For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനന്യ ഇഷാനെ വഞ്ചിച്ചു, മറ്റൊരാളെ തേടി പോയി? പിരിയാനുള്ള കാരണം വെളിപ്പെടുത്തി ഇഷാന്‍!

  |

  ബോളിവുഡിലെ ജനപ്രീയ പരിപാടിയാണ് കോഫി വിത്ത് കരണ്‍. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ അതിഥിയായി എത്തുന്ന ഷോയുടെ അവതാരകന്‍ സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ആണ്. താരങ്ങളുടെ തുറന്നു പറച്ചിലുകളും പ്രതികരണങ്ങളുമെല്ലാം കോഫി വിത്ത് കരണിനെ എന്നും ചര്‍ച്ചയാക്കി മാറ്റാറുണ്ട്. ഓരോ സീസണും തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം വിവാദത്തിലായിരിക്കും. മറ്റൊരു ഷോയിലുമില്ലാത്തവിധം താരങ്ങള്‍ തങ്ങളുടെ മനസിലുള്ളത് തുറന്ന് സംസാരിക്കുന്നുവെന്നതാണ് കോഫി വിത്ത് കരണിന്റെ പ്രത്യേകത.

  Also Read: എനിക്കിത് താങ്ങാനാകില്ലെന്ന് പറഞ്ഞ് അവന്‍ ഓടിപ്പോയി; മുന്‍ കാമുകനെക്കുറിച്ച് സീതാ രാമം നായിക

  അതേസമയം നിരന്തരം വിമര്‍ശനങ്ങളും കോഫി വിത്ത് കരണ്‍ നേടാറുണ്ട്. തന്റെ സുഹൃദ് വലയത്തിലുള്ളവരെ മാത്രമേ കരണ്‍ ജോഹര്‍ അതിഥികളായി കൊണ്ടു വരാറുള്ളുവെന്നും പുറത്തു നിന്നും വന്ന താരങ്ങളെ ഷോയിലൂടെ അപമാനിക്കുന്നുവെന്നുമെല്ലാം ഷോയ്‌ക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. എന്നാല്‍ അതൊന്നും കോഫി വിത്ത് കരണിനുള്ള ജനപ്രീതി കുറയ്ക്കുന്നില്ല.

  ഇപ്പോഴിതാ കോഫി വിത്ത് കരണിന്റെ ഏഴാം സീസണും തകര്‍ത്തോടുകയാണ്. വലിയൊരു താരനിര തന്നെ ഇത്തവണ ഇതുവരെ അതിഥികളായി എത്തിയിരുന്നു. ആദ്യ എപ്പിസോഡില്‍ വന്നത് രണ്‍വീര്‍ സിംഗും ആലിയ ഭട്ടുമായിരുന്നു. പിന്നാലെ ജാന്‍വി കപൂറും സാറ അലി ഖാനുമെത്തി. അക്ഷയ് കുമാറും കോഫി വിത്ത് കരണില്‍ അരങ്ങേറ്റം കുറിച്ച സമാന്തയുമായിരുന്നു പിന്നെ വന്നത്. ഏറ്റവും ഒടുവിലായി സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലെത്തിയത് അനന്യ പാണ്ഡെയും വിജയ് ദേവരക്കൊണ്ടയുമായിരുന്നു.

  ഇപ്പോഴിതി വരും എപ്പിസോഡില്‍ യുവനടന്‍ ഇഷാന്‍ ഖട്ടറും കോഫി വിത്ത് കരണിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇഷാന്‍ പങ്കുവച്ച ചിത്രങ്ങളാണ് റിപ്പോര്‍ട്ടകളുടെ ഉറവിടം. കഴിഞ്ഞ എപ്പിസോഡിലെ അതിഥിയായ അനന്യ പാണ്ഡെയും ഇഷാനും നേരത്തെ പ്രണയത്തിലായിരുന്നു. ഈയ്യടുത്തായിരുന്നു ഇരുവരും പിരിയുന്നത്. അനന്യയ്ക്ക് പിന്നാലെ ഇഷാനും കോഫി വിത്ത് കരണിലേക്ക് എത്തുമ്പോള്‍ ആരാധകര്‍ക്കിടയില്‍ ആകാംഷ ഉണര്‍ന്നിട്ടുണ്ട്.

  ഷോയില്‍ വച്ച് താന്‍ ഇഷാനുമായി പ്രണയത്തിലായിരിക്കെ തന്നെ വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം ഡേറ്റിന് പോയിരുന്നുവെന്ന് അനന്യ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. താന്‍ ഇപ്പോള്‍ സിംഗിള്‍ ആണെന്നും അനന്യ പറഞ്ഞിരുന്നു. അനന്യയും ഇഷാനും പിരിയാനുണ്ടായ കാരണം ഇതുവരേയും തുറന്നു പറഞ്ഞിട്ടില്ല. അനന്യയുടെ വെളിപ്പെടുത്തലോടെ അനന്യ ഇഷാനെ വഞ്ചിക്കുകയായിരുന്നുവോ ഇതാണ് ഇരുവരും പിരിയാനുണ്ടായ കാരണം എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍.

  ഈ ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കെ ഇഷാന്‍ കോഫി വിത്ത് കരണിലേക്ക് വരികയാണ്. ഇഷാന്‍ താനും അനന്യയും പിരിയാനുണ്ടായ കാരണത്തെക്കുറിച്ചടക്കം ഷോയില്‍ വെളിപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ സീസണില്‍ തന്റെ സഹോദരന്‍ ഷാഹിദ് കപൂറിനൊപ്പമായിരുന്നു ഇഷാന്‍ കോഫി വിത്ത് കരണിലെത്തിയത്. ഇത്തവണ ആരുടെയൊപ്പമായിരിക്കും ഇഷാന്‍ വരിക എന്നത് കണ്ടറിയണം. എന്നാല്‍ ഷോയില്‍ ഇതുവരെ കാണാത്ത ഇഷാനെ കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


  ഖാലി പീലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇഷാനും അനന്യയും പ്രണയത്തിലാകുന്നത്. പിന്നീട് ഇഷാന്റെ കുടുംബവുമായും അനന്യ വളരെ അടുപ്പത്തിലാവുകയായിരുന്നു. ഷാഹിദിന്റേയും ഭാര്യ മീരയുടേയും ജന്മദിനത്തിലെല്ലാം അനന്യയും ഒപ്പമുണ്ടായിരുന്നു. അനന്യ തങ്ങളുടെ കുടുംബമാണെന്നായിരുന്നു ഷാഹിദ് പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഈയ്യടുത്ത് ഇരുവരും പിരിയുകയായിരുന്നു.

  Recommended Video

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  കോഫി വിത്ത് കരണില്‍ ഒരു ബന്ധത്തില്‍ നിന്നും പിരിഞ്ഞ ശേഷം തോന്നിയ ഏറ്റവും വലിയ കുറ്റബോധം എന്തായിരുന്നുവെന്ന ചോദ്യത്തിന് ബന്ധത്തിലായിരുന്നുവെന്നായിരുന്നു അനന്യ നല്‍കിയ മറുപടി. ഇതോടെ താരം ഇഷാനെതിരെ ഒളിയമ്പ് എയ്യുകയായിരുന്നുവോ എന്ന് സോഷ്യല്‍ മീഡിയ ചോദിച്ചിരുന്നു. എന്തായാലും കോഫി വിത്ത് കരണില്‍ ഇഷാന്‍ വരാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: ananya panday
  English summary
  After Ananya Panday Opens Up The Reason Behind Her Break-up, Ishaan Khatter To Make Koffee Debut
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X