»   » ദീപികയ്‌ക്കുവേണ്ടി രണ്‍ഭീര്‍ പുകവലി നിര്‍ത്തി

ദീപികയ്‌ക്കുവേണ്ടി രണ്‍ഭീര്‍ പുകവലി നിര്‍ത്തി

Subscribe to Filmibeat Malayalam
Ranbir with Deepika
രണ്‍ഭീര്‍-ദീപിക പ്രണയം ഏതാണ്ട്‌ തകര്‍ന്നു തുടങ്ങിയെന്ന്‌ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട്‌ ദിവസങ്ങള്‍ ഏറെയായി. ഇതിനിടെ പ്രണയം കലശലാണെന്ന രീതിയിലുള്ള വാര്‍ത്തകളും കുറവല്ല. ദീപികയുടെ ആഗ്രഹപ്രകാരം രണ്‍ഭീര്‍ പുകവലി നിര്‍ത്തിയെന്നതാണ്‌ ഇതില്‍ ഏറ്റവും പുതിയത്‌.

ദീപികയ്‌ക്കുള്ള പിറന്നാള്‍ സമ്മാനമായിട്ടാണത്രേ രണ്‍ഭീര്‍ പുകവലി നിര്‍ത്തിയിരിക്കുന്നത്‌. ഡിസംബര്‍ അഞ്ചിനായിരുന്നു ദീപികയുടെ ഇരുപത്തിമൂന്നാം പിറന്നാള്‍. രണ്‍ഭീറില്‍ ദീപികയ്‌ക്ക്‌ ഏറ്റവും ഇഷ്ടമില്ലാത്ത സ്വഭാവമായിരുന്നുവത്രേ പുകവലി. എന്നാല്‍ ഒരിക്കല്‍പ്പോലും ഇക്കാര്യം പറഞ്ഞ്‌ ദീപിക രണ്‍ഭീറിനെ വെറുപ്പിച്ചിട്ടില്ലത്രേ.

പക്ഷേ തന്റെയീ ശീലം ദീപികയ്‌ക്ക്‌ ഇഷ്ടമില്ലെന്ന്‌ മനസ്സിലാക്കിയ രണ്‍ഭീറിന്‌ മനംമാറ്റമുണ്ടാവുകയായിരുന്നുവെന്നാണ്‌ ഇരുവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്‌. ഏറെക്കാലമായി പുകവലിശീലമുള്ള രണ്‍ഭീര്‍ പുതുവത്സരദിനം മുതല്‍ വലിച്ചിട്ടില്ലത്രേ.

ഇതിന്‌ മുമ്പ്‌ സുഹൃത്തുക്കളും ബന്ധുക്കളും എന്നുവേണ്ട പലരും രണ്‍ഭീറിന്റെ വലി നിര്‍ത്തിക്കാന്‍ ശ്രമിച്ചതാണത്രേ. എന്നാല്‍ ഇതില്‍ വിജയിച്ചത്‌ ദീപികയുടെ സ്‌നേഹം മാത്രം. രണ്‍ഭീറിന്റെ ഈ തീരുമാനത്തില്‍ ദീപിക അതിരറ്റ്‌ സന്തോഷിക്കുന്നുണ്ടെന്നാണ്‌ കേള്‍ക്കുന്നത്‌.

പിറന്നാളോടെ ഇവരുടെ ബന്ധം വീണ്ടും സജീവമായെന്നും സൂചനയുണ്ട്‌. പകല്‍ ക്ഷേത്രദര്‍ശനം നടത്തുകയും അച്ചനമ്മമാര്‍ക്കൊപ്പം പിറന്നാള്‍ ഉണ്ണുകയും ചെയ്‌ത ദീപിക വൈകീട്ട്‌ രണ്‍ഭീറിനൊപ്പമാണത്രേ ഭക്ഷണം കഴിച്ചത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam