For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരന്ന മാറിടമെന്ന് പരിഹാസം, വീട്ടുകാരേയും വെറുതെ വിട്ടില്ല; ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അനന്യ

  |

  ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയായ താരമാണ് അനന്യ പാണ്ഡെ. താരപുത്രിയാണ് അനന്യ പാണ്ഡെ. നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടുവിലൂടെയാണ് അരങ്ങേറുന്നത്. അന്ന് മുതല്‍ അനന്യ നിരന്തരം സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകാറുണ്ട്. താരപുത്രിയായതിനാല്‍ തന്നെ നെപ്പോട്ടിസത്തിന്റെ പേരിലാണ് അനന്യ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിരുന്നത്. നെപ്പോട്ടിസത്തെക്കുറിച്ച് അനന്യ നടത്തിയ പ്രസ്താവനയും വലിയ വിമര്‍ശനങ്ങള്‍ ഇടയാക്കിയിരുന്നു.

  Also Read: 'പൊസസീവ്നെസ് അതിരു കടന്നു, ഷർ‌ട്ട് ധരിക്കാൻ പോലും സമ്മതിച്ചില്ല'; ഷാരൂഖുമായി വേർപിരിയാനൊരുങ്ങിയ ​ഗൗരി

  താരത്തിനെതിരെ നിരന്തരം ബോഡി ഷെയ്മിംഗും സോഷ്യല്‍ മീഡിയയുടെ ഭാഗത്തു നിന്നുമുണ്ടാകാറുണ്ട്. തന്റെ മെലിഞ്ഞ ശരീരത്തിന്റെ പേരിലായിരുന്നു പലപ്പോഴും അനന്യ വിമര്‍ശിക്കപ്പെട്ടിരുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിരിക്കുകയാണ് അനന്യ പാണ്ഡെ. താരത്തിന്റേതായി നിരവധി സിനിമകളാണ് റിലീസിന് തയ്യാറെടുക്കുന്നത്.

  ഇതിനിടെ കഴിഞ്ഞ ദിവസം കോഫി വിത്ത് കരണിലും അനന്യ അതിഥിയായി എത്തിയിരുന്നു. വിജയ് ദേവരക്കൊണ്ടെയോടൊപ്പമായിരുന്നു അനന്യ കോഫി വിത്ത് കരണിലെത്തിയത്. ഷോയില്‍ തന്റെ മറയില്ലാത്ത മറുപടികളിലൂടെ നിരവധി പേരുടെ കയ്യടി നേടാന്‍ അനന്യയ്ക്ക് സാധിച്ചിരുന്നു. ഷോയില്‍ വച്ച് തനിക്ക് പത്തൊമ്പതാം വയസില്‍ നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെതിരെ അനന്യ തുറന്നടിച്ചിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  ട്രോളുകള്‍ മാനസികാരോഗ്യത്തെ ബാധിക്കാറുണ്ടോ എന്ന കരണ്‍ ജോഹറിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അനന്യ പാണ്ഡെ. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

  ''തീര്‍ച്ചയായും. എന്നെ ബാധിക്കാറുണ്ട്. എനിക്ക് ഇവിടെ ഇരുന്ന് ഞാന്‍ സന്തുഷ്ടയാണെന്നും ഇതൊക്കെ നേരിടാനുള്ള കരുത്ത് എനിക്കുണ്ടെന്ന് ഭാവിക്കാനും സാധിക്കില്ല. ഒരു പത്തൊമ്പതുകാരിയെ സംബന്ധിച്ച്, നിരന്തരം നീ കാണാന്‍ സുന്ദരിയല്ലെന്നും നിന്റേത് പരന്ന മാറിടമാണെന്നും കാണാന്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയുമ്പോഴും അമ്മയേയും അച്ഛനേയും സഹോദരിയേയും അപമാനിക്കുമ്പോഴും കാര്യങ്ങള്‍ കൈവിട്ടു പോകും. പേടിയും സങ്കടവും തോന്നും. കാരണം, ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്?'' എന്നായിരുന്നു അനന്യ പറഞ്ഞത്.

  ''ഞാന്‍ കനിവുള്ള, നല്ല വ്യക്തിയാകാന്‍ ശ്രമിക്കുന്നത് കൊണ്ടാണോ? ഞാന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. എന്റെ ജോലിയുടെ കാര്യത്തില്‍ എനിക്ക് ആത്മാര്‍ത്ഥതയുണ്ട്. എനിക്ക് ഓര്‍മ്മയുള്ളിടത്തോളം എനിക്ക് ഒരു നടിയാകണമെന്നായിരുന്നു. ചിലപ്പോഴൊക്കെ ഞാന്‍ തന്റെ ജോലി ചെയ്യാന്‍ പോകുന്ന ഒരു പെണ്‍കുട്ടി മാത്രമാണ്. മറ്റുള്ളവരെ വേദനിപ്പിക്കാന്‍ മാത്രം ഞാന്‍ എന്താണ് ചെയ്തതെന്ന് എനിക്ക് മനസിലാകുന്നില്ല. പക്ഷെ അവര്‍ എന്തുകൊണ്ടാണ് ഇതൊക്കെ പറയുന്നതെന്ന് മനസിലാക്കാന്‍ എനിക്ക് പറ്റുന്നുണ്ട്. അതിനാല്‍ ഓക്കെയാണ്'' എന്നും അനന്യ പറയുന്നുണ്ട്.

  നേരത്തെ തന്റെ ആദ്യ സിനിമയായ സ്റ്റുഡന്റ് ഓഫ് ദ ഇയറില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ മെലിഞ്ഞ ശരീരത്തിന്റെ പേരില്‍ ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നതിനെക്കുറിച്ച് അനന്യ മനസ് തുറന്നിരുന്നു. എന്നാല്‍ ഇന്ന് താന്‍ തന്നെ താനായി അംഗീകരിച്ചിട്ടുണ്ടെന്നും ട്രോളുകളെ മനസിലേക്ക് എടുക്കാറില്ലെന്നും അനന്യ പറയുന്നുണ്ട്.


  അനന്യയുടെ പുതിയ സിനിമ ലൈഗര്‍ ആണ്. വിജയ് ദേവരക്കൊണ്ടയാണ് സിനിമയിലെ നായകന്‍. കരണ്‍ ജോഹര്‍ ആണ് സിനിമയുടെ നിര്‍മ്മാണം. ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിലേക്ക് എത്തും. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ഗെഹരായിയാം ആയിരുന്നു അനന്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

  ഖോ ഗയേ ഹം കഹാം ആണ് അനന്യയുടെ അണിയറയിലുള്ള മറ്റൊരു സിനിമ. പതി പത്‌നി ഓര്‍ വോ, ഖാലി പീലി എന്നിവയായിരുന്നു നേരത്തെ പുറത്തിറങ്ങിയ സിനിമകള്‍. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന യുവതാരങ്ങളില്‍ ഒരാളാണ് അനന്യ പാണ്ഡെ.

  Read more about: ananya panday
  English summary
  Ananya Panday About Body Shaming She Faced Asks What She Did Wrong
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X