»   » 3 കോടി വേണ്ടെന്നു വച്ച് പ്രിയങ്ക ഡീസന്റായി

3 കോടി വേണ്ടെന്നു വച്ച് പ്രിയങ്ക ഡീസന്റായി

Posted By:
Subscribe to Filmibeat Malayalam
Priyanka
പണം കിട്ടുമെങ്കില്‍ എന്തിനും തയ്യാറാവുക അതാണ് പൊതുവേ ചലച്ചിത്രതാരങ്ങളുടെ രീതി. നൃത്തം ചെയ്യാനാണെങ്കിലും വെറുതെ നിന്ന് പരിപാടികള്‍ക്ക് താരപ്രഭകൂട്ടാനാണെങ്കിലും ഉത്ഘാടനങ്ങള്‍ക്കാണെങ്കിലുമെല്ലാം പറയുന്ന പണം കൊടുത്താല്‍ അവര്‍ റെഡിയാണ്.

ബോളിവുഡിലാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്കെല്ലാം കോടികളുടെ കണക്കല്ലാതെ പറയാനില്ല. എന്നാല്‍ ഇതില്‍ നിന്നും അകന്ന് നിന്ന് വാര്‍ത്തയില്‍ ഇടം നേടിയിരിക്കുകയാണ് ദേശീയ പുരസ്‌കാര ജേതാവായ നടി പ്രിയങ്ക ചോപ്ര.

സ്വന്തം പ്രതിഫലത്തിന്റെ ഇരട്ടി നല്‍കാമെന്ന് പറഞ്ഞിട്ടും പ്രിയങ്ക ഒരു നൃത്ത പരിപാടി വേണ്ടെന്ന് വച്ചു. ഒരു പഞ്ചനക്ഷത്ര ഹോട്ടലുകാരാണ് പുതുവര്‍ഷ പരിപാടിയില്‍ നൃത്തം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രിയങ്കയെ സമീപീപിച്ചത്.

മൂന്നു കോടി രൂപ ഇതിനായി നല്‍കാമെന്നും ഹോട്ടലുകാര്‍ വാഗ്ദാനം നല്‍കി, അതു വെറും മൂന്നു മണിക്കൂര്‍ നേരത്തേയ്ക്ക്. എന്നാല്‍ നോ പറയാന്‍ പ്രിയങ്കയ്ക്ക ഒട്ടും ആലോചിക്കേണ്ടിവന്നില്ല. സിനിമയ്ക്കു വേണ്ടിയല്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യില്ലെന്നാണ് പ്രിയങ്കയുടെ തീരുമാനം.

നേരത്തേ സ്വകാര്യ വ്യക്തികളുടെ ചടങ്ങുകളില്‍ പണം വാങ്ങി നൃത്തം ചെയ്യില്ലെന്ന് ബോളിവുഡിലെ പ്രശസ്ത ജോഡികളായ സെയ്ഫ് അലി ഖാനും കരീനയും വ്യക്തമാക്കിയിരുന്നു. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രിയങ്കയും വലിയൊരു ഓഫര്‍ വേണ്ടെന്ന് വച്ചിരിക്കുന്നത്. എന്നാല്‍ ഇതിനിടെ മറ്റു നടിമാരായ മല്ലിക ഷെരാവത്ത്, ബിപാഷ ബസു എന്നുവര്‍ പുതുവര്‍ഷ പരിപാടികള്‍ക്കായി കരാറിലേര്‍പ്പെട്ടകഴിഞ്ഞു.

2010 പിറക്കുമ്പോള്‍ ഒരു പഞ്ചനക്ഷത്രഹോട്ടലിലെ പുതുവര്‍ഷ പരിപാടിയില്‍ അല്‍പവസ്ത്രം ധരിച്ച് നൃത്തം ചെയ്ത മല്ലികാ ഷെരാവത്തിനെതിരെ കോടതി കേസെടുക്കുന്നതുവരെ കാര്യങ്ങള്‍ പോയിരുന്നു. ഇനി ഇവര്‍ക്കെല്ലാം 2011 പിറക്കുന്നതെങ്ങനെയാവുമെന്ന് കണ്ടുതന്നെ അറിയണം.

English summary
Priyanka Chopra has turned down Rs 3 crore, which is apparently double what she would get for a film role. She has no interest in joining the likes of Bipasha Basu, Mallika Sherawat and others for a New Year"s Eve performance at a 5-star hotel.The actress

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam