twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീദേവിയുടെ ഉയർച്ചയ്ക്ക് പിന്നിൽ ആ പ്രബലയായ സ്ത്രീ!! ദേവരാഗത്തിൽ അഭിനയിക്കാൻ കാരണം ഇവർ

    ശ്രീദേവി വിടവാങ്ങി ഒരു വര്‍ഷം പിന്നിടുന്നു

    |

    ഇന്ത്യൻ സിനിമയുടെ തീർത്ത തീരാത്ത നഷ്ടമാണ് നടി ശ്രീദേവിയുടെ വേർപാട്. 2018 ഫെബ്രുവരി 24 ആയിരുന്നു ശ്രീദേവി ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് പോയത്. സ്വപ്നത്തിൽ പോലും ആരും പ്രതീക്ഷിക്കാത്ത വിയോഗമായിരുന്നു താരത്തിന്റേത്. മറമം സംഭവിച്ച് 1 വർഷം പിന്നിടുമ്പോഴും ഇന്നും താരത്തിന്റെ വിയോഗം ഉറ്റവർക്കും ആരാധകർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

    sridevi

    താൻ ഏറെ ആരാധിക്കുന്നത് മമ്മൂട്ടിയെ!! സിനിമയിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഇവരോടൊക്കെ... വെളിപ്പെടുത്തലുമായി ജോജു ജോർജ്
    ഇന്ത്യൻ മണ്ണിൽ ചവിട്ട് നിന്നു കൊണ്ടായിരുന്നു ശ്രീദേവി തന്റെ ജീവിതത്തിലേയും കരിയറിലേയും ഉയരങ്ങൾ ചവിട്ടി കയറിയത്. തെന്നിന്ത്യയിൽ ജനിച്ചു വളർന്ന ശ്രീദേവി പിന്നീട് ബോളിവുഡിലെ പ്രിയപ്പെട്ട താരവും മരുമകളാവുകയായിരുന്നു . സ്വന്തം പ്രയത്നം കൊണ്ട് സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമായിരുന്നു ശ്രീദേവി. താരത്തിന്റെ പേരിനും പ്രശസ്തിക്കുംപിന്നീൽ ഒരു ശക്തയായ സ്ത്രീയുണ്ട്. ഇനരാണ താരത്തിന്റെ വിജയങ്ങൾക്ക് പിന്നിലെ കാരണം...

    വിവാഹമോചനം  അനിവാര്യമെന്ന് മകനും മനസിലായി!! വേർപിരിയലിനെ കുറിച്ച് അവനും  തന്നോട്  പറഞ്ഞിരുന്നു,  നടനുമായിട്ടുള്ള 19  വർഷത്തെ  വിവാഹജീവിതം അവസാനിപ്പിച്ചതിനെ കുറിച്ച്  താരം...വിവാഹമോചനം അനിവാര്യമെന്ന് മകനും മനസിലായി!! വേർപിരിയലിനെ കുറിച്ച് അവനും തന്നോട് പറഞ്ഞിരുന്നു, നടനുമായിട്ടുള്ള 19 വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ചതിനെ കുറിച്ച് താരം...

      എല്ലാത്തിനു പിന്നിൽ അമ്മ

    എല്ലാത്തിനു പിന്നിൽ അമ്മ

    ശ്രീദേവിയെ അഭിനയ രംഗത്തേയക്ക് കൈ പിടിച്ച് ഇറക്കിയത് അമ്മയായിരുന്നു. മകളെ സിനിമ താരമായി കാണണം എന്നുള്ളത് അമ്മയുടെ ഏറ്റവും വലിയ അഗ്രഹമായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ തന്നെ ശ്രീദേവി സിനിമയിൽ എത്തിയിരുന്നു . പരസ്യ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് . തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി നിൽക്കുകയായിരുന്നു.

     അമ്മയിലൂടെ മലയാളത്തിൽ

    അമ്മയിലൂടെ മലയാളത്തിൽ

    ശ്രീദേവി മലയാള സിനിമയിൽ എത്തിയതും അമ്മ രാജേശ്വരിയിലൂടെയായിരുന്നു. ഭരതൻ സംവിധാനം ചെയ്ത ദേവരാഗത്തിൽ താരം അഭിനയിക്കാനുള്ള കാരണം ഭരതന് അമ്മ നൽകിയ ഉറപ്പായിരുന്നു. കൊപിഎസി ലളിതയാണ് താരത്തിന്റ വിയോഗ സമയത്ത് ഇക്കാര്യം തുറന്നു പറഞ്ഞത്. ശ്രീദേവി ആദ്യമായമി ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തത് ഭരതന്റെ മുന്നിലായിരുന്നു. അതും കുട്ടിക്കാലത്ത്. എന്നാൽ പന്നീട് ദേവരാഗം സിനിമയെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ ആ ചിത്രത്തിലെ നായികയായി ശ്രീദേവി വന്നാൽ കൊളളമെന്നുള്ള ആഗ്രഹം ഭരതനുണ്ടായി. ഇതിനെ തുടർന്ന് വീട്ടിൽ പോയി കണ്ട് അമ്മയോട് കാര്യങ്ങൾ സംസാരിക്കുകയായിരുന്നു

     അമ്മ നൽകിയ വാക്ക്

    അമ്മ നൽകിയ വാക്ക്

    ശ്രീദേവി സിനിമയിൽ കത്തി നിൽക്കുന്ന സമയമായിരുന്നു അത്. അമ്മയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. അന്ന് ശ്രീദേവിയുടെ അമ്മ ഭരതന് ഒരു വാക്ക് നൽകുകയായിരുന്നു. എന്റെ മകളെ ആദ്യമായി ക്യാമറയിൽ പകർത്തിയത് നിങ്ങളാണ്യ അതിനാൽ തന്നെ സിനിമയിൽ എത്ര തിരക്കുണ്ടായാലും നിങ്ങളുടെ ചിത്രത്തിൽ അവൾ അഭിനയിക്കും. സിനിമയിൽ കത്തി നിൽക്കുന്ന സമയമായിരുന്നതു കൊണ്ട് തന്നെ പ്രതിഫലവും വളറെ കൂടുതലായിരുന്നു. തമിഴിൽ പോലും ഇവർ അധികം സിനിമ ചെയ്തിരുന്നില്ല. അമ്മയ്ക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് ദേവരാഗത്തിൽ അഭിനയിച്ചത് തന്നെ.

     ദേവരാഗം പകുതിയിൽ നിർത്തി

    ദേവരാഗം പകുതിയിൽ നിർത്തി

    സിനിമയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരുന്ന സമയത്തായിരുന്നു അമ്മ രാജേശ്വരിയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിച്ചത്. ചിത്രം നിർത്തിവെച്ച് ചികിത്സയ്ക്കായി ഇവർ അമേരിക്കയിൽ പോയി. എന്നാൽ ചികിത്സയ്ക്കിടയിൽ അമ്മയ്കക് ബോധം തെളിഞ്ഞപ്പോൾ മകളോട് ആവശ്യപ്പെട്ടത് ചിത്രം പൂർത്തിയാക്കാനായിരുന്നു. ഇതിനെ തുടർന്നായിരുന്നു വീണ്ടും താരം സെറ്റിൽ തിരിച്ചെത്തി സിനിമ പൂർത്തിയാക്കിയത്.

     ബോളിവുഡിൽ എത്തിയത്

    ബോളിവുഡിൽ എത്തിയത്

    ചെന്നൈയിൽ ജനിച്ച വളർന്ന ശ്രീദേവിയെ ബോളിവുഡിൽ എത്തിച്ചതും അമ്മ രാജേശ്വരി തന്നെയായിരുന്നു. അമ്മയുടെ മറ്റൊരു ആഗ്രഹമായിരുന്നു താരം ബോളിവുഡ് കീഴടക്കണമെന്ന് . ഹിന്ദിയിൽ ഒരു വാക്കു പോലും സംസാരിക്കാൻ അറിയാത്ത താരം പിന്നീട് ബോളിവുഡിലെ മുന്നും താരമായി മാറുകയായിരുന്നു.വിവിധ ഭാഷകളിലായി ഇത്രയും പേരെടുത്ത മറ്റൊരു അഭിനേതാവും ഇന്ത്യന്‍ സിനിമയിലില്ല എന്നു വേണം പറയാൻ

    English summary
    actress Sridevi worked in Devaragam to keep her ailing mother's promise
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X