»   » റോബോട്ടിന് ഏഴ് ദിവസം കൊണ്ട് 117 കോടി

റോബോട്ടിന് ഏഴ് ദിവസം കൊണ്ട് 117 കോടി

Posted By:
Subscribe to Filmibeat Malayalam
Enthiran
ബോളിവുഡില്‍ റോബോട്ട് തരംഗം, ഈയിടെ ഇറങ്ങിയ ഹിന്ദി ചിത്രം ഡബാംഗിനെ പിന്തള്ളി സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും ഐശ്വര്യറായിയും അഭിനയിച്ച റോബോട്ട് ബോളിവുഡിനെയും കീഴടക്കുകകയാണ്.

വെറും ഏഴുദിവസം കൊണ്ടാണ് യെന്തിനരന്‍ എന്ന തമിഴ്ചിത്രത്തിന്റെ ഹിന്ദി പതിപ്പായ റോബോട്ട് 117 കോടി രൂപനേടിയത്.

അതേസമയം, രണ്ടാഴ്ചയ്ക്കുള്ളില്‍ ഡബാംഗിനു ലഭിച്ചത്്് 82 കോടിയാണ്. ഡബാംഗ് ലോകവ്യാപകമായി 1400 തീയേറ്ററുകളില്‍ റിലീസ്‌ചെയ്തപ്പോള്‍ എന്തിരന്‍(റോബോട്ട്) 2200 തിയേറ്ററുകളിലാണ് എത്തിയത്. ഉത്തരേന്ത്യയിലെ മിക്ക സ്ഥലങ്ങളിലും രജനി-ഐശ്വര്യ ചിത്രത്തിനു വന്‍ സ്വീകരണമാണു ലഭിക്കുന്നത്.

ദക്ഷിണേന്ത്യയില്‍ നിന്ന്ഇതേവരെ 260 കോടിയെങ്കിലും എന്തിരന്‍ നേടിയിട്ടുണ്ടാകുമെന്നാണു കണക്കാക്കുന്നത്. അമീര്‍ഖാന്റെ സൂപ്പര്‍ഹിറ്റ്ചിത്രമായ ഗജിനിയേക്കാള്‍ കൂടിയ തുക നേടാന്‍ എന്തിരന് കഴിഞ്ഞു. ഡബ്ബ്‌ചെയ്ത ഒരു സിനിമ ചരിത്രം സൃഷ്ടിക്കുന്ന സംഭവത്തിന് ബോളിവുഡ് സാക്ഷ്യം വഹിക്കുകയാണ്. .

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam