For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ വിട്ടു, കുട്ടികള്‍ വേണ്ടെന്നു വച്ചു; എല്ലാം സെയ്ഫിന്റെ കരിയറിനായി; എന്നിട്ട് അമൃതയ്ക്ക് സംഭവിച്ചത്!

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. സൂപ്പര്‍ നായികയായ കരീന കപൂറാണ് സെയ്ഫിന്റെ ജീവിത പങ്കാളി. സെയ്ഫിന്റെ രണ്ടാം വിവാഹമാണ് കരീനയുമായുള്ളത്. നേരത്തെ നടി അമൃത സിംഗിനെ സെയ്ഫ് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്. യുവനടി സാറ അലി ഖാന്‍ സെയ്ഫിന്റേയും അമൃതയുടേയും മകളാണ്. 13 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് സെയ്ഫും അമൃതയും പിരിയുന്നത്. ആരാധകരുടെ പ്രിയ ജോഡിയായിരുന്നു സെയ്ഫും അമൃതയും ഒരുകാലത്ത്.

  Also Read: ദിലീപുമായി തെറ്റി, സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നു; സിഐഡി മൂസയിൽ സംഭവിച്ചത്!: സലിം കുമാർ

  സെയ്ഫിന്റേയും അമൃതയുടേയും പ്രണയവും വിവാഹവുമെല്ലാം വലിയ തോതില്‍ മാധ്യമ ശ്രദ്ധ നേടിരുന്നു. സെയ്ഫും അമൃതയും വിവാഹം കഴിക്കുമ്പോള്‍ സെയ്ഫ് ബോളിവുഡില്‍ തുടക്കകാരനാണ്. എന്നാല്‍ അമൃതയാകട്ടെ സൂപ്പര്‍ താര നായികയും. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസവും ചര്‍ച്ചയായിരുന്നു. സെയ്ഫിന് 21 വയസും അമൃതയ്ക്ക് 33 വയസുമായിരുന്നു പ്രായം. 1991 ലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.

  saif ali khan

  സെയ്ഫും അമൃതയും വിവാഹം കഴിക്കുമ്പോള്‍ സെയ്ഫ് ബോളിവുഡില്‍ തന്റെ സാന്നിധ്യം അറിയിച്ച് വരികയായിരുന്നു. ഇന്നത്തേത് പോലെ വലിയൊരു താരമായിരുന്നില്ല. അതിനാല്‍ സെയ്ഫിന്റെ കരിയര്‍ നഷ്ടപ്പെടാതിരിക്കാന്‍ അമൃതയ്ക്ക് ഒരുപാട് ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നു. സെയ്ഫും അമൃതയും വേഗം തന്നെ കുട്ടികള്‍ വേണ്ടെന്നും തീരുമാനിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ചൊക്കെ അമൃത തന്നെ മനസ് തുറന്നിരുന്നു.

  കുട്ടികള്‍ വേണ്ടെന്ന് തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് അമൃത പറഞ്ഞത്. കുടുംബവും കുട്ടികളുമൊക്കെ ആയാല്‍ സെയ്ഫിന് കരിയര്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെ വരുമെന്നതിനാലായിരുന്നു അങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയത്. സെയ്ഫിനെ ഒന്നിന്റേയും പേരില്‍ തളച്ചിടാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അമൃത പറയുന്നു. അതേസമയം അമൃതയാകട്ടെ വിവാഹത്തോടെ തന്റെ മിന്നും കരിയര്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

  Also Read: 'എന്റെ ഭർത്താവിന്റെ കൂടെയാണ് ഇപ്പോൾ മകൾ താമസിക്കുന്നത്, ഈ പണി നിന്നാൽ ഞാൻ പട്ടിണിയാവില്ല'; സബീറ്റ ജോർജ്

  താരപുത്രനായതിനാല്‍ ഒട്ടും ഉത്തരവാദിത്തമില്ലാത്തവനാണെന്ന ചീത്ത പേര് തുടക്കത്തില്‍ സെയ്ഫിനുണ്ടായിരുന്നു. എന്നാല്‍ സെയ്ഫിനെക്കുറിച്ചുള്ള ആ ധാരണ തീര്‍ത്തും തെറ്റാണെന്നാണ് അമൃത പറയുന്നത്. ബോംബെയില്‍ ആരും സെയ്ഫിനെ മനസിലാക്കിയിരുന്നില്ലെന്നും അമൃത പറയുന്നുണ്ട്. സെയ്ഫ് ഒരിക്കലും ദേഷ്യപ്പെടുകയോ അമിതമായി സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്തിരുന്നില്ലെന്നും എന്നാല്‍ ഇതിനെ ഇവിടുത്തെ സംവിധായകരും നിര്‍മ്മാതാക്കളും കണ്ടത് താല്‍പര്യമില്ലായ്മയായിട്ടായിരുന്നുവെന്നാണ് അമൃത പറഞ്ഞത്.

  വിവാഹത്തോടെ സിനിമ വേണ്ടെന്ന് വച്ച അമൃത പിന്നീട് വിവാഹ മോചനത്തിന് ശേഷം അഭിനതയത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. സീരിയലുകളിലൂടെയാണ് താരം തിരികെ വന്നത്. പിന്നാലെ സിനിമയിലും അഭിനയിച്ചു. ഇപ്പോള്‍ അഭിനയത്തില്‍ സജീവമാണ് അമൃത. ഇരുവരുടേയും പാതയിലൂടെ മകള്‍ സാറ അലി ഖാന്‍ സിനിമയിലെത്തി. ഇന്ന് ബോളിവുഡിലെ തിരക്കുള്ള നടിമാരില്‍ ഒരാളാണ് സാറ അലി ഖാന്‍. സാറയ്ക്ക് പിന്നാലെ സഹോദരന്‍ ഇബ്രാഹിം അലി ഖാനും ഉടനെ അരങ്ങേറും. താരപുത്രന്‍ തന്റെ അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.

  saif ali khan

  അമൃതയുമായി പിരിഞ്ഞ സെയ്ഫ് പിന്നീട് നടി കരീന കപൂറുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. തൈമുര്‍ അലി ഖാനും ജഹാംഗീര്‍ അലി ഖാനുമാണ് താരദമ്പതികളുടെ മക്കള്‍. തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കാണ് സെയ്ഫിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴില്‍ മാധവന്‍ ചെയ്ത വേഷമാണ് ഹിന്ദിയില്‍ സെയ്ഫ് അവതരിപ്പിച്ചത്. ഹൃത്വിക്കാണ് വിജയ് സേതുപതിയുടെ വേഷത്തില്‍ അഭിനയിച്ചത്.

  ആദി പുരുഷ് ആണ് സെയ്ഫിന്റെ പുതിയ സിനിമ. ഇതിലൂടെ തെലുങ്കിലും സാന്നിധ്യം അറിയിക്കുകയാണ് സെയ്ഫ്. പ്രഭാസാണ് ചിത്രത്തിലെ നായകന്‍. കൃതി സനോണ്‍ നായികയാകുന്ന സിനിമയുടെ സംവിധാനം ഓം റൗത്താണ്. ടി സീരീസാണ് സിനിമയുടെ നിര്‍മ്മാണം.

  English summary
  Amrita Singh Once Revealed They Decided To Not Have Kids To Save Saif Ali Khan's Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X