twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എനിക്ക് മതിയായി, ഇനി പറ്റില്ല'; ബാഹുബലിയിൽ നിന്നും പിൻമാറാൻ ശ്രമിച്ച പ്രഭാസ്

    |

    ഇന്ത്യൻ സിനിമയിലെ റെക്കോഡുകൾ തകർത്തെറിഞ്ഞ് ചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു ബാഹുബലി. രണ്ട് ഭാ​ഗങ്ങളായിറങ്ങിയ ഈ രാജമൗലി ചിത്രമുണ്ടാക്കിയ തരം​ഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. ആദ്യ ഭാ​ഗം റിലീസ് ചെയ്ത് ഏഴ് വർഷം കഴിഞ്ഞിട്ടും ബാഹുബലിയിലെ താരങ്ങളായാണ് ഇപ്പോഴും സിനിമയിലഭിനയിച്ച താരങ്ങൾ അറിയപ്പെടുന്നത്. പ്രഭാസുൾപ്പെടെ ബാഹുബലിയിലഭിനയിച്ച താരങ്ങളിലാർക്കും പിന്നീട് ഇത്ര വലിയ ഹിറ്റ് ഇതുവരെ ഉണ്ടായിട്ടില്ല. പ്രഭാസിന്റെ അടുത്തിടെ പുറത്തിറങ്ങിയ രാധേ ശ്യാം എന്ന ചിത്രം വൻ പരാജയമായിരുന്നു.

    പ്രഭാസെന്ന തെന്നിന്ത്യൻ താരം ഇന്ന് ദേശീയ തലത്തിൽ അറിയപ്പെടുന്ന സൂപ്പർ സ്റ്റാറായി മാറിയതിൽ ബാഹുബലിക്ക് വലിയ പങ്കുണ്ട്. ഒരു ഘട്ടത്തിൽ പ്രഭാസിന് ഉപേക്ഷിച്ച് പോവാൻ തോന്നിയ സിനിമയാണ് നടന്റെ കരിയറിലെ നാഴിക കല്ലായത്. 2015 ൽ നൽകിയ അഭിമുഖത്തിലാണ്
    പ്രഭാസ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

    prabhas

    നീണ്ട് നീണ്ട് പോവുന്ന ബാഹുബലിയുടെ ഷൂട്ടിൽ പ്രഭാസ് അതൃപ്തനായിരുന്നു. കഠിനമായ വ്യായാമ മുറകളാണ് പ്രഭാസ് സിനിമയ്ക്കായി ചെയ്തിരുന്നത്. ശരീര ഭാരം ബാഹുബലിയുടെ കഥയ്ക്കനുസരിച്ച് കൂട്ടേണ്ടിയും കുറയ്ക്കേണ്ടിയും വന്നു. ഇതിനിടെ ബ്രഹ്മാണ്ഡ സിനിമയായതിനാൽ ഷൂട്ടിം​ഗും ഏറെ നീണ്ടു.

    ഇതോടെയാണ് നടൻ അക്ഷമനായത്. ഒരു ഘട്ടത്തിൽ എനിക്ക് മതിയായെന്നും രാജമൗലിയെ വിളിച്ച് ഇതുവരെ ചിത്രീകരിച്ച ഭാ​ഗങ്ങൾ കാണണമെന്നും ആവശ്യപ്പെട്ടെന്നും പ്രഭാസ് വെളിപ്പെടുത്തി. ഈ സീനുകൾ കണ്ടതോടെയാണ് തന്റെ അധ്വാനം വെറുതയല്ലെന്ന് ഉറപ്പിച്ചതെന്നും പ്രഭാസ് പറഞ്ഞു. പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിലും പ്രഭാസ് അഭിനയിച്ചു.

    actor prabhas

    പ്രഭാസ് കരുതിയത് പോലെ തന്നെ ബാഹുബലിയിലെ നടന്റെ അധ്വാനം വെറുതെയായില്ല. ബാഹുബലി ദ ബി​ഗിനിങ് നേടിയ വേൾഡ് വൈഡ് ബോക്സ് ഓഫീസ് കലക്ഷൻ 650 കോടിക്കടുത്താണ്. രണ്ടാം ഭാ​ഗമാവട്ടെ 1800 കോടിക്കടുത്ത് നേടി. അതുവരെയുണ്ടായിരുന്ന ബോക്സ് ഓഫീസ് റെക്കോഡുകൾ‌ ബാഹുബലി തിരുത്തിക്കുറിച്ചു.

    ലക്ഷ്മൺ റെഡ്ഡി എന്ന ബോഡി ബിൽഡറായിരുന്നു ബാഹുബലിയിൽ പ്രഭാസിന്റെ പരിശീലകൻ. കഠിനമായ വ്യായമ മുറകളാണ് നടൻ‌ ചെയ്തിരുന്നതെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാതെ 100 കിലോയോളം ഭാരം നിലനിർത്തേണ്ടി വന്നു. ഇതിനിടെ കഥാപാത്രത്തിനനുസരിച്ച് ഭാരം ഇടയ്ക്ക് കുറയ്ക്കേണ്ടിയും വന്നു.

    ബാഹുബലിയുടെ നിർമാതാക്കളും ഇക്കാര്യത്തിൽ പ്രത്യേക പരി​ഗണന നൽകിയിരുന്നു. 15 കോടിയുടെ ജിം സാമ​ഗ്രികളാണ് നടന് പരിശീലനത്തിനായി നിർമാതാക്കൾ നൽകിയത്. പ്രത്യേക ഡയറ്റും ഇതിനായി നടൻ ഫോളോ ചെയ്തിരുന്നു. പ്രഭാസിന് പുറമെ വില്ലൻ വേഷത്തിലെത്തിയ നടൻ റാണ ദ​ഗുബതിയും കഠിനമായ പരിശീലന മുറകളാണ് ചെയ്തിരുന്നത്.

    bahubali

    ഇരുവരുടെയും ആക്ഷൻ രം​ഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനുഷ്ക ഷെട്ടി, തമന്ന, രമ്യ കൃഷ്ണൻ തുടങ്ങിയ താരങ്ങളായിരുന്നു ബാഹുബലിയിലെ മറ്റ് അഭിനേതാക്കൾ. അഭിനയിച്ച എല്ലാവരുടെയും കരിയർ ​ഗ്രാഫ് ചിത്രം മാറ്റി മറിച്ചു. പ്രഭാസ് പാൻ ഇന്ത്യൻ താരമായി. രമ്യ കൃഷ്ണനും അനുഷ്കയും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

    സംവിധാനം ചെയ്ത രാജമൗലിയുടെ വരും ചിത്രങ്ങളിൽ അഭിനയിക്കാൻ ബോളിവുഡ് താരങ്ങൾ താൽപര്യം പ്രകടിപ്പിച്ചു. ആർ ആർ ആർ ആണ് രാജമൗലി പിന്നീട് സംവിധാനം ചെയ്ത സിനിമ. ജൂനിയർ എൻടിആറും രാം ചരണുമായിരുന്നു ചിത്രത്തിലെ താരങ്ങൾ. നടി ആലിയ ഭട്ടും ചിത്രത്തിലെത്തിയിരുന്നു.

    Read more about: prabhas bahubali
    English summary
    When actor prabhas frustrated over long production of bahubali
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X