താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുന്‍പൊരിക്കല്‍ നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ ആരാധകര്‍ ഏറെ കാലമായി കേള്‍ക്കാന്‍ ആഗ്രഹിച്ച ചില കാര്യങ്ങളെ പറ്റിയാണ് നടി തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. എങ്ങനെയുള്ള ആളെയാണ് ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് സായി നല്‍കിയത്. വിശദമായി വായിക്കാം..

  'ആണ്‍കുട്ടികള്‍ എങ്ങനെ ആയിരിക്കണമെന്ന് ഒരു നിയമവുമില്ല. എന്നാല്‍ ഹൃദയത്തില്‍ സെന്‍സിറ്റീവായ ആണ്‍കുട്ടികളെ ഞാന്‍ സ്‌നേഹിക്കുന്നു. അവര്‍ അവരുടെ ഹൃദയത്തില്‍ നിന്ന് എന്തെങ്കിലും പറഞ്ഞാല്‍, അതെനിക്ക് കേള്‍ക്കാന്‍ ഇഷ്ടമാണ്. സെന്‍സിറ്റീവ് വിഷയങ്ങളില്‍ ആണ്‍കുട്ടികള്‍ കണ്ണുനീര്‍ പൊഴിക്കുന്നുവെങ്കില്‍, എനിക്ക് അവരെ ഇഷ്ടമാണ്.

  എനിക്ക് മാച്ചിങ് ആയിട്ടുള്ളവരെ ഇഷ്ടമല്ല. പെണ്‍കുട്ടികളെ വേദനിപ്പിക്കരുത് എന്ന ലക്ഷ്യത്തോടെ അത് ചെയ്യുന്ന ആണ്‍കുട്ടികളുടെ ത്യാഗവും ഞാന്‍ ഇഷ്ടപ്പെടുന്നുവെന്ന് സായി പല്ലവി പറയുന്നു.

  Also Read: മോനിഷയ്ക്ക് ഒരു ഡോക്ടറെ കല്യാണം ആലോചിച്ചിരുന്നു; മരണശേഷം അവരെ സ്വപ്‌നത്തിലും കണ്ടെന്ന് മണിയന്‍പിള്ള രാജു

  അതേ സമയം തനിക്ക് ഇഷ്ടമില്ലാത്ത ആണ്‍കുട്ടികളുടെ ചില സ്വഭാവങ്ങളെ പറ്റിയും സായി പറഞ്ഞു.

  പെണ്‍കുട്ടികളെ വളയ്ക്കാന്‍ വേണ്ടി മാത്രം മസിലുരുട്ടി നടക്കുന്നവരെ തനിക്ക് ഇഷ്ടമില്ല. ആണ്‍കുട്ടികള്‍ എപ്പോഴും ഫിറ്റ് ആയിട്ട് ഇരുന്നാല്‍ മതി. അവര്‍ ബോഡി നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്നും നടി പറയുന്നു. അതേ സമയം തന്നെ പ്രൊപ്പോസ് ചെയ്യുന്നതിന് വേണ്ടി ചുവന്ന റോസപ്പൂക്കളുടെയോ സ്വര്‍ണ മോതിരങ്ങളുടെയോ ആവശ്യമില്ലെന്നും എന്നാല്‍ നല്ലൊരു ഹൃദയം മതിയെന്നും നടി വ്യക്തമാക്കി.

  Also Read: വിവാഹത്തിന് ജാഡ കാണിക്കാന്‍ പോയതാണ്; പതിനാറിന്റെ പണിയാണ് തനിക്ക് കിട്ടിയതെന്ന് അരുണ്‍ ഗോപന്‍

  വിവാഹത്തോട് തനിക്ക് തീരെ താല്‍പര്യമില്ലന്നാണ് സായി പല്ലവി മുന്‍പ് പലപ്പോഴായി പറഞ്ഞിട്ടുള്ളത്. അതിന്റെ കാരണമെന്താണെന്നും നടി അന്നൊക്കെ പറഞ്ഞിരുന്നു. 'മാതാപിതാക്കളെ വിട്ട് മറ്റൊരു സ്ഥലത്തേക്ക് പോവേണ്ടി വരുന്നതിനോട് തനിക്ക് യോജിക്കാനാവില്ല.

  എല്ലാ കാലത്തും അവരോടൊപ്പം കഴിയാനാണ് ആഗ്രഹം. അതിനാലാണ് വിവാഹം വേണ്ടെന്ന തീരുമാനമെടുത്തത് എന്നാണ് മുന്‍പൊരിക്കല്‍ സായി പറഞ്ഞത്. എന്നാല്‍ ഇതൊക്കെ ഭാവിയില്‍ മാറ്റം വന്നേക്കാവുന്ന കാര്യങ്ങളാണെന്ന് ആരാധകരും പറയുന്നു.

  Also Read: ജഗതി വീണ്ടും അഭിനയിച്ചത് പണത്തിനോടുള്ള ആര്‍ത്തി കൊണ്ടാണെന്ന് പറഞ്ഞവരുണ്ട്; പണം പ്രശ്‌നമല്ലെന്ന് പാര്‍വതി ഷോൺ

  ആരാധകര്‍ക്കൊപ്പമിരുന്ന് സിനിമ കാണാന്‍ പര്‍ദ്ദയണിഞ്ഞ് തിയേറ്ററിലെത്തി സായ് പല്ലവി

  അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ 2015 ലാണ് സായി പല്ലവി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചിത്രത്തിലെ മലര്‍ എന്ന കഥാപാത്രം വലിയ ഹിറ്റായി മാറി. മലയാളത്തിന് പുറമേ അന്യഭാഷകളിലും സിനിമ വിജയമായതോടെ നടിയുടെ കരിയര്‍ തന്നെ മാറുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന നടിമാരില്‍ ഒരാള്‍ സായിയാണ്. എങ്കിലും പണത്തിന് വേണ്ടി ഗ്ലാമറസ് റോളുകളോടും മറ്റുമൊക്കെ നടി നോ എന്നാണ് പറയുക.

  English summary
  Viral: Sai Pallavi Opens Up What Type Of Groom She Is Looking For
  IIFA Banner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X