»   » ആരാധ്യയ്ക്കും നവ്യ നവേലിക്കുമൊപ്പം പുതുവര്‍ഷം ആഘോഷിച്ച് ബിഗ് ബി, ചിത്രങ്ങള്‍ വൈറല്‍!

ആരാധ്യയ്ക്കും നവ്യ നവേലിക്കുമൊപ്പം പുതുവര്‍ഷം ആഘോഷിച്ച് ബിഗ് ബി, ചിത്രങ്ങള്‍ വൈറല്‍!

Posted By:
Subscribe to Filmibeat Malayalam

ലോകമെങ്ങും പുതുവര്‍ഷപ്പിറവിയെ വരവേല്‍ക്കുന്നതിന്റെ തിരക്കിലാണ്. കുടുംബസമേതം യാത്രകള്‍ നടത്തിയും മറ്റുമാണ് പലരും പുതുവര്‍ഷത്തെ സ്വാഗതം ചെയ്തത്. ബോളിവുഡിലെ പ്രധാനപ്പെട്ട താരകുടുബങ്ങളിലൊന്നായ ബച്ചന്‍ കുടുംബം മുംബൈയില്‍ വെച്ച് തന്നെയാണ് പുതുവര്‍ഷം ആഘോഷിച്ചത്.

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുകയെന്ന സ്വപ്‌നം കൂടിയാണ് അബ്രഹാമിന്‍റെ സന്തതികളിലൂടെ പൂവണിയുന്നത്!

ആദി ട്രെയിലറില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒഴിവാക്കിയത് എന്തിന്? വെറുതെയല്ല വ്യക്തമായ കാരണമുണ്ട്!

കൊച്ചു മക്കളായ നവ്യ നവേലിക്കും ആരാധ്യ ബച്ചനുമൊപ്പമാണ് പുതുവര്‍ഷം ആഘോഷിച്ചത്. ആഘോഷത്തിനിടയില്‍ കൊച്ചുമക്കളോടൊപ്പമുളള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രങ്ങളിലൂടെ തുടര്‍ന്നു വായിക്കൂ.

കൊച്ചുമക്കളോടൊപ്പം പുതുവര്‍ഷം ആഘോഷിച്ചു

ബോളിവുഡിലെ നമ്പര്‍ വണ്‍ സെലിബ്രിറ്റി കുടുംബമായ ബച്ചന്‍ കുടുംബത്തിന്റെ ഇത്തവണത്തെ പുതുവര്‍ഷാഘോഷം വീട്ടില്‍ വെച്ച് തന്നെയായിരുന്നു. യാത്രയൊന്നും പ്ലാന്‍ ചെയ്യാതെ വീട്ടില്‍ തന്നെ തുടരാനായിരുന്നു ബിഗ്ബി തീരുമാനിച്ചത്.

സകുടുംബം ആഘോഷിച്ചു

ഭാര്യയുണ്ടാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം കുടുബാംഗങ്ങള്‍ക്കൊപ്പമിരുന്ന് കഴിക്കുന്നതിലാണ് തന്റെ സന്തോഷമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. കൊച്ചുമക്കളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും തന്നെ സന്തോഷിപ്പിക്കാറുണ്ടെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്.

ആരാധ്യയ്‌ക്കൊപ്പമുള്ള ഫോട്ടോ

സ്വന്തം ഹെയര്‍ബാന്‍ഡ് ദാദയുടെ തലയില്‍ വെച്ച സന്തോഷിക്കുകയാണ് ആരാധ്യ. കുസൃതിക്കുടുക്കയായ ആരാധ്യയ്‌ക്കൊപ്പം ബിഗ്ബി. ചിത്രം കാണൂ.

ആരാധ്യയുടെ സമ്മാനം

കുടുംബത്തിലെ ഓരോരുത്തര്‍ക്കും കുഞ്ഞ് ആരാധ്യ സമ്മാനം നല്‍കിയിരുന്നു. അവള്‍ തന്നെ ഡിസൈന്‍ ചെയ്ത കാര്‍ഡിനോടൊപ്പമാണ് സമ്മാനം നല്‍കിയത്. അത് തുറന്നതിന് ശേഷം അഭിപ്രായം അറിയിക്കാനും അവള്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ബിഗ്ബി കുറിച്ചിട്ടുണ്ട്.

ക്യൂട്ട് ചിത്രം

അമിതാഭ് ബച്ചനൊപ്പം നില്‍ക്കുന്ന ആരാധ്യയുടെ ഈ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ട്വിറ്ററിലൂടെ ബച്ചന്‍ തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം

ദിവസങ്ങള്‍ക്ക് മുന്‍പ് അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രമാണിത്. രാവിലത്തെ പത്രവായനക്കിടയില്‍ ബച്ചനരികിലിരിക്കുന്ന ജയ ബച്ചന്റെ ക്യൂട്ട് ചിത്രമായിരുന്നു അദ്ദേഹം പങ്കുവെച്ചത്.

English summary
AMithab Bachchan celebrates new year with Navya Naveli and Aaradhya Bachchan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X