»   » ചിട്ടി റോബോട്ട് മികച്ച സൂപ്പര്‍ ഹീറോ ഷാരൂഖ്

ചിട്ടി റോബോട്ട് മികച്ച സൂപ്പര്‍ ഹീറോ ഷാരൂഖ്

Posted By:
Subscribe to Filmibeat Malayalam
Sharukh Khan
ഇന്ത്യന്‍ സൂപ്പര്‍ ഹീറോ സിനിമകളില്‍ പുതിയൊരു ചരിത്രം കുറിയ്ക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡിന്റെ കിങ് ഖാന്‍. ഇന്ത്യന്‍ വെള്ളിത്തിര ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു അതിമാനുഷ കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിയ്ക്കുന്നതെന്ന ബോധ്യവും ഷാരൂഖിനുണ്ട്. എന്നാല്‍ രാ വണ്ണിലെ നായകകഥാപാത്രത്തിന് പ്രചോദനമായത് മറ്റൊരു സൂപ്പര്‍ഹീറോയാണെന്ന് ഷാരൂഖ് വെളിപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യന്‍ ബോക്‌സ് ഓഫീസിനെ പ്രകമ്പനം കൊള്ളിച്ച യന്തിരനില്‍ രജനി അവതരിപ്പിച്ച ചിട്ടി റോബോട്ടാണ് തനിയ്ക്ക് പ്രചോദനം നല്‍കിയതെന്ന് ഷാരൂഖ് പറയന്നു. സിഎന്‍എന്‍ഐബിഎന്നിന് അനുവദിച്ച ഒരു മണിക്കൂര്‍ എക്ലസ്‌ക്ലൂസീവ് അഭിമുഖത്തിലാണ് ഷാരൂഖ് ഇക്കാര്യം പറഞ്ഞത്. അതിമാനുഷ കഥാപാത്രത്തെ യാഥാര്‍ഥ്യമാക്കിയ രജനിയ്ക്കും ശങ്കറിനും അതില്‍ അഭിമാനിയ്്ക്കാം.

എന്നിലുള്ള കുട്ടി ഒരു അതിമാനുഷ കഥാപാത്രത്തെ എന്നും ആഗ്രഹിച്ചിരുന്നു. സൂപ്പര്‍മാന്‍, ബാറ്റ്മാന്‍ എന്നീ അതിമാനുഷ കഥാപാത്രങ്ങളും ഷഹന്‍ഷാ പോലുള്ള സിനിമകളും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഷാരൂഖ് വ്യക്തമാക്കി.

English summary
SRK confessed: “ The best super hero character who has influenced me is Chitti of Robot (Enthiran), what a movie.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam