For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബുദ്ധിയും പണിയുമില്ലെന്ന് പരിഹാസം; വായടപ്പിച്ച് അഭിഷേക് ബച്ചന്റെ മറുപടി; അത് കലക്കിയെന്ന് ആരാധകര്‍!

  |

  ബോളിവുഡിലെ മുന്‍നിര താരമാണ് അഭിഷേക് ബച്ചന്‍. സൂപ്പര്‍ താരം അമിതാഭ് ബച്ചന്റേയും നടി ജയ ബച്ചന്റേയും മകനായ അഭിഷേക് അവരുടെ പാതയിലൂടെ സിനിമയിലെത്തുകയായിരുന്നു. തന്റെ അഭിനയ മികവ് കൊണ്ട് നിരവധി ആരാധകരെ നേടാനും അഭിഷേകിന് സാധിച്ചു. ഒരിടവേളയ്ക്ക് ശക്തമായ വേഷങ്ങളിലൂടെ തിരികെ വന്നിരിക്കുകയാണ് അഭിഷേക്. ഒടിടി ലോകത്തും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

  Also Read: ഒരു വര്‍ഷമായി ദുരിതങ്ങള്‍ വിടാതെ പിന്തുടരുന്നു! വാവ സുരേഷ് ആശുപത്രിയില്‍; കുറിപ്പുമായി സീമ ജി നായര്‍

  എന്നാല്‍ നിരന്തരമായി സോഷ്യല്‍ മീഡിയയുടെ ആക്രമണം നേരിടുന്ന വ്യക്തി കൂടിയാണ് അഭിഷേക്. തന്റെ അച്ഛന്‍ അമിതാഭ് ബച്ചനോളമോ ഭാര്യ ഐശ്വര്യ റായോയോളമോ വലിയ താരമാകാന്‍ സാധിക്കാതെ പോയതിന്റെ പേരിലാണ് മിക്കപ്പോഴും അഭിഷേക് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കപ്പെടുന്നത്. തന്നിലെ നടനെ കാണിച്ചു കൊടുത്തിട്ടും അഭിഷേകിനെ വിടാന്‍ ചിലര്‍ കൂട്ടാക്കിയിട്ടില്ല.

  അത്തരത്തില്‍ തന്നെ പരിഹസിച്ചയാള്‍ക്ക് അഭിഷേക് ബച്ചന്‍ നല്‍കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം ഒരു ജേര്‍ണലിസ്റ്റിന്റെ ട്വീറ്റിന് അഭിഷേക് മറുപടി നല്‍കിയുരുന്നു. അതിന് ആരാണ് ഇപ്പോള്‍ പത്രം വായിക്കുന്നത് എന്നായിരുന്നു അഭിഷേകിന്റെ മറുപടി. ഇതിന് ഒരു ട്രോള്‍ പ്രതികരണവുമായി എത്തുകയായിരുന്നു. '' ബുദ്ധിയുള്ളവര്‍ വായിക്കും. നിങ്ങളെ പോലെ പണിയില്ലാത്തവരല്ല'' എന്നായിരുന്നു അയാളുടെ പരിഹാസം.

  Also Read: 'സൂക്ഷിക്കണം... ഇതിനൊന്നും ഞാൻ ഉത്തരവാദിയല്ല'; ബഷീർ ബഷിയുടെ പേരിൽ വ്യാജ അക്കൗണ്ടും ചാറ്റിങും!


  പിന്നാലെ അഭിഷേക് ബച്ചന്‍ മറുപടിയുമായി എത്തുകയായിരുന്നു. '' ഓ ഐ സീ! അറിവിന് നന്ദി. പിന്നെ, അറിവും തൊഴിലും തമ്മില്‍ നല്ല ബന്ധമൊന്നുമില്ല. ഉദാഹരണത്തിന് നിങ്ങളെ തന്നെ നോക്കൂ. എനിക്കുറപ്പാണ് നിങ്ങള്‍ക്ക് ജോലിയുണ്ടെന്ന്. അതുപോലെ തന്നെ എനിക്കുറപ്പാണ് (നിങ്ങളുടെ ട്വീറ്റില്‍ നിന്നും മനസിലാകുന്നത്) നിങ്ങള്‍ക്ക് ബുദ്ധിയില്ല'' എന്നായിരുന്നു അഭിഷേക് ബച്ചന്‍ നല്‍കിയ മറുപടി.

  പിന്നാലെ നിരവധി പേരാണ് അഭിഷേക് ബച്ചന്റെ മറുപടിയ്ക്ക് കയ്യടിയുമായി എത്തിയിരിക്കുന്നത്. ഇതാദ്യമായിട്ടല്ല അഭിഷേക് ബച്ചന്‍ തന്നെ പരിഹാസിക്കാന്‍ വരുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. മുമ്പും തന്നെ കളിയാക്കാന്‍ വരുന്നവര്‍ക്ക് അഭിഷേക് ബച്ചന്‍ അതേ നാണയത്തില്‍ മറുപടി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മനീഷ് മല്‍ഹോത്രയുടെ ദീപാവലി പാര്‍ട്ടിയ്ക്ക് അഭിഷേകും ഐശ്വര്യയും ഒരുമിച്ചെത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.


  ദസ്വിയാണ് അഭിഷേകിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. യാമി ഗൗതമായിരുന്നു ചിത്രത്തിലെ നായിക. നിരവധി സിനിമകളാണ് അഭിഷേക് ബച്ചന്റേതായി പുറത്തിറങ്ങാനുള്ളത്. തമിഴ് ചിത്രമായ ഒത്ത സെരുപ്പ് സൈസ് ഏഴിന്റെ ഹിന്ദി റീമേക്കിലാണ് അഭിഷേക് ബച്ചന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നേരത്തെ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് ററീമേക്ക് ചെയ്യുമ്പോള്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അഭിഷേക് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരം ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

  അതേമസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരുന്നു. മണിരത്‌നം ഒരുക്കിയ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. വന്‍താരനിര അണിനിരന്ന ബ്രഹ്‌മാണ്ഡ സിനിമ വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു.

  English summary
  Abhishek Bachchan Gives Reply To A Troll Who Called Him Jobless And Its Winning The Internet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X