കരീനയെ രക്ഷിയ്ക്കാന്‍ ചിട്ടി റേബോട്ട്

ഷാരൂഖിന്റെ നായികയായ കരീന കപൂറിനെയും മകനെയും ഗുണ്ടകളില്‍ നിന്ന് രക്ഷിയ്ക്കുകയാണ് രാ വണില്‍ ചിട്ടി റോബോട്ടിന്റെ ദൗത്യം. ഇതിന് പുറമെ മറ്റു ചില രസകരമായ രംഗങ്ങളും രജനിയ്ക്ക് ഈ ചിത്രത്തിലുണ്ട്.
ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിച്ച് രജനി രാ വണില്‍ അഭിനയിക്കാന്‍ മുംബൈയിലെത്തിയത്. ഒക്ടോബര്‍ രണ്ടിന് മകള്‍ സൗന്ദര്യയ്‌ക്കൊപ്പം മുംബൈയിലെത്തിയ രജനി ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഷൂട്ടിങ് തീര്‍ക്കുകയായിരുന്നു. രജനി ഉണ്ടാകുമെന്ന് ഉറപ്പായതോടെ തമിഴകത്തെ ദീപാവലി സിനിമകളില്‍ രാ വണ്ണും ശക്തമായ സാന്നിധ്യമാവുമെന്ന് ഉറപ്പായിട്ടുണ്ട്.


Click it and Unblock the Notifications











