For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമോചിതയായാല്‍ തകര്‍ന്ന് പോവും; നടി സാമന്തയെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും ജ്യോത്സന്റെ പ്രവചനം

  |

  വിവാഹമോചനം കഴിഞ്ഞിട്ട് ഏകദേശം ഒരു വര്‍ഷത്തോളമായി. എന്നിട്ടും സാമന്തയും നാഗ ചൈതന്യയുമാണ് സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ചകളിലെ പ്രധാന വിഷയം. അടുത്തിടെ സാമന്ത കൂട്ടുകാരുടെ കൂടെ സൈക്കിളിങ് നടത്തുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ഒരിക്കലും തകര്‍ക്കാന്‍ പറ്റാത്തത് എന്നാണ് നടി ഈ വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്.

  സാമന്തയുടെ വ്യക്തി ജീവിതത്തെ പറ്റിയുള്ള കഥകള്‍ വൈറലാവുന്ന സമയത്താണ് നടി ഇത്തരമൊരു ക്യാപ്ഷനുമായി എത്തിയത്. അതേ സമയം വിവാഹമോചനം നേടിയാല്‍ സാമന്തയുടെ കരിയര്‍ തകരുമെന്നും നാഗ ചൈതന്യ കരിയറില്‍ വലിയ ഉയരങ്ങളിലേക്ക് കുതിക്കുമെന്നും പ്രവചനം നടന്നിരിക്കുകയാണ്. വേണു സ്വാമി എന്ന ജ്യോത്സനാണ് വേര്‍പിരിഞ്ഞ താരങ്ങളെ പറ്റിയുള്ള അഭിപ്രായം രേഖപ്പെടുത്തിയത്.

  Samantha

  ദ ഫാമിലി മാന്‍ 2 എന്ന വെബ് സീരിസ് വിജയിച്ചതോടെ സാമന്തയുടെ കരിയറും കുതിച്ചുയര്‍ന്നു. തെലുങ്കില്‍ ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ശാകുന്തളം എന്ന സിനിമയാണ് സാമന്തയുടേതായി വരാനിരിക്കുന്നത്. ചിത്രത്തില്‍ ശക്തയായൊരു സ്ത്രീ കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഇതിന് പുറമേ ബോളിവുഡിലെ മുന്‍നിര നിര്‍മാതാക്കളില്‍ നിന്നുള്ള ഓഫറുകളും സാമന്തയെ തേടി എത്തുകയാണ്. അതുകൊണ്ട് തന്നെ നടി മുംബൈയിലേക്ക് താമസം മാറാനും സാധ്യതയുള്ളതായി ജ്യോത്സന്‍ ചൂണ്ടി കാണിക്കുന്നു.

  വിവാഹമോചനം കഴിഞ്ഞ് വന്നപ്പോ മിണ്ടാതായതാണ്; വല്യച്ഛനുമായി വീണ്ടും മിണ്ടി തുടങ്ങിയെന്ന് ബിഗ് ബോസ് താരം ശാലിനി

  അതേ സമയം ബോളിവുഡ് സിനിമകള്‍ ഏറ്റെടുക്കുന്നതടക്കം ജീവിതത്തിലെ പല തീരുമാനങ്ങളും മാറ്റി ചിന്തിക്കേണ്ട കാലഘട്ടത്തിലൂടെയാണ് സാമന്ത പോവുന്നത്. നാഗയുമായി വേര്‍പിരിഞ്ഞത് മുതല്‍ ആരാധകരില്‍ നിന്നും കടുത്ത അവഗണനയും സൈബര്‍ ആക്രമണങ്ങളുമാണ് നടിയ്ക്ക് നേരിടേണ്ടതായി വന്നത്. സാമന്തയുടെ കുഴപ്പങ്ങളാണ് വേര്‍പിരിയലിലേക്ക് എത്തിച്ചതെന്ന ആരോപണം ഉണ്ടായിരുന്നു. അതുപോലെ തന്നെ കുഞ്ഞിനെ ജന്മം കൊടുക്കുന്നതടക്കമുള്ള കാര്യങ്ങളും പ്രശ്‌നമായി ചിലര്‍ ചൂണ്ടി കാണിച്ചു.

  റോബിന് വേണ്ടി ഒരുങ്ങുന്നത് മാസ് ചിത്രങ്ങള്‍; മലയാളത്തിലെ മാസ് നായകനായി റോബിനെത്തും, റിപ്പോര്‍ട്ടുകളിങ്ങനെ..

  Samantha

  എന്നാല്‍ തനിക്കെതിരെ വന്ന ആരോപണങ്ങളെ കാറ്റില്‍ പറത്തി കൊണ്ടാണ് സാമന്ത സജീവമാവുന്നത്. സിനിമയില്‍ തകര്‍ന്ന് പോവുമെന്ന് പ്രവചിച്ച ജ്യോത്സനെ പോലും അത്ഭുതപ്പെടുത്തുന്ന വിജയമാണ് സാമന്തയുടെ ജീവിതത്തിലുണ്ടാവുന്നത്. പുഷ്പ എന്ന സിനിമയിലൂടെ ഐറ്റം ഡാന്‍സ് കളിച്ച് പ്രേക്ഷകരെ പോലും ഞെട്ടിക്കാന്‍ നടിയ്ക്ക് സാധിച്ചു. റെക്കോര്‍ഡ് തുകയാണ് സാമന്ത ഈ ഡാന്‍സിന് വേണ്ടി വാങ്ങിയതും. ഇതിനൊപ്പം സാമന്ത നായികയാവുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

  ഭാര്യയെ പ്രണയിക്കുമ്പോള്‍ ഞങ്ങള്‍ ലിവിങ് റിലേഷനിലാണ്; ശ്രീശാന്തടക്കം ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ വന്ന ആരോപണം

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  തമിഴില്‍ വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത കാതുവക്കുള്ള രണ്ട് കാതല്‍ എന്ന ചിത്രമാണ് നടിയുടേതായി അവസാനം റിലീസ് ചെയ്തത്. ഇനി യശോദ എന്ന സിനിമ കൂടി വൈകാതെ തിയറ്ററുകളിലേക്ക് എത്തും. അതിന് ശേഷമായിരിക്കും ശാകുന്തളം. ഖുഷി എന്നൊരു സിനിമയല്‍ കൂടി സാമന്ത നായികയായി അഭിനയിക്കുന്നുണ്ട്.

  Read more about: samantha സാമന്ത
  English summary
  When An Astrologer Predict, Samantha's Career Will Down Fall After Her Divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X