For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എല്ലാം ശരിയാവും', ടൈഗറുമായി വേർപിരിഞ്ഞു എന്ന വർത്തകൾക്കിടെ ദിഷയുടെ പോസ്റ്റ്; നിഗൂഢമെന്ന് ആരാധകർ

  |

  ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു ടൈഗര്‍ ഷ്രോഫും ദിഷ പഠാനിയും. ആരാധകർ ആഘോഷമാക്കിയിരുന്ന കപ്പിൾസ് ആയിരുന്നു ഇവർ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും യാത്രകളും സിനിമകളുമൊക്കെ നിരന്തരം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ടായിരുന്നു.

  ഫിറ്റ്‌നസിന്റെ കാര്യത്തിലും സമാനചിന്താഗതിക്കാരായ ദിഷയും ടൈഗറും പലര്‍ക്കും മാതൃകാ ജോഡിയായിരുന്നു. എന്നാല്‍ അടുത്തിടെ ദിഷയും ടൈഗറും പിരിഞ്ഞുവെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. നീണ്ട ആറു വര്‍ഷത്തെ പ്രണയത്തിന് ദിഷയും ടൈഗറും വേർപിരിഞ്ഞു എന്നായിരുന്നു വാർത്തകൾ.

  ഭവിക്കുന്നത് എന്തെന്ന് മനസിലായില്ല, പിന്നെ പറഞ്ഞു, വിവാഹനിശ്ചയം കഴിഞ്ഞെന്ന്! മനസ് തുറന്ന് ഐശ്വര്യ

  ദേശിയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ ഇത് ശരിവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ പ്രണയം സ്ഥിരീകരിക്കാത്ത ഇരുവരും വേർ പിരിയൽ വാർത്തയിലും പ്രതികരിച്ചിരുന്നില്ല. അതിനിടെ ഇരുവരും പിരിഞ്ഞിട്ടില്ലെന്ന് മറ്റൊരു മാധ്യമമായ പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരുന്നു.

  ദിഷ പഠാനിയുടെ ഏറ്റവും പുതിയ ചിത്രമായ 'ഏക് വില്ലന്' ഹൈപ്പ് സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള കിംവദന്തി മാത്രായിരുന്നു പിരിയൽ വാർത്തയെന്നായിരുന്നു പിങ്ക് വില്ലയുടെ റിപ്പോർട്ട്. ചിത്രത്തിന്റെ പ്രമോഷന് ശേഷം എല്ലാ ദിവസവും ദിഷ ടൈഗറിന്റെ വീട് സന്ദർശിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

  ഐശ്വര്യയും ആഷുമൊക്കെ ലോകത്തിന്, കുട്ടികള്‍ക്ക് അവള്‍...; ഐശ്വര്യയുടെ ചെല്ലപ്പേര് വെളിപ്പെടുത്തി നാത്തൂന്‍

  തുടർന്ന് വേർപിരിഞ്ഞെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്താകളായി ഇരിക്കുകയാണ് എന്ന റിപ്പോർട്ടുമായി ടൈംസ് ഓഫ് ഇന്ത്യയും എത്തിയിരുന്നു. അതിനിടെ ദിഷയുമായി ബന്ധം പിരിഞ്ഞ ടൈഗർ ആകാൻക്ഷ ശർമയുമായി ഡേറ്റിങ് ആരംഭിച്ചതായും റിപ്പോർട്ടുകൾ വന്നു.

  ഇപ്പോഴിതാ, ദിഷ പട്ടാനിയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. ‘നിങ്ങളോട് ആരും പറഞ്ഞിട്ടില്ലേ, എല്ലാം ശരിയാകും' എന്നായിരുന്നു പോസ്റ്റ്. ടൈഗർ ഷ്രോഫ് ആകാൻക്ഷ ശർമ്മയുമായി ഡേറ്റിങിലാണ് എന്ന ഊഹാപോഹങ്ങൾക്കിടയിൽ വന്ന പോസ്റ്റിൽ നിഗൂഢതകൾ ഉണ്ടെന്നാണ് ആരാധകരുടെ പക്ഷം.

  ആത്മവിശ്വാസം കെടുത്തും; ബോഡി ഷേമിങിനെ കുറിച്ച് മനസ് തുറന്ന് മമ്മൂട്ടിയുടെ നായിക

  അതേസമയം, ടൈഗർ വിവാഹത്തിന് തയ്യാറാവാതിരുന്നതാണ് ഇരുവരുടെയും വേർപിരിയലിന് കാരണമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദിഷ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കരിയറില്‍ മാത്രം ശ്രദ്ധിക്കാനായിരുന്നു ടൈഗറിന്റെ താല്‍പര്യമെന്നും ഈ ഭിന്നതയാണ് ബ്രേക്കപ്പിലേക്ക് എത്തിച്ചതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

  അതിനിടെ ആകാൻക്ഷ കാരണമാണ് ബ്രേക്കപ്പ് സംഭവിച്ചത് എന്ന റിപ്പോർട്ടും ഉണ്ടായിരുന്നു. എന്നാൽ ആകാൻക്ഷയല്ല ടൈഗർ - ദിഷ വേർപിരിയലിന് കാരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ടൈഗർ എപ്പോഴും ആകാൻക്ഷയുമായി വളരെ നല്ല സൗഹൃദത്തിലായിരുന്നുവെന്നും എന്നാൽ ദിഷയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് അവളിലേക്ക് അടുത്തതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെയാണ് ടൈഗറിന്റെ ജീവിതത്തിലേക്ക് ആകാൻക്ഷ എത്തിയതെന്നുമായിരുന്നു റിപ്പോർട്ട്.

  നിക് ജോനാസിന്റെ മാതാപിതാക്കൾക്ക് വിവാഹ വാർഷികം; ആശംസയറിയിച്ച് പ്രിയങ്ക ചോപ്ര

  Recommended Video

  Shalini On Dilsha & Dr. Robin:വേർപിരിയലിനെ കുറിച്ച് ചോദിച്ചപ്പോൾ ശാലിനിയുടെ മറുപടി | *BiggBoss

  മോഡലായ ആകാൻക്ഷ ശർമ്മ ടൈഗറിനൊപ്പം 'കാസനോവ', 'ഐആം എ ഡിസ്കോ ഡാൻസർ 2.0' എന്നിവയിൽ ഡാൻസ് ചെയ്തിട്ടുണ്ട്. കൂടാതെ മഹേഷ് ബാബു, കാർത്തി, വരുൺ ധവാൻ എന്നിവർക്കൊപ്പം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2020ൽ 'ത്രിവിക്രമ' എന്ന ചിത്രത്തിലൂടെ ആയിരുന്നു ആകാൻക്ഷയുടെ സിനിമ അരങ്ങേറ്റം.

  Read more about: disha patani
  English summary
  Actress Disha Patani's instagram post amid breakup reports with Tiger Shroff goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X