»   » പിണക്കം മാറി; കരിഷ്മ ജയ ബച്ചനെ കെട്ടിപ്പിടിച്ചു

പിണക്കം മാറി; കരിഷ്മ ജയ ബച്ചനെ കെട്ടിപ്പിടിച്ചു

Posted By:
Subscribe to Filmibeat Malayalam
Karishma Kapoor
ബോളിവുഡ് എന്നത് തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകമാണ്, ഇറങ്ങുന്ന സിനിമകളിലെ പ്രമേയങ്ങള്‍ പോലെതന്നെ വ്യത്യസ്തമാണ് ഇവിടത്തെ താരങ്ങളുടെ കഥകളും. ചിലര്‍ ബദ്ധശത്രുക്കളായി വളരെക്കാലം തുടരും, ചിലരാകട്ടെ ചിലപ്പോള്‍ വീണ്ടുവിചാരമുണ്ടായി എല്ലാം മറന്ന് രമ്യതയിലാകും.

ചിലര്‍ കുറേനാള്‍ പ്രണയിക്കും, പിന്നെ മറ്റൊരാളെ വിവാഹം ചെയ്യും ഇങ്ങനെ പലതരമാണ് ഇവിടത്തെ കാര്യങ്ങള്‍. ഇപ്പോഴിതാ വളരെനാള്‍ നീണ്ട മറ്റൊരു പിണക്കം കൂടി ബോളിവുഡില്‍ രമ്യതയിലായിരിക്കുകയാണ്.

മറ്റാരുടെയും കാര്യമല്ല പറഞ്ഞുവരുന്നത് കരീഷ്മ കപൂറിന്റെയും ബച്ചന്‍ കുടുംബത്തിന്റെയും കാര്യമാണ്. കാലങ്ങള്‍ക്ക് മുമ്പ് കരീഷ്മ കപൂറിനെ തങ്ങളുടെ ഭാവിമരുമകളായിക്കണ്ട് കൊണ്ടുനടന്നവരാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. അഭിഷേക് ഐശ്വര്യയുമായി പ്രണയത്തിലായി, വിവാഹം കഴിച്ചു, ഇപ്പോള്‍ ഒരു പെണ്‍കുഞ്ഞും പിറന്നു.

ഇതിനിടെ കരീഷ്മ കപൂര്‍ വിവാഹിതയായി, വിവാഹബന്ധം പ്രശ്‌നത്തിലുമായി ഇപ്പോള്‍ തിരിച്ച് അഭിനയിക്കാനെത്തിയിരിക്കുകയാണ്. വിശ്വാസവഞ്ചന കാണിച്ച ബച്ചന്‍ കുടുംബത്തോടുള്ള ദേഷ്യം കാരണം കരിഷ്മയുടെ അനിയത്തി കരീന അഭിഷേകിനൊപ്പം അഭിനയിക്കാന്‍ പോലും കൂട്ടാക്കിയിട്ടില്ല.

എന്നാല്‍ ഈ പിണക്കം അവസാനിച്ചിരിക്കുകയാണ്. അടുത്തിടെ നടന്ന ഒരു പരിപാടിയ്ക്കിടെ കരിഷ്മ തന്നെയാണ് പിണക്കം മാറ്റാന്‍ മുന്‍കയ്യെടുത്തത്. ചടങ്ങിനെത്തിയ ജയ ബച്ചനെ കണ്ട കരിഷ്മ സന്തോഷത്തോടെ ചെന്ന് സംസാരിക്കുകയായിരുന്നു. ജയയും വളരെ സന്തോഷത്തോടെയാണത്രേ കരിഷ്മയോട് ഇടപെട്ടത്.

അഭിഷേകിന്റെ പെണ്‍കുഞ്ഞ് പിറന്നതില്‍ കരിഷ്മ തന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ടത്രേ. എന്തായാലും ഇത്തരം കാര്യങ്ങളൊന്നും പുതുമയല്ലാത്ത ബോളിവുഡില്‍ കരിഷ്മയും അഭിഷേകുമൊന്നിയ്ക്കുന്ന ഒരു ചിത്രം വരാനും അധികം താമസമൊന്നുമുണ്ടാകില്ല.

English summary
At a recent function, former fiance of Abhishek Bachchan, Karisma Kapoor met Jaya Bachchan rather warmly. Post Abhishek and Karisma's break up, the two actors and their families have avoided each other,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam