»   » ശില്‍പ മുത്തശ്ശിയെ വിവാഹത്തിന് ക്ഷണിച്ചില്ല

ശില്‍പ മുത്തശ്ശിയെ വിവാഹത്തിന് ക്ഷണിച്ചില്ല

Posted By:
Subscribe to Filmibeat Malayalam
Shilpa Raj Wedding
ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ വിവാഹത്തിന് പിന്നാലെ വാര്‍ത്തകളുടെ പ്രവാഹമാണ്.

വിവാഹം സംപ്രേഷണം ചെയ്യാനായി കോടികള്‍ നല്‍കാമെന്ന ചില കമ്പനികളുടെ വാഗ്ദാനം നിരസിച്ചുകൊണ്ട് ശില്‍പ വിവാഹം ബിസിനസാക്കുന്ന പരിപാടി വേണ്ടെന്ന് വച്ചതും വിവാഹച്ചടങ്ങിനിടെ അക്ഷയ് കുമാറിനൊപ്പം ശില്‍പ അഭിനയിച്ച ദഡ്കനിലെ പാട്ടുകളും ബാന്റ് വാദ്യവും നിര്‍ത്തിച്ചതുമെല്ലാം വാര്‍ത്തകളില്‍ വിഷയങ്ങളാണ്.

ഒപ്പം വളരെ പ്രധാനപ്പെട്ട ഒരു കുടുംബാംഗത്തെ ശില്‍വ വിവാഹത്തിന് ക്ഷണിക്കാതിരുന്നതും വാര്‍ത്തയായിട്ടുണ്ട്. ശില്‍പയുടെ അമ്മയുടെ അമ്മയായ വിജയക്കയാണ് കൊച്ചുമകളുടെ വിവാഹത്തിന് ക്ഷണിക്കാത്തതില്‍ ദുഖിതയായിരിക്കുന്നത്.

മംഗലാപുരമാണ് ശില്‍പയുടെ സ്വദേശം. ഇവിടെയുള്ള എല്ലാ ബന്ധുക്കളെയും വിവാഹത്തിന് ക്ഷണിച്ചെങ്കിലും മുത്തശ്ശിയെ വിളിക്കാന്‍ ശില്‍പ മറന്നുപോയി.

വിവഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചൊവ്വാഴ്ച നടക്കുന്ന റിസപ്ഷനില്‍ പങ്കെടുക്കാമെന്ന സന്തോഷത്തിലാണിവര്‍. ഇതിനുള്ള ക്ഷണക്കത്ത് ഇവര്‍ക്ക് കിട്ടിയിട്ടുണ്ട്. കത്തിനൊപ്പം പതിനായിരം രൂപ വിലയുള്ള ഒരു സാരിയും റിസപ്ഷന് അണിയാനായി ശില്‍പ മുത്തശ്ശിയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

വിവാഹത്തിന് മംഗലാപുരത്തുള്ള എല്ലാ ബന്ധുക്കളെയും ശില്‍പ ക്ഷണിച്ചിരുന്നു. എന്നാല്‍ മുത്തശ്ശിയെ മാത്രം മറന്നുകളഞ്ഞു- ശില്‍പയുടെ അമ്മാവന്‍ സങ്കടം പറയുന്നു.

ശില്‍പയുടെ കല്യാണം നിശ്ചയിച്ചതു മുതല്‍ മംഗലാപുരത്തുള്ള ബന്ധുക്കള്‍ക്ക് മാധ്യമപ്രവര്‍ത്തകരുടെ വരവ് കാരണം ഏറെ ബുദ്ധിമുട്ടേണ്ടിവന്നെന്നും അമ്മാവന്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X