For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പലര്‍ക്കും അറിയില്ല, അര്‍ജുന്‍ കപൂര്‍ അഭിഷേക് ബച്ചന്റെ ഡ്രൈവര്‍ ആയിരുന്നു! വെളിപ്പെടുത്തി താരം

  |

  ബോളിവുഡിലെ സ്ഥിരം പ്രശ്‌നക്കാരനാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. സല്‍മാന്‍ ഖാന്‍ മുതല്‍ സൊനാക്ഷി സിന്‍ഹ വരെയുള്ള ബോളിവുഡിലെ മിക്ക താരങ്ങള്‍ക്കുമെതിരെ നടത്തിയ അധിക്ഷേപ പ്രസ്താവനകളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ള താരമാണ് കമാല്‍ ആര്‍ ഖാന്‍. പലപ്പോഴായി താരങ്ങളില്‍ നിന്നും ചുട്ടമറുപടികളും കേസുമൊക്കെ കിട്ടിയിട്ടുണ്ടെങ്കിലും അതൊന്നും തന്നെ കെആര്‌കെയുടെ വായടപ്പിക്കുന്ന മട്ടില്ല.

  Also Read: 'ബ്ലെസ്ലിയേക്കാൾ എപ്പോഴും ഒരുപടി ഇഷ്ട കൂടുതൽ റിയാസിനോടാണ്, ദിൽഷ എന്റെ ഫേവറേറ്റ്'; റോബിൻ പറയുന്നു!

  ഇപ്പോഴിതാ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ അഭിഷേക് ബച്ചനേയും അര്‍ജുന്‍ കപൂറിനേയും കുറിച്ച് കെആര്‍കെ നടത്തിയ പരാമര്‍ശങ്ങളും ശ്രദ്ധ നേടുകയാണ്. ഒരിക്കല്‍ കൂടി കെആര്‍കെയും അദ്ദേഹത്തിന്റെ തമാശയെന്ന പേരിലുള്ള വിമര്‍ശനങ്ങളുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഇതാദ്യമായിട്ടല്ല കെആര്‍കെ അര്‍ജുന്‍ കപൂറിനെ ലക്ഷ്യമിടുന്നത്. നേരത്തേയും താരത്തിനതെിരെ കെആര്‍കെ മോശം വാക്കുകള്‍ പ്രയോഗിക്കുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ട്. നടി മലൈക അറോറയുമായുള്ള അര്‍ജുന്റെ പ്രണയത്തെ പലപ്പോഴും കെആര്‍കെ പരിഹസിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരിക്കല്‍ കൂടി കെആര്‍കെ അര്‍ജുനെ അപമാനിച്ചിരിക്കുകയാണ്.

  ''പലര്‍ക്കും അറിയില്ല, ഒരുകാലത്ത് അര്‍ജുന്‍ കപൂര്‍ അഭിഷേക് ബച്ചന്റെ ഡ്രൈവര്‍ ആയിരുന്നു. ഹോട്ടലില്‍ നിന്നും ഷൂട്ടിംഗ് ലൊക്കേഷനില്‍ കൊണ്ടു പോവുകയായിരുന്നു പണി. ഭായ്, നിങ്ങള്‍ രണ്ടും ഒരു ദിവസം ഒരുമിച്ചിരുന്ന് ആ പഴയ ദിനങ്ങള്‍ ഓര്‍ത്തുകൊണ്ട് മദ്യപിക്കൂ'' എന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. ഇതിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ പതിവ് പോലെ മറ്റൊരു ട്വീറ്റിലൂടെ തന്റെ ഭാഗത്തു നിന്നുമുണ്ടായ തെറ്റിനെക്കുറിച്ച് ന്യായീകരണം നല്‍കാനും കെആര്‍കെ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

  ''പലരും കരുതുന്നത് എനിക്ക് അര്‍ജുന്‍ കപൂറിനെ ഇഷ്ടമില്ലെന്നാണ്. ഒരിക്കലുമല്ല. അവന്‍ വളരെ എളിമയുള്ള നല്ല പയ്യനാണ്. ഞങ്ങള്‍ക്കിടയിലുള്ളത് ക്രിയാത്മകമായ ഭിന്നത മാത്രമാണ്. ഉദാഹരണത്തിന്, അവന് ടൈഗര്‍ ഷ്രോഫിന്റെ ഡയലോഗ് ഡെയിവറി ഇഷ്ടമല്ല. പക്ഷെ എനിക്കത് ഇഷ്ടമാണ്'' എന്നായിരുന്നു രണ്ടാമതായി കെആര്‍കെ പങ്കുവച്ചിരിക്കുന്നത്.

  നേരത്തെ അര്‍ജുന്‍ കപൂര്‍ നായകനായ പുതിയ സിനിമയായ ഏക് വില്ലനെക്കുറിച്ചും കെആര്‍കെ ട്വീറ്റ് ചെയ്തിരുന്നു. ദിഷ പഠാനി, ജോണ്‍ എബ്രഹാം, താര സുതാരിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഏക് വില്ലന്‍ റിട്ടേണ്‍സ്. ചിത്രത്തില്‍ ദിഷ പഠാനി മരിക്കണമെന്ന് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിട്ടുണ്ടെങ്കില്‍ സിനിമ വിജയമാകുമെന്നും അല്ലാത്തപക്ഷം സിനിമ ചിത്രം പരാജയപ്പെടുമെന്നുമായിരുന്നു കെആര്‍കെ നടത്തിയ പ്രവചനം.

  നിരവധി പേരാണ് സംഭവത്തോടെ കെആര്‍കെയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെയും സമാനമായ രീതിയില്‍ കെആര്‍കെയുടെ ട്വീറ്റുകള്‍ വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്. സല്‍മാന്‍ ഖാനെതിരെ നടത്തിയ വിമര്‍ശനങ്ങളെ തുടര്‍ന്ന് താരം കെആര്‍കെയ്‌ക്കെതിരെ കേസ് നല്‍കുകയും ചെയ്തിരുന്നു. ഇതോടെ കെആര്‍കെയ്ക്ക് സല്‍മാന്‍ ഖാനോട് മാപ്പ് ചോദിക്കേണ്ടി വരികയും തന്റെ യൂട്യൂബ് ചാനലിലെ വീഡിയോകള്‍ ഡിലീറ്റ് ചെയ്യേണ്ടിയും വരികയായിരുന്നു.

  ഒരിക്കല്‍ ബോളിവുഡിലെ നടിമാരെ ഹോളിവുഡ് താരം കിം കഡാഷിയാനുമായി താരതമ്യം ചെയ്തും കെആര്‍കെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബോളിവുഡിലെ താരസുന്ദരിമാര്‍ക്ക് കിം കഡാഷിയാനെ പോലെ പിന്‍വശമില്ലാത്തത് എന്താണെന്നായിരുന്നു കെആര്‍കെ ചോദിച്ചത്. പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍, കത്രീന കൈഫ്, പരിനീതി ചോപ്ര തുടങ്ങിയവരെ പേരെടുത്ത് പറഞ്ഞായിരുന്നു കെആര്‍കെയുടെ ട്വീറ്റ്.

  പിന്നാലെ കെആര്‍കെയ്ക്ക് മറുപടിയുമായി സൊനാക്ഷി സിന്‍ഹ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. കെആര്‍കെയുടെ തലയടിച്ച് പൊട്ടിക്കാന്‍ ഇവിടെ ആരുമില്ലേയെന്നായിരുന്നു സൊനാക്ഷിയുടെ പ്രതികരണം. നിരവധി പേര്‍ കെആര്‍കെയ്ക്ക് എതിരെ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ അതൊന്നും കെആര്‍കെയെ നിയന്ത്രിക്കാന്‍ പ്രാപ്തമായിരുന്നില്ല. താരം തന്റെ വിവാദ പ്രസ്താവനകള്‍ തുടരുകയായിരുന്നു.

  English summary
  Arjun Kapoor Was Driver For Abhishek Bachchan Says KRK Claim He Likes Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X