For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്റെ കൂടെ വന്ന് ജീവിച്ചാല്‍ അവർക്ക് ആരാധന ഉണ്ടാവില്ല; ഭാര്യ കുറച്ച് സട്രീക്റ്റാണെന്ന് അല്ലു അര്‍ജുൻ

  |

  തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒന്നടങ്കം തരംഗം സൃഷ്ടിച്ച അപൂര്‍വം നടന്മാരില്‍ ഒരാളാണ് അല്ലു അര്‍ജുന്‍. കേരളത്തിലടക്കം ഒരു കാലത്ത് അല്ലു അര്‍ജുന്‍ തരംഗം ഉണ്ടായിരുന്നു. തെലുങ്കില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റി എത്തുന്നത് ആണെങ്കിലും യുവാക്കള്‍ക്കിടയില്‍ ഒരു ട്രെന്‍ഡ് ആയി മാറാന്‍ അല്ലുവിന് സാധിച്ചു. അല്ലു അര്‍ജുനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച് കാത്തിരുന്ന ഒട്ടനവധി പെണ്‍കുട്ടികളും ഉണ്ട്.

  അവരുടെയെല്ലാം പ്രതീക്ഷകള്‍ തകര്‍ത്തു കൊണ്ടാണ് 2011 അല്ലുഅര്‍ജുന്‍ സ്‌നേഹ റെഡ്ഡിയെ വിവാഹം കഴിക്കുന്നത്. നിലവില്‍ ഒരു മകനും മകള്‍ക്കുമൊപ്പം സന്തുഷ്ട ദാമ്പത്യ ജീവിതം നയിച്ചു വരികയാണ് താരം. ഏറ്റവും ഒടുവില്‍ പുഷ്പ എന്ന സിനിമയിലൂടെ ഗംഭീര പ്രകടനം കാഴ്ച വെക്കാനും അല്ലു അര്‍ജുന് സാധിച്ചിരുന്നു. ഇപ്പോഴിതാ മുന്‍പൊരിക്കല്‍ ഭാര്യയായ സ്‌നേഹ റെഡ്ഡിയെ കുറിച്ച് പറഞ്ഞ താരത്തിന്റെ വാക്കുകള്‍ വൈറലാവുകയാണ്.

  ഒരു സുഹൃത്തിനെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അല്ലു അര്‍ജുന്‍ സ്‌നേഹ റെഡ്ഡിയെ ആദ്യമായി കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ അല്ലുവിന് സ്‌നേഹയോട് പ്രണയം തോന്നുകയും ചെയ്തു. എന്നാല്‍ വീട്ടുകാരില്‍ നിന്നും ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നു. എങ്കിലും പരസ്പരം ഉപേക്ഷിച്ച് മറ്റൊരു ബന്ധത്തിലേക്ക് കടക്കാന്‍ രണ്ടാള്‍ക്കും സമ്മതമല്ലായിരുന്നു. ബിസിനസ്സുകാരനായ കെ സി ശേഖര്‍ റെഡ്ഡിയും കവിത റെഡ്ഡിയുടെയും മകളാണ് സ്‌നേഹ റെഡ്ഡി. ഇരുവരും 2011 ല്‍ വിവാഹം കഴിച്ചു. അര്‍ഹ, അയാന്‍ എന്നിങ്ങനെ രണ്ടു മക്കളും താരദമ്പതിമാര്‍ക്കുണ്ട്. മാതാപിതാക്കളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ മകളുടെ ഫോട്ടോ വൈറല്‍ ആവുന്നതും പതിവാണ്.

  വിവാഹമോചിതരാണ്; എന്നിട്ടും ഒരുമിച്ചെത്തി, മകന് വേണ്ടി എയര്‍പോര്‍ട്ടിലെത്തിയ മലൈകയും മുൻഭർത്താവ് അര്‍ബ്ബാസും

  തന്റെ ഭാര്യ സ്‌നേഹ എല്ലാ കാര്യത്തിലും വളരെ സ്ട്രിക്റ്റ് ആണെന്നാണ് മുന്‍പൊരിക്കല്‍ അഭിമുഖത്തില്‍ അല്ലു അര്‍ജുന്‍ പറഞ്ഞത്. അതേ സമയം സ്ത്രീ ആരാധികമാര്‍ നിരവധി ഉണ്ടെങ്കിലും അവര്‍ തങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടില്ലെന്നും നടന്‍ പറഞ്ഞിരുന്നു. തന്റെ ദാമ്പത്യ ജീവിതം ശല്യപ്പെടുത്താന്‍ വേണ്ടി തന്റെ വനിത ആരാധകര്‍ ആഗ്രഹിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലന്നാണ് അല്ലു പറഞ്ഞത്. താന്‍ വിവാഹിതനാണെന്നും തനിക്ക് കുട്ടികള്‍ ഉണ്ടെന്നും അവര്‍ക്ക് അറിയാം.

  സിനിമയിലെ സെക്‌സ് സീനുകള്‍ എടുക്കുന്നത് ഇങ്ങനെയാണ്; ബെഡ് റൂം രംഗങ്ങളെ കുറിച്ച് ഇൻ്റിമസി ഡയറക്ടർ നേഹ വ്യാസ്

  എന്നാല്‍ ഞാന്‍ എങ്ങനെയാണെന്ന് അറിയണമെങ്കില്‍ അവരെല്ലാം ഒരിക്കലെങ്കിലും എന്നോടൊപ്പം വന്നു ജീവിക്കണം എന്നാണ് ഭാര്യ പറയാറുള്ളത്. അങ്ങനെ രണ്ട് ദിവസം ജീവിച്ചാല്‍ അതിന് ശേഷം അവര്‍ക്ക് ഉണ്ടായിരുന്ന ആരാധനയൊക്കെ മാറി അദ്ദേഹത്തിന്റെ ആരാധകരായി തുടരില്ലെന്ന് കാര്യം അവള്‍ക്ക് ഉറപ്പുണ്ടെന്നും സ്‌നേഹ പറഞ്ഞതായി താരം വ്യക്തമാക്കുന്നു. എന്തായാലും തെലുങ്കു സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി വളരാന്‍ അല്ലു അര്‍ജുന് സാധിച്ചിരുന്നു. ഏറ്റവുമൊടുവില്‍ തിയറ്ററുകളിലെത്തിയ പുഷ്പ എന്ന സിനിമയിലൂടെ മികവുറ്റ പ്രകടനമാണ് താരം കാഴ്ചവെച്ചത്. നടി രശ്മിക മന്ദനയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. നടി സാമന്ത രുദ്ര പ്രഭു വിന്റെ ഐറ്റം ഡാന്‍സും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇനി പുഷ്പ ടു എന്ന സിനിമയോടെ തിരക്കുകളിലേക്ക് താരം കടന്നിരിക്കുകയാണ്.

  അനിയത്തി അമ്മയായി, നോര്‍മല്‍ ഡെലിവറി ആയിരുന്നു; കുഞ്ഞിന് പേര് കണ്ടുവെച്ചിട്ടുണ്ടെന്നും നടി മൃദുല വിജയ്

  English summary
  When Pushpa Actor Allu Arjun Opens Up About His Wife Sneha Reddy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X