For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജോഷിന്റെ ഒരു വര്‍ഷം: ഉടന്‍ തന്നെ #EkNumber ചലഞ്ചില്‍ പങ്കെടുക്കൂ, ഓഗസ്റ്റ് 26 ന് അവസാനിക്കും

  |

  വ്യത്യസ്തമായ സമീപനത്തിലൂടെ കണ്ടന്റ് ക്രിയേഷനില്‍ വലിയ വിപ്ലവം തന്നെ കൊണ്ടുന്ന ഷോര്‍ട്ട് വീഡിയോ മേക്കര്‍ ആപ്പാണ് ജോഷ്. വളരെ ചുരുങ്ങിയ സമയം കൊണ്ട ്തന്നെ ജോഷിന് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഷോര്‍ട്ട് വീഡിയോ മേക്കര്‍ ആപ്പായി മാറാന്‍ സാധിച്ചു. ഒരുപാട് മികച്ച ക്രിയേറ്റര്‍മാരേയും ഭാവിയിലെ താരങ്ങളേയും ഇതിനോടകം തന്നെ ജോഷിന് കണ്ടെത്താനും വളര്‍ത്താനും സാധിക്കുകയും ചെയ്തു. കണ്ടന്റ് ക്രിയേഷനൊപ്പം രസകരമായ ചലഞ്ചുകളില്‍ പങ്കെടുത്ത് താരമാകാനുള്ള അവസരങ്ങളും ജോഷിലുണ്ട്.

  യൂസേഴ്‌സിന് വിനോദവും താര പരിവേഷവും നല്‍കുന്നതിനൊപ്പം തന്നെ പ്രതികൂല സാഹചര്യങ്ങളില്‍ രാജ്യത്തിനൊരു താങ്ങായി മാറാനും ജോഷിന് സാധിച്ചിട്ടുണ്ട്. #Bluewarrior ക്യാംപയിന്‍ പോലുള്ള പരിപാടികള്‍ ഉദാഹരണം. ഡാന്‍സ്, മ്യൂസിക്, ഫാഷന്‍, കോമഡി തുടങ്ങി വിവിധ മേഖലകളിലെ വലിയ താരങ്ങളും ബ്രാന്‍ഡുകളുമായി കൂടിച്ചേര്‍ന്ന് കണ്ടന്റുകള്‍ സൃഷ്ടിക്കാനും ജോഷിന് സാധിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി പരന്നു കിടക്കുകയാണ് ജോഷിന്റെ കണ്ടന്റ് സാമ്രാജ്യം ഇന്ന്.

  Josh App

  ഈ ഓഗസ്റ്റില്‍ ജോഷ് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ സന്തോഷം ആഘോഷിക്കായി Ek Number എന്ന പുതിയൊരു ചലഞ്ച് ഒരുക്കിയിരിക്കുയാണ് ജോഷ്. ഓഗസ്റ്റിന്റെ തുടക്കത്തില്‍ തന്നെ ചലഞ്ച് ലൈവായി മാറിയിരുന്നു. ചലഞ്ചിന്റെ ഭാഗമായി രാജ്യത്തെ ഡാന്‍സ്, ഫുഡ്, ഫാഷന്‍, കോമഡി, ഫിറ്റ്‌നസ് തുടങ്ങിയ വിവിധ മേഖലകളിലെ ടോപ് ഇന്‍ഫ്‌ളുവേഴ്‌സ് എത്തിയുരുന്നു. താരങ്ങളായ സോനു സൂദും മൗനി റോയിയുമാണ് #EkNumber ചലഞ്ചിന്റെ കുന്തമുനകള്‍. സിനിമയിലൂടേയും തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടേയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സോനു സൂദ്. ടെലിവിഷനിലൂടെ താരമായി മാറിയ മൗനി ഇന്ന് ബോളിവുഡിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

  ജോഷില്‍ രസകരമായ കണ്ടന്റുകളുമായി നിത്യേനെ യൂസേഴ്‌സിനെ രസിപ്പിക്കുന്ന ചില ഇന്‍ഫ്‌ളുവേഴ്‌സിനെ പരിചയപ്പെടാം,

  ഫിറ്റ്‌നസ്: അദ്‌നാന്‍, ഷാദാന്‍, ഫൈസ്, ഫൈസു, ബീജ്‌ലി മുരളി

  കോമഡി: ഓയേ ഇറ്റ്‌സ് പ്രാങ്ക്, സമീക്ഷ, വിശാല്‍ പരേഖ്, സുകൈന സുല്‍ത്താന്‍, ഹസ്‌നൈന്‍

  ഡാന്‍സ്: ഈഷാന്‍, സന സുല്‍ത്താന്‍ ഖാന്‍, പ്രിന്‍സ് ഗുപ്ത, മൊഹക് മന്‍ഗനി, ദീപക് തുല്‍സ്യന്‍

  ഫുഡ്: മധുര, ഫസല്‍, മിന്റ് റെസിപ്പി, ഡിവിന്‍, കരുണ്യ

  ഫാഷന്‍: ഷദാന്‍, വിശാല്‍ പാണ്ഡെ, ക്രിഷ് കവലിസ ഭവിന്‍, വൈഷ്ണവി നായിക്

  സോനു സൂദിനും മൗനി റോയ്ക്കും പുറമെ, കെപിവൈ ബാല, കിംഗ്‌സ് യുണൈറ്റഡ് സുരേഷ്, രൂഹി സിംഗ് തുടങ്ങിയ താരങ്ങളും ഏക് നമ്പര്‍ ചലഞ്ചിന്റെ ഭാഗമാണ്.

  ഹാഷ്ടാഗുകള്‍

  ഏക് നമ്പര്‍ ചലഞ്ചില്‍ പങ്കെടുക്കാനായി യൂസേഴ്‌സിന് വീഡിയോകള്‍ താഴെപ്പറയുന്ന ഹാഷ്ടാഗുകളോടെയാണ് പോസ്റ്റ് ചെയ്യേണ്ടത്.

  #EkNumber, #EkNumberFitnessStar, #EkNumberComedyStar, #EkNumberDanceStar #EkNumberFoodStar and #EkNumberFashionStar

  വന്‍ പ്രതികരണങ്ങളാണ് ചലഞ്ചിന് ഇതുവരെ യൂസേഴ്‌സില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ജോഷ് ഐജി ഫില്‍റ്റേഴ്‌സ് കൂടി ചേരുമ്പോള്‍ വീഡിയോകള്‍ കൂടുതല്‍ ആകര്‍ഷണീയമായി മാറുകയാണ്. മൂന്ന് ദിവസത്തിനകം തന്നെ ഏക് നമ്പര്‍ ചലഞ്ചില്‍ 54.9000 വീഡിയോകളാണ് അപ്പ്‌ലോഡ് ചെയ്യപ്പെട്ടത്. 99.5 മില്യണ്‍ ഹാര്‍ട്ട്‌സും 1.2 ബില്യണ്‍ വ്യൂസും നേടി കുതിപ്പ് തുടരുകയാണ് ചലഞ്ച്.

  ഏക് നമ്പര്‍ ചലഞ്ച് യൂസേഴ്്‌സിന് നല്‍കുന്നത് വലിയൊരു അവസരമാണ്. അമ്പതിനായിരം രൂപയുടെ സമ്മാനവും ഇന്ത്യയിലെ ടോപ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും വീഡിയോകള്‍ ചെയ്യാനുമുള്ള അവസരവുമാണ് അവരെ കാത്തിരിക്കുന്നത്. തങ്ങളുടെ ഒന്നാം വാര്‍ഷികം യൂസേഴ്‌സിനൊരു സ്‌പെഷ്യല്‍ അനുഭവമാക്കി മാറ്റുകയാണ് ജോഷ്.

  ജോഷിന്റെ #EkNumber ചലഞ്ചിനെക്കുറിച്ച് നിങ്ങളുടെ പ്രിയപ്പെട്ട ഇന്‍ഫ്‌ളുവേഴ്‌സിന് പറയാനുള്ളത് കാണാം

  സമീക്ഷ സുദിന് #EkNumber ചലഞ്ചിനെക്കുറിച്ച് പറയാനുള്ളത് കാണാം

  https://share.myjosh.in/video/406604d9-a915-497e-bef9-db563b9b3257

  ഫൈസല്‍ ഷെയ്ഖിന് #EkNumber ചലഞ്ചിനെക്കുറിച്ച് പറയാനുള്ളത് കാണാം

  https://share.myjosh.in/video/07a6e789-860d-497e-961c-dd40f08b991e

  അദ്‌നാന്‍ ഷെയ്ഖും സോനു സൂദും #EkNumber ചലഞ്ചിനെക്കുറിച്ച് പറയാനുള്ളത് കാണാം

  https://share.myjosh.in/video/d3ddf7cd-2977-49aa-89b7-492dbaa1f0f1

  വിശാല്‍ പാണ്ഡെയ്ക്കും മൗനി റോയ്ക്കും #EkNumber ചലഞ്ചിനെക്കുറിച്ച് പറയാനുള്ളത് കാണാം

  https://share.myjosh.in/video/bc29a2cd-7066-49b2-839a-1eb9172bf36e

  ഭവിന്‍ ഭാനുഷായിക്ക് #EkNumber ചലഞ്ചിനെക്കുറിച്ച് പറയാനുള്ളത് കാണാം

  https://share.myjosh.in/video/b21dad9e-884c-4863-8a8f-796cd6f605cd

  ഈഷാന്‍ മസിഹിന് #EkNumber ചലഞ്ചിനെക്കുറിച്ച് പറയാനുള്ളത് കാണാം

  https://share.myjosh.in/video/ea71aa1a-67e3-449a-98fd-fd2afd2f517b

  മധുരാസ് റെസിപ്പി #EkNumber ചലഞ്ചില്‍ നല്‍കുന്ന ടിപ്പുകള്‍

  https://share.myjosh.in/video/829ffb80-e5a4-4882-828c-bc7e4e64cab8

  ബിഗില്‍ മുരളിയ്ക്ക് #EkNumber ചലഞ്ചിനെക്കുറിച്ച് പറയാനുള്ളത് കാണാം

  https://share.myjosh.in/video/d918ce71-a05a-432a-b800-0cacdce55ba4

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  വാര്‍ഷികത്തിന്റെ ഭാഗമായി ഏക് നമ്പര്‍ വീഡിയോയും ജോഷ് പുറത്തിറക്കിയിട്ടുണ്ട്. ക്ലിന്റണ്‍ സെറീജോയും ബിയാന്‍ക ഗോമസും ചേര്‍ന്നാണ് ജോഷ് മേം ആജ എന്ന പാട്ടൊരുക്കിയിരിക്കുന്നത്. ഇനിയെന്തിനാണ് കാത്തിരിക്കുന്നത്. ഉടനെ തന്നെ ജോഷിന്റെ ഏക് നമ്പര്‍ ചലഞ്ചിന്റെ ഭാഗമാവുകയല്ലേ?

  Read more about: sonu sood
  English summary
  1 Year Of Josh: #EkNumberChallenge Contest Ends On August 26, Hurry Up And Participate
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X