For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവളേക്കാള്‍ വലിയ മാറിടം എനിക്കുണ്ട്, അതിന്റെ അസൂയയാണ്; താപ്‌സിയെ കളിയാക്കി അനുരാഗ് കശ്യപ്

  |

  ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. ബോളിവുഡില്‍ റിയലിസ്റ്റിക് സിനിമകള്‍ ഒരുക്കിയാണ് അനുരാഗ് കശ്യപ് എന്ന സംവിധായകന്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തും തന്റെ നിലപാടുകളിലൂടെയും അനുരാഗ് കയ്യടി നേടാറുണ്ട്. ഒരിടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി എത്തുകയാണ് അനുരാഗ് കശ്യപ്. താപ്‌സി പന്നു നായികയാകുന്ന ദൊബാരയാണ് അനുരാഗിന്റെ പുതിയ സിനിമ.

  Also Read: ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്ര്യ സമര സേനാനിയായ ഷാരൂഖിന്റെ അച്ഛൻ നൽകിയ ഉപദേശം; താരം പറഞ്ഞത്

  താപ്‌സിയും അനുരാഗും നേരത്തെ മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിനായി ഒരുമിച്ചിരുന്നു. ഓഫ് സ്‌ക്രീനിലും വളരെയടുത്ത സുഹൃത്തുക്കളാണ് താപ്‌സിയും അനുരാഗും. അതുകൊണ്ട് തന്നെ ഇരുവരും ഒരുമിച്ചുള്ള അഭിമുഖങ്ങള്‍ എന്നും ആരാധകര്‍ക്ക് രസകരമായ നിമിഷങ്ങള്‍ നല്‍കാറുണ്ട്. ഇത്തരത്തിലുള്ള ഒന്നായി മാറുകയാണ് ദൊബാരയുടെ പ്രൊമോഷന് വേണ്ടി ഇരുവരും നല്‍കിയ പുതിയ അഭിമുഖം. വിശദമായി വായിക്കാം തുടര്‍ന്ന്.

  സിനിമയുടെ പ്രൊമോഷന് വേണ്ടി ആര്‍ജെ സിദ്ധാര്‍ത്ഥ് കണ്ണന് അനുരാഗും താപ്‌സിയും നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയും വിവാദവുമൊക്കെയായി മാറിയ രണ്‍വീര്‍ സിംഗിന്റെ ഫോട്ടോഷൂട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു അനുരാഗും താപ്‌സിയും. ഒരു മാസികയ്ക്കായി രണ്‍വീര്‍ ചെയ്ത ഫോട്ടോഷൂട്ടില്‍ താരത്തിനെതിരെ എഫ്‌ഐആര്‍ വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

  രണ്‍വീറിനെ അനുകൂലിച്ചായിരുന്നു താപ്‌സിയും അനുരാഗും സംസാരിച്ചത്. ഹോളിവുഡിലെ നിരവധി താരങ്ങള്‍ നഗ്ന ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ടെന്നായിരുന്നു രണ്‍വീറിനെ പ്രതിരോധിച്ചു കൊണ്ട് താപ്‌സി സംസാരിച്ചത്. അനുരാഗും രണ്‍വീറിനുള്ള പിന്തുണയറിയിച്ചു. പിന്നാലെ അവതാരകന്‍ അനുരാഗിനോടായി രണ്‍വീറിനെ പോലെ ഫോട്ടോഷൂട്ട് നടത്തുമോ എന്ന് ചോദിക്കുകയായിരുന്നു. ഉടനെ താപ്‌സി ഇടപെടുകയും ഹൊറര്‍ ഷോ തുടങ്ങല്ലേയെന്ന് പരിഹസിക്കുകയുമായിരുന്നു. അനുരാഗ് വൈറല്‍ ആകുമോ എന്ന ഭയമാണോ താപ്‌സിയ്‌ക്കെന്ന് അവതാരകന്‍ ചോദിച്ചു.

  പിന്നാലെ അനുരാഗും ഇടപെടുകയായിരുന്നു. താപ്‌സിയ്ക്ക് അപകര്‍ഷതയാണെന്നും കാരണം തനിക്ക് താപ്‌സിയേക്കാള്‍ വലിയ മാറിടമുണ്ടെന്നുമായിരുന്നു അനുരാഗിന്റെ തമാശരൂപേണയുള്ള മറുപടി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ട്രോളുകളും കമന്റുകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.

  ഓഗസ്റ്റ് 19നാണ് ദൊബാരയുടെ റിലീസ്. ഏക്ത കപൂര്‍ സംവിധാനം ചെയ്യുന്ന സിനിമ സ്പാനിഷ് സിനിമ മിറാഷിന്റെ ഹിന്ദി റീമേക്കാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടിയിരുന്നു. മിതാലി രാജിന്റെ ജീവിത കഥ പറഞ്ഞ സബാഷ് മിത്തുവാണ് താപ്‌സിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.

  ബോളിവുഡിലെ മിന്നും താരമാണ് താപ്‌സി പന്നു. താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ് ഫാദറിന്റെ പിന്‍ബലമോ ഇല്ലാതെയാണ് താപ്‌സി പന്നു ഇന്നത്തെ നിലയിലേക്ക് എത്തുന്നത്. തെന്നിന്ത്യന്‍ സിനിമയിലൂടെയായിരുന്നു താപ്‌സിയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ രണ്ടാം ഘട്ടത്തിലാണ് താപ്‌സി തമിഴിലെത്തുന്നത്. സാമൂഹിക പ്രാധാന്യമുള്ളതും സ്ത്രീപക്ഷ ചിന്തയുള്ളതുമായ സിനിമകളിലൂടെയാണ് താപ്‌സി തന്റേതായ ഇടം നേടിയെടുക്കുന്നത്. സിനിമ പോലെ തന്നെ നിലപാടുകളുടെ പേരിലും കയ്യടി നേടാറുണ്ട് താപ്‌സി.

  ചോക്ക്ഡ് ആണ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. റോഷന്‍ മാത്യുവിന്റെ അരങ്ങേറ്റ ഹിന്ദി ചിത്രമായിരുന്നു ചോക്ക്ഡ്. ചോക്ക്ഡിന് മുമ്പായി അനുരാഗ് ഒരുക്കിയ സിനിമയായിരുന്നു താപ്‌സി നായികയായ മന്‍മര്‍സിയാന്‍. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന സിനിമയാണ് ദൊബാര. ചിത്രം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

  English summary
  Anurag Kashyap Makes Fun Of Taapsee Pannu Before Their Movie Dobaara's Release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X